...
Home Entertainments നടന്മാർ അവരുടെ ജോലി ചെയ്യുക; സിനിമ ഉണ്ടാക്കിയെടുക്കുന്നത് സംവിധായകനും സാങ്കേതിക പ്രവര്‍ത്തകരും: ബി ഉണ്ണികൃഷ്ണൻ

നടന്മാർ അവരുടെ ജോലി ചെയ്യുക; സിനിമ ഉണ്ടാക്കിയെടുക്കുന്നത് സംവിധായകനും സാങ്കേതിക പ്രവര്‍ത്തകരും: ബി ഉണ്ണികൃഷ്ണൻ

സിനിമ സംവിധാനം ചെയ്ത ഒരു നടനാണെന്നൊക്കെ പറയുന്നത് വളരെ മോശം കാര്യമാണ്. നടന്മാരുടെ നിര്‍ദ്ദേശം അനുസരിച്ച് എഡിറ്റ് ചെയ്ത് ഒരു വഴിയാകുന്നുവെന്ന് എഡിറ്റര്‍മാര്‍ പറയുന്നുണ്ട്. അത് പരാതിയായി ലഭിച്ചിട്ടുണ്ട്

296

സുമതി വളവ് എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ചിത്രത്തിന്റെ ചെലവ് കണക്ക് ബോധിപ്പിച്ചിട്ടുണ്ടെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. നിര്‍മാതാവ് മുരളി കുന്നുംപുറത്തിന്റെ തുറന്ന് പറച്ചിലിന് പിന്നാലെയാണ് വിവാദം ഉടലെടുക്കുന്നത്. അതേസമയം സിനിമ സംവിധാനം ചെയ്തത് ഒരു നടനാണെന്ന് പറയുന്നത് മോശം കാര്യമാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

നടന്മാരുടെ നിര്‍ദ്ദേശം അനുസരിച്ച് എഡിറ്റ് ചെയ്ത് ഒരു വഴിയാകുന്നുവെന്ന് എഡിറ്റര്‍മാര്‍ പറയുന്നതായും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ”പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി സംസാരിച്ചു. ഞങ്ങളുടെ അംഗങ്ങള്‍ അതിന്റെ ചെലവ് കണക്ക് ബോധിപ്പിച്ചിട്ടുണ്ട്. വൈകാരികമായിട്ടുള്ള അന്തരീക്ഷത്തില്‍ നമ്മളായിട്ട് അഭിപ്രായം പറയുന്നതില്‍ സാംഗത്യമില്ലാത്തതുകൊണ്ട് പ്രതികരിക്കുന്നില്ല’ എന്നാണ് സുമതി വളവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് ഉണ്ണികൃഷ്ണന്റെ പ്രതികരണം.

ഇതോടൊപ്പം, നടന്‍ ഉണ്ണിമുകുന്ദനാണ് മാളികപ്പുറം സിനിമ സംവിധാനം ചെയ്തതെന്ന പ്രചരണങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘സിനിമ സംവിധാനം ചെയ്ത ഒരു നടനാണെന്നൊക്കെ പറയുന്നത് വളരെ മോശം കാര്യമാണ്. നടന്മാരുടെ നിര്‍ദ്ദേശം അനുസരിച്ച് എഡിറ്റ് ചെയ്ത് ഒരു വഴിയാകുന്നുവെന്ന് എഡിറ്റര്‍മാര്‍ പറയുന്നുണ്ട്. അത് പരാതിയായി ലഭിച്ചിട്ടുണ്ട്” എന്നാണ് അദ്ദേഹം പറയുന്നത്.

”ആരോടും കലഹത്തിന് പോകാനൊന്നും താല്പര്യമില്ല. സിനിമ ഉണ്ടാക്കിയെടുക്കുന്നത് സംവിധായകനും സംവിധായകനോടൊപ്പമുള്ള സാങ്കേതിക പ്രവര്‍ത്തകരുമാണ്. നടന്മാര്‍ അവരുടെ ജോലി ചെയ്താല്‍ മതി. ഒരു നടനും മലയാളത്തില്‍ ഗോസ്റ്റ് ഡയറക്ട് ചെയ്യാനായിട്ട് ശ്രമിച്ചിട്ടുമില്ല, അങ്ങനെ ശ്രമിച്ചാല്‍ അത് നടക്കുന്ന കാര്യവുമല്ല’ എന്നും അദ്ദേഹം വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.