...
Home News International എറണാകുളം അങ്കമാലി അതിരൂപത പ്രവാസി കൂട്ടായ്മ കെറ്ററിംഗ് യൂണിറ്റ്; ആദ്യ കുടുംബയോഗം നടന്നു

എറണാകുളം അങ്കമാലി അതിരൂപത പ്രവാസി കൂട്ടായ്മ കെറ്ററിംഗ് യൂണിറ്റ്; ആദ്യ കുടുംബയോഗം നടന്നു

ചടങ്ങിന്റെ ഉദ്ഘാടനം ഏറ്റവും മുതിർന്ന അംഗമായ ത്രേസ്യാമ്മ വർഗ്ഗീസ് നിർവഹിച്ചു . സിബു ജോസഫ്, ബിജു നാലപ്പാട്ട്, ബിനോയ് വർഗ്ഗീസ്, സിജൻ റഷ്ടൻ, റെജിസൻ ജോൺ എന്നിവർ തിരിതെളിയിച്ചു.

611

എറണാകുളം അങ്കമാലി അതിരൂപത പ്രവാസി കൂട്ടായ്മ കെറ്ററിംഗ് യൂണിറ്റിന്റെ ആദ്യ കുടുംബയോഗം നവംബർ 26ണ് കെറ്ററിംഗ് കോൺ മാർക്കറ്റ് ഹാളിൽ വച്ച് നടന്നു. അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇംഗ്ലണ്ടിലെ കെറ്ററിംഗ് പ്രദേശത്തെ കുടിയേറിയിരിക്കുന്ന അമ്പതോളം കുടുംബങ്ങളായിരുന്നു ഒത്തുകൂടിയത്.

ചടങ്ങിന്റെ ഉദ്ഘാടനം ഏറ്റവും മുതിർന്ന അംഗമായ ത്രേസ്യാമ്മ വർഗ്ഗീസ് നിർവഹിച്ചു . സിബു ജോസഫ്, ബിജു നാലപ്പാട്ട്, ബിനോയ് വർഗ്ഗീസ്, സിജൻ റഷ്ടൻ, റെജിസൻ ജോൺ എന്നിവർ തിരിതെളിയിച്ചു.

കൂട്ടായ്മ നിലവിൽ എറണാകുളം അങ്കമാലി അതിരൂപത നാട്ടിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അതിരൂപത പ്രവാസി കൂട്ടായ്മയുടെ ഭാവി നടത്തിപ്പിനും ഇതിന്റെ ദേശീയ തലത്തിലുള്ള കൂടുതൽ കുടുംബ കൂട്ടായ്മകളുടെ രുപീകരണത്തിനുമായി ഒരു കമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു. അടുത്ത കുടുംബ കൂട്ടായ്മയുടെ ക്രമീകരണത്തിനായി തെരഞ്ഞെടുത്ത കമ്മറ്റിയെ ചുമതലപ്പെടുത്തി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.