...
Home News International ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് അകലേക്ക്; ഓരോ വര്‍ഷവും നീങ്ങുന്നത് 3.8 സെന്റീമീറ്റര്‍ വരെ

ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് അകലേക്ക്; ഓരോ വര്‍ഷവും നീങ്ങുന്നത് 3.8 സെന്റീമീറ്റര്‍ വരെ

ഇത് പെട്ടെന്ന് ഉണ്ടായ പ്രതിഭാസം അല്ലെന്നും ബില്യണ്‍ വര്‍ഷങ്ങളായി ഈ പ്രക്രിയ തുടരുകയാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനുള്ള കാരണവും അവര്‍ തന്നെ വിശദീകരിക്കുന്നു.

238

ഭൂമിയില്‍ നിന്നും ചന്ദ്രന്‍ അകന്നു പോകുന്നു എന്ന് ബഹിരാകാശ ഗവേഷകര്‍. ഓരോ വര്‍ഷവും ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം വര്‍ദ്ധിച്ച്‌ വരികയാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അപ്പോളോ ദൗത്യങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ ഗവേഷകര്‍ക്ക് ലഭിച്ചത്.

പഠന പ്രകാരം ഓരോ വര്‍ഷവും ചന്ദ്രന്‍ ഭൂമിയില്‍ നിന്നും 3.8 സെന്റീമീറ്റര്‍ അകലത്തിലേക്ക് നീങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പോളോ 11, 14, 15 ദൗത്യങ്ങളിലായി ചന്ദ്രന്റെ സ്ഥാനം അളക്കുന്നതിനായി ചില ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചന്ദ്രന്‍ ഓരോ വര്‍ഷവും അകലുന്നതായി ഗവേഷകര്‍ക്ക് വ്യക്തമായത്.

പക്ഷെ ഇത് പെട്ടെന്ന് ഉണ്ടായ പ്രതിഭാസം അല്ലെന്നും ബില്യണ്‍ വര്‍ഷങ്ങളായി ഈ പ്രക്രിയ തുടരുകയാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനുള്ള കാരണവും അവര്‍ തന്നെ വിശദീകരിക്കുന്നു.ഗുരുത്വാകര്‍ഷണത്തിന്റെ ഫലമായി കടലുകളെയും സമുദ്രത്തെയും ചന്ദ്രന്‍ ആകര്‍ഷിക്കും. ഇതിന്റെ ഫലമായാണ് വേലിയേറ്റങ്ങള്‍ ഉണ്ടാകുന്നത്.

ചന്ദ്രനെപ്പോലെ തന്നെ സൂര്യനും ആകര്‍ഷിക്കാറുണ്ട്. ചന്ദ്രന്റെ ആകര്‍ഷണത്തിനൊപ്പം ഭൂമിയുടെയും ചന്ദ്രന്റെയും അച്ചുതണ്ടുകള്‍ തമ്മില്‍ ഘര്‍ഷണവും ഉണ്ടാകാറുണ്ട്. ഇത് താപരൂപത്തിലുള്ള ഊര്‍ജ്ജം പുറന്തള്ളും. ഇതിന്റെ ഫലമായി ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രഹ്മണപഥത്തിന്റെ സന്തുലിതാവസ്ഥ നഷ്ടമാകും. ഇതേ തുടര്‍ന്നാണ് ചന്ദ്രന്‍ അകന്ന് പോകുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.