സിനിമ കോൺക്ലേവ് നീട്ടിവെച്ചേക്കും; സമഗ്ര സിനിമാ നയം രൂപീകരിക്കാൻ ലക്‌ഷ്യം

നവംബറിൽ കേരളീയവും ഡിസംബറിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവവും നടത്തും. എല്ലാവർക്കും സൗകര്യമായ സന്ദർഭം നോക്കിയാണ് കോൺക്ലേവ് നടത്തുക

നവംബറിൽ കൊച്ചിയിൽ നടത്താനിരുന്ന സിനിമ കോൺക്ലേവ് നീട്ടിവയ്ക്കുന്ന കാര്യം പരിഗണനയിലാണെന്ന് സിനിമ നയരൂപീകരണസമിതി ചെയർമാൻ ഷാജി എൻ കരുൺ. സർക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സർക്കാരുമായി ആലോചിച്ചശേഷമേ അന്തിമതീരുമാനം എടുക്കൂ. എറണാകുളം താജ് വിവാന്ത ഹോട്ടലിൽ സിനിമ നയരൂപീകരണ സമിതിയുടെ ആദ്യയോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

നവംബറിൽ കേരളീയവും ഡിസംബറിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവവും നടത്തും. എല്ലാവർക്കും സൗകര്യമായ സന്ദർഭം നോക്കിയാണ് കോൺക്ലേവ് നടത്തുക. സമിതി ഓരോ സംഘടനയുമായും ചർച്ചചെയ്‌ത്‌ വിവരങ്ങൾ ശേഖരിക്കും. അവരുടെ വിശ്വാസങ്ങളും ധാരണകളും എന്താണെന്ന് തിരിച്ചറിയും- അദ്ദേഹം പറഞ്ഞു.

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികളും ആയിട്ടായിരുന്നു ചർച്ച. വരും ദിവസങ്ങളിൽ ‘അമ്മ’ ഉൾപ്പെടെയുള്ള സംഘടനകളുമായി സമിതി ചർച്ച നടത്തും. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ ചെയർമാനായ പത്തംഗ കമ്മിറ്റിയെയാണ് സിനിമ നയരൂപീകരണത്തിനുള്ള നിർദേശങ്ങളും കരടുനയവും രൂപീകരിക്കാൻ ക്കുന്നത്. നിയോഗിച്ചിരിക്കുന്നത്.

സമിതിയുടെ ചർച്ചകളിൽ നിന്ന് ആരെയും മാറ്റിനിർത്തില്ലെന്ന് ചലച്ചിത്ര അക്കാദമി ആക്ടിങ് ചെയർമാൻ പ്രേംകുമാർ പറഞ്ഞു. സമഗ്ര സിനിമാ നയം രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സിനിമയുടെ ഒരു മാനിഫെസ്റ്റോയായി ഇത് മാറും. സ്ത്രീസൗഹൃദ തൊഴിലിടമാകണം സിനിമ. നയരൂപീകരണ ചർച്ചയെക്കുറിച്ച് മാക്ട ഫെഡറേഷനെ അറിയിച്ചില്ലെന്ന പരാതി പരിശോധിക്കുമെന്നും പ്രേംകുമാർ പറഞ്ഞു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മിഡിൽ ഈസ്റ്റിൽ ഇസ്രായേൽ സൈന്യം 1,000 ചതുരശ്ര കിലോമീറ്റർ ഭൂമി പിടിച്ചെടുത്തു?

2023 ഒക്ടോബർ 7-ലെ ഹമാസിൻ്റെ ആക്രമണത്തെ തുടർന്ന്, ഇസ്രായേൽ അതിൻ്റെ സൈനിക, തന്ത്രപരമായ നയങ്ങൾ പൂർണമായും പുനർരൂപകൽപ്പന ചെയ്‌തു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സർക്കാർ ഇപ്പോൾ മുമ്പെന്നത്തേക്കാളും കൂടുതൽ ആക്രമണാത്മകമായി പ്രവർത്തിക്കുന്നു. ഫിനാൻഷ്യൽ ടൈംസിലെ വിശദമായ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, ഗാസ, ലെബനൻ, സിറിയ എന്നിവിടങ്ങളിലായി ഏകദേശം 1,000 ചതുരശ്ര കിലോമീറ്റർ...

Keep exploring...

ട്രംപിൻ്റെ സന്ദർശനത്തിന് ശേഷം പുടിൻ ചൈനയിലെത്തി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിച്ചതിന് ദിവസങ്ങൾക്ക് ശേഷം, ചൈനീസ് വിദേശകാര്യ മന്ത്രി ഷി ജിൻപിങ്ങുമായി ചർച്ചകൾക്കായി...

മിഡിൽ ഈസ്റ്റിൽ ഇസ്രായേൽ സൈന്യം 1,000 ചതുരശ്ര കിലോമീറ്റർ ഭൂമി പിടിച്ചെടുത്തു?

2023 ഒക്ടോബർ 7-ലെ ഹമാസിൻ്റെ ആക്രമണത്തെ തുടർന്ന്, ഇസ്രായേൽ അതിൻ്റെ സൈനിക, തന്ത്രപരമായ നയങ്ങൾ പൂർണമായും പുനർരൂപകൽപ്പന ചെയ്‌തു....

More News

ട്രംപിൻ്റെ സന്ദർശനത്തിന് ശേഷം പുടിൻ ചൈനയിലെത്തി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിച്ചതിന് ദിവസങ്ങൾക്ക് ശേഷം, ചൈനീസ് വിദേശകാര്യ മന്ത്രി ഷി ജിൻപിങ്ങുമായി ചർച്ചകൾക്കായി...

മിഡിൽ ഈസ്റ്റിൽ ഇസ്രായേൽ സൈന്യം 1,000 ചതുരശ്ര കിലോമീറ്റർ ഭൂമി പിടിച്ചെടുത്തു?

2023 ഒക്ടോബർ 7-ലെ ഹമാസിൻ്റെ ആക്രമണത്തെ തുടർന്ന്, ഇസ്രായേൽ അതിൻ്റെ സൈനിക, തന്ത്രപരമായ നയങ്ങൾ പൂർണമായും പുനർരൂപകൽപ്പന ചെയ്‌തു....

കരിയറിന് മുൻഗണന നൽകുക, സാമ്പത്തിക സ്വാതന്ത്ര്യം നേടുക; യുവതികൾക്ക് ഉപദേശവുമായി കങ്കണ റണാവത്ത്

ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് യുവതികൾക്ക് നിർണായക ഉപദേശം നൽകി. വിവാഹത്തേക്കാൾ കരിയറിന് മുൻഗണന നൽകണമെന്നും...

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ, ജയതിലകിന് എതിരെ മുഖ്യമന്ത്രി വിഡി സതീശന് പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ്...

മുഖ്യമന്ത്രിയുടെയും പുതിയ മന്ത്രിമാരുടെയും ഔദ്യോഗിക വസതികൾ അറിയാം

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതിയില്‍ തീരുമാനമായി. മുഖ്യമന്ത്രി വി ഡി സതീശന്‍ നന്ദങ്കോടുളള ക്ലിഫ് ഹൗസിലായിരിക്കും താമസിക്കുക. രമേശ്...

ഗൂഗിളിൽ ഇനി 15 ജിബി സൗജന്യ സ്റ്റോറേജ് കിട്ടണമോ? ഈ കാര്യം നിർബന്ധമായും ചെയ്യണം

പുതിയ ഗൂഗിൾ അക്കൗണ്ട് തുടങ്ങുന്നവർക്ക് ഇനിമുതൽ 15 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭിക്കണമെങ്കിൽ ഫോൺ നമ്പർ അക്കൗണ്ടുമായി...

‘നെയ്‌മര്‍ കാനറിക്കൂട്ടത്തെ നയിക്കാന്‍ എത്തും’; ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

അമേരിക്കന്‍ ലോകകപ്പില്‍ ഡോണ്‍ കാര്‍ലോയുടെ തുറുപ്പ്ചീട്ട് നെയ്‌മര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ തന്നെ. സൂപ്പര്‍താരം നെയ്‌മര്‍ ജൂനിയറെ...

സ്റ്റാൻഡേർഡ് ചാർട്ടേഡ് 7000 തൊഴിലവസരങ്ങൾ വെട്ടിക്കുറക്കും; ഇന്ത്യൻ സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകും

പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനായി എഐ സ്വീകരിക്കൽ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി സ്റ്റാൻഡേർഡ് ചാർട്ടേഡ് 7,000 ജോലികൾ കുറക്കാൻ...