ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തലേദിവസം വന്ന ഒരു വാർത്തയായിരുന്നു ഇ പി ജയരാജൻ – പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ച നടന്നെന്ന ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ. സിപിഎം നേതൃത്വത്തോട് ആലോചിക്കാതെ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി തിരുവനന്തപുരത്ത് ഇ പി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ.

തൊട്ടു പിന്നാലെ ബിജെപി പ്രവേശനത്തിനായി ഇ പി തന്നോട് ചർച്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ കൂടി വന്നതോടെ സിപിഎം പ്രതിരോധത്തിലായി. ഇപ്പോഴിതാ, വിവാദങ്ങൾക്കൊടുവിൽ ഇ പിക്ക് ഇടതുമുന്നണിയുടെ കൺവീനർ സ്ഥാനം തെറിച്ചിരിക്കുന്നു.

എസ്എഫ്ഐയുടെ ആദ്യകാല രൂപമായ കെഎസ്എഫിലൂടെയായിരുന്നു ഇപി ജയരാജൻ വിദ്യാർഥിരാഷ്ട്രീയത്തിൽ സീവമാകുന്നത്. സിപിഎം യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ സ്ഥാപക ദേശീയ പ്രസിഡന്റായ ജയരാജൻ തുടർന്ന് സിപിഎമ്മിന്റെ കണ്ണൂർ നേതൃത്വത്തിലെയും സംസ്ഥാന നേതൃത്വത്തിലെയും പ്രധാന മുഖങ്ങളിലൊന്നായി മാറി .

1992 മുതൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. 2002ലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായത്. നിലവിൽ 2005 മുതൽ കേന്ദ്രകമ്മിറ്റിയിലുമുണ്ട്. ഒരുകാലത്തെ കണ്ണൂരിലെ പകരം വെക്കാനില്ലാത്ത നേതാവായ എം വി രാഘവന്റെ ശിഷ്യരായിട്ടായിരുന്നു പിണറായിക്കൊപ്പം ഇ പി ജയരാജന്റെയും വളർച്ച.

എം വി രാഘവൻ സിപിഎമ്മിൽനിന്ന് പുറത്തായപ്പോൾ 87ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽനിന്ന് അഴീക്കോട് മണ്ഡലത്തിൽ മത്സരിച്ച എം വി രാഘവനെ നേരിടാൻ സിപിഎം നിയോഗിച്ച് ഇ പി ജയരാജനെയായിരുന്നു. 1991ലെ തിരഞ്ഞെടുപ്പിൽ അതേ മണ്ഡലത്തിൽ ഇപി നിയമസഭയിലെത്തുന്നത്. പിന്നീട് 2011ലും 2016ലും മട്ടന്നൂരിൽനിന്ന് വിജയിച്ചു. 2016ൽ പിണറായി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായി.

എന്നും വിവാദങ്ങളും ഇപിയുടെ കൂടെത്തന്നെ ഉണ്ടായിരുന്നു എന്നതാണ് കൗതുകം. 2007ല്‍ ഇ പി ജയരാജന്‍ ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന കാലത്ത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനിൽനിന്നും അദ്ദേഹത്തിന്റെ മക്കളിൽനിന്നും രണ്ട് കോടിയുടെ നിക്ഷേപം സ്വീകരിച്ചത് വലിയ വിവാദമായിരുന്നു.

കണ്ണൂർ ജില്ലയിലെ മട്ടന്നൂരിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ടതായിരുന്നു കേരളം ചർച്ച ചെയ്ത മറ്റൊരു ഇ പി ജയരാജൻ വിവാദം. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖറുമായുള്ള ഇ പിയുടെ ബിസിനസ് കൂട്ടുക്കെട്ടിനെക്കുറിച്ചായിരുന്നു ഇതിലെ പ്രാധാന്യം.

പാർട്ടിയെ മൊത്തത്തിൽ പ്രതിരോധത്തിലാക്കിയ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലും ഇ പി ജയരാജന്റെ പേര് ഉയർന്നുകേട്ടു. ഈ കേസിലെ മുഖ്യപ്രതി പി സതീഷ് കുമാറുമായി ഇ പിക്കുള്ള ബന്ധമായിരുന്നു വിവാദത്തിന്റെ കാരണം.

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചപ്പോൾ അദ്ദേഹം വഹിച്ചിരുന്ന പാർട്ടി സംസ്ഥാന സെക്രട്ടറി എന്ന പദവി ഇ പി ജയരാജൻ ആഗ്രഹിച്ചിരുന്നു. പക്ഷെ ജയരാജനെ തഴയുകയും അദ്ദേഹത്തേക്കാൾ ജൂനിയറായ എം വി ഗോവിന്ദൻ മാസ്റ്ററിന്റെ ആ സ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തത് ഇ പിയിൽ അതൃപ്തിയുണ്ടാക്കി.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...