Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
ലൈംഗിക അതിക്രമ കേസിൽ മുകേഷിനെതിരെ പരാതിക്കാരി നടി; മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നല്‍കി | Nalamidam
25 October 2026
Home News Kerala ലൈംഗിക അതിക്രമ കേസിൽ മുകേഷിനെതിരെ പരാതിക്കാരി നടി; മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നല്‍കി

ലൈംഗിക അതിക്രമ കേസിൽ മുകേഷിനെതിരെ പരാതിക്കാരി നടി; മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നല്‍കി

ഏത് പ്രമുഖനായാലും കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ലഭിച്ച ആര്‍ജവമാണ് പരാതി നല്‍കാനുള്ള പ്രേരണ

324

ലൈംഗിക അതിക്രമ കേസില്‍ മുകേഷിനെതിരെ മജിസ്‌ട്രേട്ടിന് മുന്നില്‍ കൃത്യമായ തെളിവുകളോടെ വിശദമായ മൊഴി നൽകിയതായി പരാതിക്കാരിയായ നടി. എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി.

ഏത് പ്രമുഖനായാലും കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ലഭിച്ച ആര്‍ജവമാണ് പരാതി നല്‍കാനുള്ള പ്രേരണ. സര്‍ക്കാരില്‍ വിശ്വാസമുണ്ട്. കേസിനെ ബാധിക്കുമെന്നതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

കേസില്‍ മുകേഷ് ഇതിനകം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജിയില്‍ ചൊവ്വാഴ്‌ചവരെ കോടതി അറസ്റ്റ് തടയുകയും ചെയ്‌തു.

മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വ. ചന്ദ്രശേഖര്‍ എന്നിവരും രണ്ട് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാരും ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയത്. മരട് പൊലീസാണ് മുകേഷിനെതിരായ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.