11 September 2026
Home News Kerala കേരളത്തിലെ ജനവിധിയെ മാറ്റാനാവില്ല; ഇഡി എന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കരുത്: ബിനോയ് വിശ്വം

കേരളത്തിലെ ജനവിധിയെ മാറ്റാനാവില്ല; ഇഡി എന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കരുത്: ബിനോയ് വിശ്വം

ഇതെല്ലാം അവസാനം ഒരു തമാശയായി മാറുമെന്നും, ഇ.ഡിയെയും അതിന്റെ രീതികളെയും ജനങ്ങൾ ഗൗരവത്തിൽ എടുക്കില്ലെന്നും ബിനോയ് വിശ്വം വിമർശിച്ചു.

173

കിഫ്ബി മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയതിനെ കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് മുന്നോടിയായി ഇ.ഡി. എത്തുന്നത് പതിവായ രാഷ്ട്രീയ നീക്കമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞ നിയമസഭയും ലോക്‌സഭാ തിരഞ്ഞെടുപ്പും നടക്കുമ്പോഴും ഇ.ഡി. ഇടപെട്ടിരുന്നുവെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഇതെല്ലാം അവസാനം ഒരു തമാശയായി മാറുമെന്നും, ഇ.ഡിയെയും അതിന്റെ രീതികളെയും ജനങ്ങൾ ഗൗരവത്തിൽ എടുക്കില്ലെന്നും ബിനോയ് വിശ്വം വിമർശിച്ചു. “വരും, വരാതിരിക്കില്ല; ഇ.ഡിയും പഴയതും കുപ്പിയും പഴയതുമാണ്. കേരളത്തിലെ ജനവിധിയെ ഇതിലൂടെ മാറ്റാൻ സാധിക്കില്ല. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കരുത്; ജനങ്ങൾ അർഹിക്കുന്ന പുച്ഛത്തോടെ ഇതിനെ തള്ളും,” എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി നോട്ടീസ് ലഭിച്ചതിനെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും ഒരേ നിലപാടാണെന്നതും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. “ഈ വിഷയത്തിൽ ഇരുവരും ഒരേപോലെ മിണ്ടാതെയാണ് പ്രതികരിച്ചത്. അടുത്ത കാലത്ത് ഇത്തരമൊരു ഏകകണ്ഠത ഇവരിൽ കാണുന്നത് ആദ്യമാണ്. അവരെ ഒന്നിപ്പിച്ചതിൽ ഇ.ഡിക്ക് സന്തോഷിക്കാം,” എന്നും അദ്ദേഹം പരിഹസിച്ചു.