...
Home News ‘ക്യാപ്റ്റന്‍ അതിശയൻ’; ശ്രേയസ് അയ്യരെ വാനോളം പ്രശംസിച്ച് ടീം ഉടമയായ പ്രീതി സിൻ്റെ

‘ക്യാപ്റ്റന്‍ അതിശയൻ’; ശ്രേയസ് അയ്യരെ വാനോളം പ്രശംസിച്ച് ടീം ഉടമയായ പ്രീതി സിൻ്റെ

വ്യക്തിയെന്ന നിലയിലും ടീം ക്യാപ്റ്റന്‍ എന്ന നിലയിലും അയ്യരെ കുറിച്ചുള്ള പ്രീതി സിൻ്റെയുടെ വീക്ഷണങ്ങളാണ് കുറിപ്പിൻ്റെ ഉള്ളടക്കം

453

പഞ്ചാബ് കിങ്‌സ് ഇലവന്‍ നായകനുമായ ശ്രേയസ് അയ്യരെ വാനോളം പ്രശംസിച്ച് ടീം ഉടമയായ പ്രീതി സിൻ്റെ. സോഷ്യല്‍ മീഡിയ എക്‌സില്‍ ആണ് പ്രീതി സിൻ്റെ പഞ്ചാബ് നായകനെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്. വ്യക്തിയെന്ന നിലയിലും ടീം ക്യാപ്റ്റന്‍ എന്ന നിലയിലും അയ്യരെ കുറിച്ചുള്ള പ്രീതി സിൻ്റെയുടെ വീക്ഷണങ്ങളാണ് കുറിപ്പിൻ്റെ ഉള്ളടക്കം.

‘അതിശയകരമായ ക്യാപ്റ്റന്‍’ എന്നാണ് സിൻ്റെ അയ്യരെ കുറിപ്പില്‍ ഒരിടത്ത് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു കളിക്കാരനെന്ന നിലയില്‍ അയ്യരുടെ തന്ത്രപരവും ആക്രമണാത്മകവുമായ സമീപനം എടുത്ത് പറയുന്നുണ്ട്.‘ ‘അവന്‍ ഏറ്റവും മധുരവും മൃദുവുമായി സംസാരിക്കുന്ന വ്യക്തി’ ആണെന്നും കുറിപ്പില്‍ ഉണ്ട്.

പ്രീതി സിൻ്റെയുടെ വാക്കുകള്‍ അയ്യരുടെ നേതൃപാടവത്തിലും വ്യക്തിത്വത്തിലും അവര്‍ക്ക് ഉണ്ടായ മതിപ്പിൻ്റെ പ്രതിഫലനമാണ് എന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ലേലത്തില്‍ അയ്യരെ സ്വന്തമാക്കുന്നത് തങ്ങളുടെ മുന്‍ഗണന ആയിരുന്നുവെന്ന് സിൻ്റെ വെളിപ്പെടുത്തി. ലേല തന്ത്രം മുഴുവനും ശ്രേയസ് അയ്യര്‍ എന്ന കളിക്കാരനെ ക്യാപ്റ്റന്‍ ആക്കുന്നതിനെ ചുറ്റിപ്പറ്റി ആയിരുന്നെന്നും അവര്‍ പറഞ്ഞു.

അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ ടീം ആകെ ത്രില്ലിലാണ്. ‘ശ്രേയസ് അയ്യര്‍ പഞ്ചാബ് കിങ്‌സിനെ നയിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്, ക്യാപ്റ്റന്‍സിയിലേക്കുള്ള ഞങ്ങളുടെ ആദ്യത്തേതും ഒരേയൊരു തിരഞ്ഞെടുപ്പും ആയതിനാല്‍ അദ്ദേഹത്തെ ലേലത്തില്‍ എത്തിക്കാനായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അതിനാല്‍ ഒരു ടീമെന്ന നിലയില്‍ ലേലം മുഴുവന്‍ അദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരുന്നു’. -സിൻ്റെ പറഞ്ഞു.

ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ പഞ്ചാബ് കിങ്സ് ഐപിഎന്‍- 2025ല്‍ മികച്ച പ്രകടനമാണ് കാഴ്‌ച വെക്കുന്നത്.

Courtesy News Mobile: Image produced through Hive Moderation, an AI detection tool

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.