...
Home News തായ്‌ലൻഡും കംബോഡിയയും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രിയ വിഹാർ ക്ഷേത്ര വിഷയവും

തായ്‌ലൻഡും കംബോഡിയയും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രിയ വിഹാർ ക്ഷേത്ര വിഷയവും

1962-ൽ, ക്ഷേത്രം കംബോഡിയയുടേതാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) വിധിച്ചു, പക്ഷേ വിധി ചുറ്റുമുള്ള ഭൂമി നിർവചിക്കപ്പെട്ടിട്ടില്ല. ഈ അവ്യക്തത സംഘർഷത്തിന്റെ ഒരു തുടർച്ചയായ ഉറവിടം സൃഷ്ടിച്ചു.

446

| അനീഷ് മാത്യു

ഈ ആഴ്ച മുതൽ തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള ബന്ധം അതിന്റെ ഏറ്റവും മോശമായ അവസ്ഥയിൽ പ്രഖ്യാപിക്കാത്ത യുദ്ധം ആയി മാറിയിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ ആയി പേതോങ്‌ടാർൺ ഷിനവത്ര തായ്‌ലണ്ടിന്റെ പ്രധാനമന്ത്രി കമ്പോഡിയൻ സെനറ്റ് സെക്രട്ടറിയെ ഹുൻ സെൻ ( അദ്ദേഹം കമ്പോഡിയൻ പ്രധാനമന്ത്രി ആയിരുന്നു – കൂടാതെ കംബോഡിയയിൽ നിലവിലെ ഏറ്റവും ഇൻഫ്ലുവെൻഷ്യൽ ആയ നേതാവ് ആണ് ) വിളിച്ച കോൾ ഹുൻ സെൻ ലീക്കാക്കിയത് കാരണം സസ്‌പെൻഷനിൽ ആണ്. ഈ തുടർച്ചയായ പ്രശ്നത്തിന്റെ കാതൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രിയ വിഹാർ ക്ഷേത്രവും ആയി ബന്ധപ്പെട്ടത് ആണ്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ഖെമർ സാമ്രാജ്യം നിർമ്മിച്ച പ്രിയ വിഹാർ ക്ഷേത്രം, ഇരു രാജ്യങ്ങൾക്കും മതപരവും സാംസ്കാരികവുമായ പ്രാധാന്യത്തിന്റെ പ്രതീകമായി വളരെക്കാലമായി നിലകൊള്ളുന്നു. എന്നിരുന്നാലും, അതിന്റെ സ്ഥാനം അതിനെ വളരെയധികം തർക്കമുള്ള ഒരു സ്ഥലമാക്കി മാറ്റി. ഫ്രഞ്ച് കോളനി ആയിരുന്ന കംബോഡിയ്ക്ക് കുറെ നാൾ ഈ ക്ഷേത്രത്തിൽ നിയന്ത്രണം ഉണ്ടായിരുന്നു.

1962-ൽ, ക്ഷേത്രം കംബോഡിയയുടേതാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) വിധിച്ചു, പക്ഷേ വിധി ചുറ്റുമുള്ള ഭൂമി നിർവചിക്കപ്പെട്ടിട്ടില്ല. ഈ അവ്യക്തത സംഘർഷത്തിന്റെ ഒരു തുടർച്ചയായ ഉറവിടം സൃഷ്ടിച്ചു. കാരണം ഇരു രാജ്യങ്ങളും ക്ഷേത്രത്തിന് ചുറ്റുമുള്ള ഭൂമി അവകാശപ്പെടുന്നു.

2008-ൽ, ക്ഷേത്രത്തിന് യുനെസ്കോ ലോക പൈതൃക പദവി നൽകിയത് വീണ്ടും സംഘർഷങ്ങൾക്ക് കാരണമായി. ഈ തീരുമാനത്തിനെതിരെ തായ്‌ലൻഡ് പ്രതിഷേധിച്ചു. ഇത് തങ്ങളുടെ പ്രദേശിക അവകാശവാദങ്ങൾക്ക് ഭീഷണിയാകുമെന്ന് ഭയപ്പെട്ടു. 2011-ൽ, സായുധ ഏറ്റുമുട്ടലുകൾ ഉണ്ടായി. ഇപ്പോൾ നടക്കുന്ന യുദ്ധം വളരെ പെട്ടെന്ന് വളർന്നു.രണ്ടു രാജ്യവും മിസൈലുകൾ ഉപയോഗിക്കുന്നു… ഒരു ലക്ഷത്തിൽ അധികം ആളുകളെ മാറ്റി പാർപ്പിക്കേണ്ടി വന്നിട്ടുണ്ട്.

ഇൻഡോ ചൈന ഉപദ്വീപ് എന്നാണ് ഈ പ്രദേശത്തിന്റെ വിളിക്കുക – മ്യാന്മാർ – ലാവോസ് – കംബോഡിയ -തായ്‌ലൻഡ് -മുതൽ മലേഷ്യയുടെ തുടക്കം വരെയുള്ള പ്രദേശം ചൈനയിൽ നിന്നും തെക്കോട്ടു കിടക്കുന്ന ഉപദ്വീപ് . ഒരേ സമയം ചൈനക്ക് വളരെ പ്രധാനം ഉള്ള ഈ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ അത്തരം ഒരു ഉദ്ദേശത്തിൽ കൂടി ഉള്ളത് ആണ്. പൊതുവെ ഈ രാജ്യങ്ങൾ എല്ലാം തന്നെ ചരിത്രപരമായി ചൈനീസ് കൾച്ചറൽ – പൊളിറ്റിക്കൽ നിഴലിൽ -എന്നാൽ സ്വാതന്ത്രം ആയി നിലനിന്നിരുന്നവ ആണ്.

ഇൻഡോ ചൈന പെനിസുവേല 20 കോടി ജനങ്ങൾ ഉണ്ട്- തെക്കുള്ള ദ്വീപുകൾ കൂടി ചേർത്താൽ – ഇന്തോനേഷ്യയും ഫിലിപ്പൈൻസും ചേർത്താൽ 50 കോടി ജനങ്ങൾ ആയി. ഈ പ്രദേശങ്ങൾ – രാജ്യങ്ങൾ നാല് മതങ്ങൾ : ഇസ്ലാം – ക്രിസ്ത്യൻ- ബുദ്ധ – ഹിന്ദു , പല എത്നിക് ജനങ്ങൾ : ചൈനീസ്, തായ് , വിറ്റ്നാമീസ്, കംബോഡിയൻ – മലായ് ഇന്ത്യൻ ബർമീസ് അങ്ങനെ പലതും – ചേർന്ന ജനങ്ങൾ ആണ്. പക്ഷെ രണ്ടാം ലോകമഹായുദ്ധകാലത്ത് വലിയ യുദ്ധങ്ങൾ ഉണ്ടായ ഇവിടെ പിന്നീട് യുദ്ധങ്ങളെ ഉണ്ടായിട്ടുമില്ല . അതിൽ മാറ്റം വരുന്നു. അതിൽ മാറ്റം ഉണ്ടാക്കുക എന്ന പാശ്ചാത്യ ഐഡിയയുടെ ഭാഗം കൂടി ആണ് ഈ കമ്പോഡിയൻ തായ് കോൺഫ്ലിക്റ്റ് എന്ന് കാണാം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.