...
Home News National അദാനിയുടെ 100 കോടി തെലുങ്കാനയ്ക്ക് വേണ്ട; സംസ്ഥാനത്തിനെ സംശയ നിഴലില്‍ നിര്‍ത്താൻ താല്പര്യമില്ലന്ന് രേവന്ദ് റെഡ്ഡി

അദാനിയുടെ 100 കോടി തെലുങ്കാനയ്ക്ക് വേണ്ട; സംസ്ഥാനത്തിനെ സംശയ നിഴലില്‍ നിര്‍ത്താൻ താല്പര്യമില്ലന്ന് രേവന്ദ് റെഡ്ഡി

തെലങ്കാനയെ യാതൊരുവിധത്തിലുമുള്ള അഴിമതി ആരോപണങ്ങളിലേക്കും വലിച്ചിടാൻ താൽപ്പര്യമില്ല. സംസ്ഥാനത്തിന്റെ കുറിച്ച് തെറ്റായ ധാരണകളോ തെറ്റായ പ്രസ്താവനകളോ ഉണ്ടാകാൻ പാടില്ലെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.

193

അദാനി ഗ്രൂപ്പിന്റെ സംഭാവന തങ്ങൾക്ക് വേണ്ടെന്ന നിലപാടുമായി തെലങ്കാന സർക്കാർ. യങ് ഇന്ത്യ സ്‌കിൽസ് സർവകലാശാലയ്ക്കായി നൽകാമെന്ന് അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത 100 കോടി രൂപ നിരസിച്ചിരിക്കുകയാണ് സർക്കാർ.

അദാനിയുടെ പണം സ്വീകരിക്കാൻ തയാറല്ലെന്ന് കാണിച്ച് കമ്പനിക്ക് കത്തയച്ചതായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അറിയിച്ചു. രാജ്യത്തെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ടുകൾക്ക് കീഴിൽ 100 ​​കോടി രൂപ അദാനി ഗ്രൂപ്പിൽ നിന്ന് ലഭിച്ചു. പക്ഷെ തെലങ്കാന സർക്കാറിന്‍റെ അക്കൗണ്ടിലേക്ക് ഒരു രൂപ പോലും നിക്ഷേപിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ കാര്യത്തിൽ ഇനി വിവാദങ്ങൾക്കൊന്നും താൽപ്പര്യമില്ല. യങ് ഇന്ത്യ സ്കിൽസ് സർവകലാശാല യുവാക്കൾക്കായി ആരംഭിച്ചതാണെന്നും റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. ‘ ധാരാളം കമ്പനികൾ സർവകലാശാലക്ക് പണം നൽകുന്നുണ്ട്. അതേപോലെയുള്ള രീതിയിലാണ് അദാനി ഗ്രൂപ്പും 100 കോടി നൽകിയത്. എന്നാൽ അദാനി ഗ്രൂപ്പ് നൽകിയ 100 കോടി രൂപ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറല്ലെന്ന് കാണിച്ച് ഇന്നലെ അദാനിക്ക് കത്തയച്ചിരുന്നു’ -രേവന്ത് റെഡ്ഡി പറഞ്ഞു.

തെലങ്കാനയെ യാതൊരുവിധത്തിലുമുള്ള അഴിമതി ആരോപണങ്ങളിലേക്കും വലിച്ചിടാൻ താൽപ്പര്യമില്ല. സംസ്ഥാനത്തിന്റെ കുറിച്ച് തെറ്റായ ധാരണകളോ തെറ്റായ പ്രസ്താവനകളോ ഉണ്ടാകാൻ പാടില്ലെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി. വിവാദങ്ങൾ ഒഴിവാക്കാനായി കാബിനറ്റ് മന്ത്രിമാരുമായി ആലോചിച്ച് എടുത്ത തീരുമാനമാണിതെന്നും മുഖ്യമന്തി കൂട്ടിച്ചേർത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.