...
Home News International ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍

ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍

യുഎഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി വെള്ളിയാഴ്‌ചയാകും ചെറിയ പെരുന്നാള്‍

235

മാസപ്പിറവി കാണാത്തതിനാല്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍. ഒമാനില്‍ മാസപ്പിറവി നിരീക്ഷിക്കുന്ന വ്യാഴാഴ്‌ച വൈകീട്ടായിരിക്കും. മാസപ്പിറ കണ്ടാല്‍ ഒമാനിലും വെള്ളിയാഴ്‌ച ആയിരിക്കും പെരുന്നാള്‍. യുഎഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി വെള്ളിയാഴ്‌ചയാകും ചെറിയ പെരുന്നാള്‍.

സൗദിയില്‍ ബുധനാഴ്‌ച ശവ്വാല്‍ മാസപ്പറവി നിരീക്ഷിക്കാനും മാസപ്പിറ കാണുന്നവര്‍ അക്കാര്യം കോടതിയെ അറിയിച്ച് സാക്ഷ്യം രേഖപ്പെടുത്തണമെന്നും സുപ്രിംകോടതി നേരത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്‌തിരുന്നു.

നിരീക്ഷണത്തിനായി സൗദിയിലെ തുമൈര്‍, ഹോത്തോ സുദൈര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മാസപ്പിറവി നിരീക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആധുനിക സജ്ജീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഒരുക്കിയിരുന്നു. യുഎഇയിലും ഖത്തറിലും സമാനമായ നിരീക്ഷണ സംവിധാനങ്ങള്‍ സജ്ജമായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.