Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
‘പണി’ ഉടന്‍ തീയറ്ററുകളിലേക്ക്; പുതിയ പോസ്റ്റര്‍ പുറത്ത്, നായിക ജീവിതത്തിൽ സംസാരശേഷിയും കേൾവിയും ഇല്ലാത്ത പെൺകുട്ടി | Nalamidam
14 November 2026
Home Entertainments ‘പണി’ ഉടന്‍ തീയറ്ററുകളിലേക്ക്; പുതിയ പോസ്റ്റര്‍ പുറത്ത്, നായിക ജീവിതത്തിൽ സംസാരശേഷിയും കേൾവിയും ഇല്ലാത്ത പെൺകുട്ടി

‘പണി’ ഉടന്‍ തീയറ്ററുകളിലേക്ക്; പുതിയ പോസ്റ്റര്‍ പുറത്ത്, നായിക ജീവിതത്തിൽ സംസാരശേഷിയും കേൾവിയും ഇല്ലാത്ത പെൺകുട്ടി

'ആന്‍ ഐ ഫോര്‍ ആന്‍ ഐ' അഥവാ 'കണ്ണിനു കണ്ണ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തെത്തുന്നത്

393

ജോജു ജോർജ്‌ ആദ്യമായി രചന -സംവിധാനം നിർവഹിക്കുന്ന ‘പണി’ തീയറ്ററുകളിലേക്ക്. അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിൻ്റെ പുതിയൊരു പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. നേരത്തേ വൈറലായ പണിയിലെ പ്രണയാര്‍ദ്രമായ സ്റ്റില്ലുകളില്‍ നിന്ന് വ്യത്യസ്തമായി തോക്കേന്തിയ ജോജുവിൻ്റെ ഗിരി എന്ന കഥാപാത്രത്തെയാണ് പുതിയ പോസ്റ്ററില്‍ കാണാന്‍ സാധിക്കുക.

‘ആന്‍ ഐ ഫോര്‍ ആന്‍ ഐ’ അഥവാ ‘കണ്ണിനു കണ്ണ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തെത്തുന്നത്. നേരത്തേ ‘ഗിരി ആൻഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്ഷനിൽ എത്തിയ ചിത്രത്തിലെ നായികാ നായകന്മാരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു.

ചിത്രത്തില്‍ ജോജുവിൻ്റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്‌നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിൻ്റെ നായികയായി വീണ്ടും മലയാളത്തിൽ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളും സംവിധായകരും ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്ക് വെച്ചിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിൻ്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിൻ്റെയും, എ ഡി സ്റ്റുഡിയോസിൻ്റെയും, ശ്രീ ഗോകുലം മൂവീസിൻ്റെയും ബാനറിൽ എം.റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

വിഷ്‌ണു വിജയ്, സാം സി.എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്റോ ജോർജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. പി.ആർ.ഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യുറ എൻ്റെർടൈൻമെന്റ്സ് ആണ്.