...
Home News Kerala സമുദായങ്ങളുടെ സഹവർത്തിത്വമാണ് നമ്മുടെ നാടിൻ്റെ പ്രത്യേകത: മുഖ്യമന്ത്രി പിണറായി വിജയൻ

സമുദായങ്ങളുടെ സഹവർത്തിത്വമാണ് നമ്മുടെ നാടിൻ്റെ പ്രത്യേകത: മുഖ്യമന്ത്രി പിണറായി വിജയൻ

മത ന്യൂനപക്ഷ സംരക്ഷണത്തിനും സമാധാനം സംരക്ഷിക്കുന്നതിലും ഇടത് പക്ഷം പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി

217

വിവിധ വിവിധ സമുദായങ്ങളുടെ സഹവർത്തിത്വമാണ് നമ്മുടെ നാടിൻ്റെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എഴുപതാം വാർഷിക സമാപനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമല ശാസ്‌താവിനെ​പ്പോലെ വാവർക്കും ഈ നാട്ടിൽ പ്രാധാന്യമുണ്ട്. രാജ്യത്ത് മതേതരം എത്രമാത്രം പ്രാധാന്യമുള്ളതെന്ന് നമുക്കറിയാമെന്നും ഇല്ലാ കഥകൾ പ്രചരിപ്പിച്ച് കേരളത്തെ ഇകഴ്ത്താൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത തീവ്രവാദ ശക്തികളെ എല്ലാ കാലവും അകറ്റി നിർത്തിയതാണ് കേരളം. ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് എതിർക്കരുത്. മത ന്യൂനപക്ഷ സംരക്ഷണത്തിനും സമാധാനം സംരക്ഷിക്കുന്നതിലും ഇടത് പക്ഷം പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ പ്രവർത്തനം പ്രശംസനീയമ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.