‘സ്വർണ്ണഗിരി’യിൽ നിന്ന് ഇന്ത്യയ്ക്ക് സ്വർണ്ണ വിപ്ലവമോ?; രാജ്യത്തെ ആദ്യ സ്വകാര്യ സ്വർണ്ണ ഖനി പ്രതീക്ഷകൾ ഉയർത്തുന്നു

സ്വർണ്ണത്തോടുള്ള ഇന്ത്യക്കാരുടെ പ്രിയത്തിന് പുതിയൊരു അധ്യായം തുറക്കാനൊരുങ്ങുകയാണ് ആന്ധ്രാപ്രദേശിലെ ജോന്നാഗിരി ഗ്രാമം. രാജ്യത്തെ ആദ്യ സ്വകാര്യ സ്വർണ്ണ ഖനന-സംസ്കരണ പദ്ധതിക്ക് ഇവിടെ തുടക്കമായതോടെ, ആഭ്യന്തര സ്വർണ്ണ ഉൽപ്പാദന രംഗത്ത് വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു.

ഏകദേശം 405 കോടി രൂപയുടെ നിക്ഷേപത്തോടെയാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. 1,500 ഏക്കർ ഭൂമിയിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട ഖനനം 600 ഏക്കറിലാകും. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ജോന്നാഗിരി ഗ്രാമത്തെ “സ്വർണ്ണഗിരി” എന്ന് പുനർനാമകരണം ചെയ്യാനും ആന്ധ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ സ്വർണ്ണ ഖനനം അത്ര എളുപ്പമുള്ള കാര്യമല്ല. 1,000 കിലോഗ്രാം അയിര് സംസ്കരിച്ചാൽ വെറും 0.5 മുതൽ 1 ഗ്രാം വരെ മാത്രമാണ് സ്വർണം ലഭിക്കുക. വർഷങ്ങളായുള്ള പര്യവേക്ഷണത്തിനും പഠനങ്ങൾക്കുമൊടുവിലാണ് പദ്ധതി യാഥാർഥ്യമായത്.

ആദ്യ വർഷം 400 കിലോഗ്രാം സ്വർണ്ണവും പിന്നീട് 900 കിലോഗ്രാം വരെ ഉൽപ്പാദനവും ലക്ഷ്യമിടുന്ന പദ്ധതിക്ക് ഭാവിയിൽ വർഷം രണ്ട് ടൺ വരെ സ്വർണം ഉൽപ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ ഏകദേശം 700 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

ഡെക്കാൻ ഗോൾഡ് മൈൻസിന്റെ കണക്കുകൾ പ്രകാരം, ജോന്നാഗിരി മേഖലയിൽ 12 മുതൽ 13 ടൺ വരെ സ്വർണ്ണ ശേഖരമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂടുതൽ പര്യവേക്ഷണങ്ങൾ നടത്തിയാൽ ഇത് 40 ടണ്ണിലധികമാകാനും സാധ്യതയുണ്ട്.

കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡ്സിന് ശേഷം ഇന്ത്യയുടെ സ്വർണ്ണ ഖനന ചരിത്രത്തിൽ നിർണായക സ്ഥാനമാണ് ജോന്നാഗിരിക്കുള്ളത്. ആഗോള വിപണിയിൽ സ്വർണ്ണവില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ, രാജ്യത്തിന്റെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും ഖനന സ്വയംപര്യാപ്തത വർധിപ്പിക്കാനുമുള്ള പ്രധാന ചുവടുവയ്പ്പായാണ് “സ്വർണ്ണഗിരി” പദ്ധതി വിലയിരുത്തപ്പെടുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഡൽഹിയിലും ജമ്മു കാശ്‌മീരിലും 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

അഫ്‌ഗാനിസ്ഥാനിൽ ശനിയാഴ്‌ച വൈകുന്നേരം 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ഡൽഹി-എൻസിആറിലും ജമ്മുകാശ്‌മീരിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനം താഴ്‌വര നിവാസികളിൽ പരിഭ്രാന്തി സൃഷ്‌ടിച്ചു. എന്നാൽ ഇതുവരെ...

Keep exploring...

അനുമതി നല്‍കിയ പദ്ധതികള്‍ക്ക് പണം നല്‍കില്ല; കിഫ്ബിയില്‍ നിര്‍ണായക തീരുമാനത്തിലേക്ക് സര്‍ക്കാര്‍

കിഫ്ബിയില്‍ നിര്‍ണായ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നു. അനുമതി നല്‍കിയ പദ്ധതികള്‍ക്ക് പണം നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. നിര്‍മ്മാണവുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന് അറിയിക്കും. എന്നാൽ നിലവില്‍ പുരോഗമിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കും. ഇതിന് ആവശ്യമായ സാമ്പത്തിക...

‘വിശ്വസ്‌തത വിൽപ്പനക്ക്’; അത്യാഗ്രഹികളായ എംപിമാർക്കെതിരെ ആദിത്യ ആഞ്ഞടിച്ചു

ശിവസേന- യുബിടി എംഎൽഎ ആദിത്യ താക്കറെ തിങ്കളാഴ്‌ച വിമത എംപിമാരെ ആക്രമിച്ചു. വോട്ടർമാർ അവരുടെ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളെ നിരസിച്ചുവെന്നും ഇന്ത്യാ ബ്ലോക്കിനെ പിന്തുണച്ചെന്നും എന്നാൽ 'അത്യാഗ്രഹം' അവരെ ഒറ്റരാത്രി കൊണ്ട് 'ലജ്ജയില്ലാതെ'...

Related Articles

ഡൽഹിയിലും ജമ്മു കാശ്‌മീരിലും 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

അഫ്‌ഗാനിസ്ഥാനിൽ ശനിയാഴ്‌ച വൈകുന്നേരം 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ഡൽഹി-എൻസിആറിലും ജമ്മുകാശ്‌മീരിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനം താഴ്‌വര...

യുപിയിൽ ബിജെപി വിജയിച്ചാൽ വീണ്ടും തിരഞ്ഞെടുപ്പുകൾ ഉണ്ടാകില്ലെന്ന് അഖിലേഷ് യാദവ് അവകാശപ്പെട്ടു

സമാജ്‌വാദി പാർട്ടി ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവ് ഭാരതീയ ജനതാ പാർട്ടി (ബിജെപി)ക്കെതിരെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും രൂക്ഷമായ...

ചെയർമാനും മന്ത്രി, ഗുണഭോക്താവും മന്ത്രി; ഒരുകോടി രൂപ സബ്സിഡി ഇനത്തിൽ കൈപ്പറ്റി കേന്ദ്ര കൃഷിസഹമന്ത്രി

സ്വന്തം മന്ത്രാലയത്തിന് കീഴിലുള്ള പദ്ധതിയിൽ നിന്ന് ഒരു കോടി രൂപ സബ്സിഡി ഇനത്തിൽ കൈപ്പറ്റി കേന്ദ്ര കൃഷി സഹമന്ത്രി...

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്; ധന ബില്ലിൻ്റെ കരട് പുറത്ത്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള തീരുമാനവുമായി വിഡി സതീശന്‍ സര്‍ക്കാര്‍ മുന്നോട്ട്. ബജറ്റില്‍ അവതരിപ്പിക്കുകയും പിന്നീട്...

വീണ്ടും ‘ചോദ്യപേപ്പർ ചോർച്ച’; മഹാരാഷ്ട്ര TET പരീക്ഷ മാറ്റി

താനെ ജില്ലയിലെ ഭിവണ്ടിയിൽ നടത്തിയ റെയ്‌ഡിൽ ചില വ്യക്തികൾക്ക് യഥാർത്ഥ ചോദ്യപേപ്പറിന് സമാനമായ നിരവധി ചോദ്യങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ...

വലിയ ആയുധ വിതരണക്കാരൻ; ഇന്ത്യയുടെ ആശ്രയത്വം

ഇന്ത്യക്കെതിരെ ആക്രമണം നടത്തുന്ന രാജ്യങ്ങൾക്ക് ആയുധങ്ങൾ വിൽക്കുന്നതിന് യൂറോപ്പിനെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അടുത്തിടെ വിമർശിച്ചിരുന്നു. എന്നിരുന്നാലും, വിശാലമായ...

പാക് അധീന കാശ്‌മീരിൽ ഇസ്ലാമാബാദിന് എതിരായ കലാപം ശക്തമാകുന്നു; അടിസ്ഥാന അവകാശങ്ങൾ ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങി

ഇസ്ലാമാബാദ് സർക്കാരിനെതിരായ പ്രതിഷേധങ്ങൾ ശക്തമായി തുടരുന്നതിനാൽ പാക് അധിനിവേശ കാശ്‌മീരിലെ (പിഒകെ) സ്ഥിതിഗതികൾ അങ്ങേയറ്റം സംഘർഷഭരിതമായി മാറിയിരിക്കുന്നു. തങ്ങളുടെ...

മദ്യനികുതി ഇളവ്; സോഷ്യൽ മീഡിയയിൽ വിഎം സുധീരനെതിരെ സൈബർ ആക്രമണം, യുഡിഎഫ് യോഗം വിളിക്കാതെ മുഖ്യമന്ത്രി

മദ്യനികുതി ഇളവിൽ വിമർശനം ഉന്നയിച്ചതിന് പിന്നാലെ വിഎം സുധീരന് എതിരെ സൈബർ ആക്രമണം ശക്തം. സോഷ്യൽ മീഡിയയിൽ ആണ്...