...
Home News Kerala എം ടി ബാക്കിയാക്കുന്നത് എന്തൊക്കെ എന്നുള്ള ചോദ്യമാണ് ഇനി ഉള്ളത്

എം ടി ബാക്കിയാക്കുന്നത് എന്തൊക്കെ എന്നുള്ള ചോദ്യമാണ് ഇനി ഉള്ളത്

നിരവധി സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ എം ടി വാസുദേവൻ നായരെ തേടിവന്നു. അദ്ദേഹത്തെ ഏത് വാചകം കൊണ്ട് വിശേഷിപ്പിക്കണം എന്നുള്ളതാണ് ഒരു മലയാളിയെ സംബന്ധിച്ച് ഏറ്റവും വലിയ ഒരു സന്ദേഹവും.

238

എം ടി വാസുദേവൻ നായർ എന്നത് മലയാളിയുടെ ഹൃദയങ്ങളിൽ കൊത്തിവെക്കപ്പെട്ട പേരാണ്. മലയാളിയെ സംബന്ധിച്ച് മലയാളി ആദ്യമായി വായിച്ച എഴുത്തുകാരൻ എം ടി വാസുദേവൻ നായർ ആയിരിക്കും. ടി നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും മകനായി കുടല്ലൂരിൽ 1933 ജൂലൈ മാസം 15 ആം തീയതിയാണ് എം ടി വാസുദേവൻ നായരുടെ ജനനം. കുമരനല്ലൂർ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് എം ടി വാസുദേവൻ നായർ നടന്നു കയറിയത് മലയാളിയുടെ ഹൃദയങ്ങളിലേക്കാണ് .

പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് 1950 ലാണ് അദ്ദേഹം ബിഎസ്സി കെമിസ്ട്രിയിൽ ബിരുദം നേടുന്നത്. അധ്യാപകനായി, പത്രാധിപനായി, കഥാകൃത്തായി, നോവലിസ്റ്റായി തിരക്കഥാകൃത്തായി സിനിമാ സംവിധായകനായി മലയാളിക്കൊപ്പം എന്നും എം ടി വാസുദേവൻ നായർ ഉണ്ടായിരുന്നു.

എം ടിയുടെ തൂലിക പതിയുന്ന ആദ്യത്തെ തിരക്കഥ മുറപ്പെണ്ണ് എന്ന സിനിമയ്ക്കാണ്. നിര്മാല്യവും കടവും ഒരു വടക്കൻ വീരഗാഥയും സദയവും പരിണയവും ഒന്നും മലയാളികൾ മറക്കില്ല, മലയാളികൾ ഹൃദയം കൊണ്ട് കണ്ട സിനിമകൾ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമകൾ എം ടിയുടെ തൂലികയിൽ പിറന്നവയാണ് .

നിരവധി സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ എം ടി വാസുദേവൻ നായരെ തേടിവന്നു. അദ്ദേഹത്തെ ഏത് വാചകം കൊണ്ട് വിശേഷിപ്പിക്കണം എന്നുള്ളതാണ് ഒരു മലയാളിയെ സംബന്ധിച്ച് ഏറ്റവും വലിയ ഒരു സന്ദേഹവും.

ഓളവും തീരവും, ബന്ധനം, ഓപ്പോൾ ,ആരൂഢം, വളർത്തുമൃഗങ്ങ,ൾ അനുബന്ധം, തൃഷ്ണ ,ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച,അമൃതം ഗമയ, പെരുന്തച്ചൻ, സുകൃതം, ഒരു ചെറുപുഞ്ചിരി, തീർത്ഥാടനം ഇങ്ങനെ ദേശീയ സംസ്ഥാന അംഗീകാരങ്ങൾ നൽകിയ മലയാളികൾ ഹൃദയം കൊണ്ട് കണ്ട ചലച്ചിത്രങ്ങൾ അനേകമാണ് .

എം ടി വാസുദേവൻ നായരെ സംബന്ധിച്ച് ജ്ഞാനപീഠം അടക്കം ലഭിക്കാവുന്ന എല്ലാ ബഹുമതികളും സാഹിത്യത്തെ സംബന്ധിച്ച് അദ്ദേഹത്തിന് ലഭിക്കുകയുമുണ്ടായി . മലയാള സാഹിത്യത്തെ സംബന്ധിച്ച് ഒരു യുഗാന്ത്യമാണ് സംഭവിച്ചിരിക്കുന്നത്. എം ടി വാസുദേവൻ നായർ എന്ന യുഗം അവസാനിക്കുന്നു.

എം ടി ബാക്കിയാക്കുന്നത് എന്തൊക്കെ എന്നുള്ള ചോദ്യമാണ് ഇനി ഉള്ളത്. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് എം ടി വാസുദേവൻ നായരുടെ വിയോഗം സംഭവിക്കുന്നത്.

എം ടി എന്ന മനുഷ്യൻ ഒരു പൊതു സ്വത്താണ്. മലയാളിയെ സംബന്ധിച്ചിടത്തോളം ഹൃദയത്തിന്റെ നാലറകളിൽ ഒന്ന് എം ടിക്കായി പണ്ടേ പകുത്തു കൊടുത്തവൻ. മലയാളത്തിൻറെ ഭാഷയെ നവീകരിച്ചവൻ . എം ടി മലയാളത്തിൻറെ ഓരോ അക്ഷരങ്ങളെയും അക്ഷര തെറ്റുകൂടാതെ എങ്ങനെ പറയണം എഴുതണം എന്ന് പഠിപ്പിച്ചവൻ. ആ മനുഷ്യൻ യാത്രയാകുമ്പോൾ എം ടി വാസുദേവൻ നായർ എന്നുള്ള മനുഷ്യൻ മാത്രമേ യാത്രയാകുന്നുള്ളൂ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.