...
Home News ‘ലോക മലയാളികൾക്ക് നന്ദി’; നീണ്ട 20 വർഷത്തെ കാത്തിരിപ്പിന് ശേഷം ജന്മനാട്ടിലെത്തി അബ്‌ദുള്‍ റഹീം

‘ലോക മലയാളികൾക്ക് നന്ദി’; നീണ്ട 20 വർഷത്തെ കാത്തിരിപ്പിന് ശേഷം ജന്മനാട്ടിലെത്തി അബ്‌ദുള്‍ റഹീം

റഹീം സൗദി ജയിലിൽ ക‍ഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം ജയിലിൽ ക‍ഴിയുകയായിരുന്നു

189

നീണ്ട 20 വർഷത്തെ കാത്തിരിപ്പിന് ശേഷം ജന്മനാട്ടിലെത്തി അബ്‌ദുള്‍ റഹീം. ലോക മലയാളികൾക്ക് നന്ദിയെന്ന് അദ്ദേഹം പറഞ്ഞു. സഹായിച്ചവർക്ക് നന്ദിയെന്നും ഈദ് മുബാറക് ആശംസകളും അദ്ദേഹം നേർന്നു. ഉമ്മയെ കെട്ടിപ്പിടിച്ച നിമിഷം വികാരാധീനനായി. സഹായിച്ച എല്ലാവർക്കും നന്ദിയെന്ന് റഹീമിൻ്റെ സഹോദരൻ ക‍ഴിഞ്ഞ ദിവസം നസീർ പ്രതികരിച്ചിരുന്നു. സൗദി ജയിലിൽ ക‍ഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം ജയിലിൽ ക‍ഴിയുകയായിരുന്നു.

ബലിപെരുന്നാളിന് മുമ്പ് എത്താൻ കഴിയുമെന്ന് പ്രതിക്ഷിക്കുന്നുവെന്ന് എല്ലാവർക്കും നന്ദിയെന്നും റഹീമിൻ്റെ സഹോദരൻ നാസർ ക‍ഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 20 വർഷം മുമ്പ് ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയ റഹീം, സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് ജയിലിലായത്.

മനഃപൂർവമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും വധശിക്ഷയാണ് റഹീമിനെ തേടിയെത്തിയത്. എന്നാൽ, ലോകമലയാളികൾ ഒന്നടങ്കം കൈകോർത്ത് സമാഹരിച്ച 34 കോടി രൂപ ദയാധനമായി നൽകിയതോടെ ആണ് വധശിക്ഷയിൽ നിന്ന് റഹീം രക്ഷപ്പെട്ടത്. ഇതിന് പിന്നാലെ റിയാദിലെ ക്രിമിനൽ കോടതി റഹീമിന്, സൗദി പൊതുനിയമ പ്രകാരം തടവുശിക്ഷ പൂർത്തിയാക്കണമെന്ന് വിധിക്കുകയായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.