Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
കേരളം പിടിക്കാനാകുമോ പ്രതിപക്ഷ നേതാവിൻ്റെ മിഷൻ 2025 ന് ? | Nalamidam
18 September 2026
Home News Kerala കേരളം പിടിക്കാനാകുമോ പ്രതിപക്ഷ നേതാവിൻ്റെ മിഷൻ 2025 ന് ?

കേരളം പിടിക്കാനാകുമോ പ്രതിപക്ഷ നേതാവിൻ്റെ മിഷൻ 2025 ന് ?

കൂടുതലായും പ്രാദേശിക വിഷയങ്ങൾ ഉയർത്തി ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരാനാണ് മിഷൻ 2025 ലൂടെ വിഡി സതീശൻ ആവശ്യപ്പെടുന്നത്.

238

കഴിഞ്ഞ ലോക്സഭാ തെര‍ഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം വന്ന പിന്നാലെ കേരളത്തിലെ കോൺ​ഗ്രസ് ആത്മവിശ്വാസത്തിലാണ്. ഇപ്പോഴത്തെ സാഹചര്യം മുതലാക്കി അടുത്ത നിയസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വലിയ രീതിയിൽ നേട്ടം കൊയ്യാനുള്ള പദ്ധതിയാണ് കോൺ​ഗ്രസിന്റെ അണിയറയിൽ ഒരുങ്ങുന്നത്.

സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാരിനെതിരെ ശക്തമായ പ്രചാരണം നടത്തി തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കുന്നതിനായി മിഷൻ 2025 അവതരിപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷനേതാവ് വിഡി സതീശൻ. വയനാട്ടിൽ ചേർന്ന കെപിസിസി ക്യാമ്പ് എക്സിക്യൂട്ടീവിലാണ് പ്രതിപക്ഷ നേതാവ് തന്റെ മിഷൻ 2025 അവതരിപ്പിച്ചത്.

കൂടുതലായും പ്രാദേശിക വിഷയങ്ങൾ ഉയർത്തി ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരാനാണ് മിഷൻ 2025 ലൂടെ വിഡി സതീശൻ ആവശ്യപ്പെടുന്നത്. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടാൻ പ്രാദേശിക വിഷയങ്ങൾ സജീവ ചർച്ചയാക്കണമെന്ന് ഇതിൽ നിർദ്ദേശിക്കുന്നു.

2019 – 2024 വർഷങ്ങളിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പുകളിൽ നേടിയ വിജയവും കോൺഗ്രസ് പാർട്ടിക്ക് നിയമസഭ മണ്ഡല തലത്തിൽ നടത്താനായ പ്രകടനവും താരതമ്യം ചെയ്ത ക്യാമ്പിൽ ബിജെപിയുടെ പ്രകടനം ഗൗരവത്തോടെ കാണണമെന്നും അഭിപ്രായമുയർന്നു.