...
Home News Kerala ‘ലഹരി സംശയത്തിൽ കുട്ടികളെ നിരീക്ഷിക്കാൻ അധ്യാപകര്‍ മടിക്കേണ്ടതില്ല’: മുഖ്യമന്ത്രി

‘ലഹരി സംശയത്തിൽ കുട്ടികളെ നിരീക്ഷിക്കാൻ അധ്യാപകര്‍ മടിക്കേണ്ടതില്ല’: മുഖ്യമന്ത്രി

ലഹരി സംശയം തോന്നിയാല്‍ കുട്ടികളുടെ ബാഗ് അധ്യാപകര്‍ക്ക് അപ്പോൾ തന്നെ പരിശോധിക്കാം

247

മയക്കുമരുന്ന് ലഹരി സംശയത്തിൽ സ്‌കൂൾ കുട്ടികളെ നിരീക്ഷിക്കുന്നതിനും ബാഗ് അടക്കം പരിശോധിക്കുന്നതിനും അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതൊക്കെ ചെയ്യാന്‍ അധ്യാപകര്‍ക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുക ആയിരുന്നു മുഖ്യമന്ത്രി. ലഹരി സംശയം തോന്നിയാല്‍ കുട്ടികളുടെ ബാഗ് അധ്യാപകര്‍ക്ക് അപ്പോൾ തന്നെ പരിശോധിക്കാം.

സമ്പൂര്‍ണ്ണ ലഹരി വിമുക്ത കുടുംബം പദ്ധതി നടപ്പാക്കുമെന്നും കോളേജുകളില്‍ ക്യാമ്പസ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. ചടങ്ങില്‍ മന്ത്രി എംബി രജേഷ് അധ്യക്ഷനായി. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആര്‍ ബിന്ദു, വീണാ ജോര്‍ജ്, ജിആര്‍ അനില്‍, വികെ പ്രശാന്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.