...
Home News Kerala കേരളത്തിൽ പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചു

കേരളത്തിൽ പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചു

നിശ്ചിത സമയ പരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ആവശ്യമായ നടപടികളിലാണ് കമ്മീഷൻ

194

കേവലം വാഗ്‌ദാനങ്ങൾ മാത്രമല്ല അതെല്ലാം പാലിക്കുന്നതാണ് കഴിഞ്ഞ പത്ത് വർഷം ഭരിച്ച ഇടത് സർക്കാരെന്നത് ജനങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണവും ഇ​പ്പോൾ ജനങ്ങൾ മനസിലാക്കി. കേരള സംസ്ഥാനത്ത് പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.

നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്കിലാണ് കമ്മീഷൻ പ്രവർത്തിക്കുന്നത്. മുൻ ചീഫ് സെക്രട്ടറി ഡോ വിപി ജോയ് ഐഎഎസ് ചെയർമാനായ കമ്മീഷനിൽ ശോഭ വിആർ ആണ് സെക്രട്ടറി.

ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള വിശദമായ പ്രൊഫോമ കമ്മിഷൻ തയ്യാറാക്കി. നിശ്ചിത സമയ പരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ആവശ്യമായ നടപടികളിലാണ് കമ്മീഷൻ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.