9 September 2026
Home News Kerala ഒടുവിൽ ഒഎല്‍എക്‌സില്‍ ‘അമ്മയും’; വിരുതന്മാരുടെ വികൃതികൾ

ഒടുവിൽ ഒഎല്‍എക്‌സില്‍ ‘അമ്മയും’; വിരുതന്മാരുടെ വികൃതികൾ

ഏതോ വിരുതന്മാരാണ് ഓഫീസ് ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് ഇട്ടത്

227

ഉപയോഗമില്ലാത്ത സാധങ്ങൾ ഉപയോഗപ്പെടുന്നവർക്ക് വിൽക്കാൻ വേണ്ടിയുള്ള ഓൺലൈൻ സംവിധാനമാണ് ഒഎൽഎക്‌സ്. അവിടെ വാങ്ങാനും വിൽക്കാനും കിട്ടാത്തതായി ഒന്നുമില്ല. ഇപ്പോളിതാ താരസംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം വില്‍പ്പനയ്ക്ക് ഇട്ടിരിക്കുകയാണ്. ഏതോ വിരുതന്മാരാണ് ഓഫീസ് ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് ഇട്ടത്.

20,​000 രൂപയാണ് ഓഫീസിന്‍റെ വില. മോഹന്‍ലാല്‍ ആന്‍റ് കോ എന്നാണ് വില്‍പ്പനയ്ക്ക് ഇട്ട വ്യക്തിയുടെ പേര് കാണിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനാല്‍ പെട്ടെന്ന് വില്‍പ്പന നടത്തുകയാണെന്ന് ഡിസ്ക്രിപ്ഷനില്‍ പറയുന്നു.

വാതില്‍ മുട്ടിയോ, മെസഞ്ചറില്‍ സന്ദേശം അയച്ചോ വാങ്ങാന്‍ താല്‍പ്പര്യം അറിയിക്കാം. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ട്. കൂടെയുള്ളവരുടെ കൈയിലിരിപ്പുകാരണം വിൽക്കുന്നു എന്നും ഡിസ്ക്രിപ്ഷനിലുണ്ട്. 3,4 ദിവസത്തിനുള്ളില്‍ വില്‍പ്പന നടത്തണം എന്നും പരസ്യത്തില്‍ പറയുന്നു.

നേരത്തെ അമ്മയുടെ ആസ്ഥാന മന്ദിരത്തില്‍ റീത്ത് വച്ചത് വലിയ വാര്‍ത്തയായിരുന്നു. കൊച്ചിയിലെ ‘അമ്മ’ ഓഫീസിന് മുന്നിൽ റീത്ത് വച്ചാണ് ലോ കോളേജിലെ ഒരു കൂട്ടം വിദ്യാർഥികള്‍ പ്രതിഷേധിച്ചത്. അച്ഛൻ ഇല്ലാത്ത ‘അമ്മ’യ്ക്ക് എന്ന വാചകത്തോടെയാണ് റീത്ത് വച്ചത്.

നടന്മാരുടെ പേരിൽ ആരോപണങ്ങൾ ഉയർന്നത്തോടെ താരസംഘടന അമ്മയുടെ ഭരണസമിതി രണ്ട് ദിവസം മുമ്പ് പിരിച്ചുവിട്ടിരുന്നു. അമ്മ പ്രസിഡന്‍റായിരുന്ന മോഹന്‍ലാല്‍ അടക്കം എല്ലാ അംഗങ്ങളും രാജിവയ്ക്കുകയായിരുന്നു. അതേസമയം മോഹൻലാൽ അധ്യക്ഷ സ്ഥാനം രാജിവെച്ചതുൾപ്പെടെ 17 അം​ഗ എക്സിക്യൂട്ടീവ് പിരിച്ചുവിടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഓഫീസ് വിൽപ്പനയ്ക്ക് എന്ന പരസ്യം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്.