...
Home News Kerala ‘സമര യൗവന’ത്തിന് തലസ്ഥാനം വിടചൊല്ലി; വിലാപ യാത്രയായി പിറന്ന മണ്ണിലേക്ക്

‘സമര യൗവന’ത്തിന് തലസ്ഥാനം വിടചൊല്ലി; വിലാപ യാത്രയായി പിറന്ന മണ്ണിലേക്ക്

ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങൾക്ക് പൊതുദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്

211

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അന്ത്യാഭിവാ​ദ്യം അർപ്പിച്ച് തലസ്ഥാനം. ആയിരങ്ങളുടെ യാത്രാ മൊഴിയോടെ കേരളത്തിൻ്റ പ്രിയ നേതാവ് വിഎസിൻ്റെ അവസാന യാത്ര ആലപ്പുഴയിലേക്ക്.

രാവിലെ ഒമ്പത് മുതൽ ആരംഭിച്ച ദർബാർ ഹാളിലെ പൊതുദർശനം രണ്ടോടെ അവസാനിച്ചു. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോ​ഗിക ബഹുമതി നൽകിയാണ് വിഎസിൻ്റെ മൃതദേഹം ഹാളിന് പുറത്തേക്ക് എത്തിച്ചത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി വിവിധ കേന്ദ്രങ്ങളിൽ വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ക്രമീകരണങ്ങൾ. കെഎസ്ആർടിസിയുടെ പ്രത്യേക ബസിലാണ് വിഎസിൻ്റ മൃതദേഹം ആലപ്പുഴയിൽ എത്തിക്കുന്നത്.

രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധൻ രാവിലെ ഒമ്പത് മണിവരെ സ്വവസതിയിലും 10 മണിയോടെ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെയ്‌ക്കും.

ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങൾക്ക് പൊതുദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ആലപ്പുഴ വലിയ ചുടുകാട്ടിൽ ഔദ്യോഗിക ചടങ്ങുകളോടെ സംസ്‌കാരം.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.