...
Home News Kerala ആറ്റുകാൽ പൊങ്കാലക്ക് ‘അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കണമെന്ന പാളയം ഇമാമിൻ്റെ കരുതലാണ് യഥാർത്ഥ കേരള സ്റ്റോറി’: സ്വാമി...

ആറ്റുകാൽ പൊങ്കാലക്ക് ‘അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കണമെന്ന പാളയം ഇമാമിൻ്റെ കരുതലാണ് യഥാർത്ഥ കേരള സ്റ്റോറി’: സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

കേരളത്തിൻ്റെ സഹജീവിതവും പരസ്‌പര ബഹുമാനവും പ്രതിഫലിപ്പിക്കുന്ന യഥാർത്ഥ “കേരള സ്റ്റോറി” എന്ന് സ്വാമി

199

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മസ്‌ജിദുകളിലും വീടുകളിലും അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കണമെന്ന പാളയം ഇമാമിൻ്റെ കരുതലാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. തിരുവനന്തപുരത്ത് നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് വിവിധ മതസൗഹാർദ്ദ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്ന സാഹചര്യത്തിൽ, പാളയം ഇമാമിൻ്റെ നിർദ്ദേശം യഥാർത്ഥ കേരളത്തിൻ്റെ മതസൗഹാർദ്ദ- മാനവിക സംസ്കാരത്തിൻ്റെ ഉത്തമ ഉദാഹരണമാണെന്ന് സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു.

പൊങ്കാല ദിവസങ്ങളിൽ ഭക്തർക്കായി മസ്‌ജിദുകളിലും സമീപ വീടുകളിലും കുടിവെള്ളം, വിശ്രമസൗകര്യം, ശുചിമുറി തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കണമെന്ന ഇമാമിൻ്റെ ആഹ്വാനം മതേതര കേരളത്തിൻ്റെ മഹത്തായ സന്ദേശമാണ് നൽകുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് കേരളത്തിൻ്റെ സഹജീവിതവും പരസ്‌പര ബഹുമാനവും പ്രതിഫലിപ്പിക്കുന്ന യഥാർത്ഥ “കേരള സ്റ്റോറി” എന്ന് സ്വാമി തൻ്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

അതേസമയം, ക‍ഴിഞ്ഞ ദിവസമാണ് പാളയം ഇമാം വിശ്വാസികള്‍ക്ക് നിർദേശം നൽകിയത്. നോമ്പായത് കൊണ്ട് പകൽ സമയം വീട്ടിൽ സാധാരണ പാനീയങ്ങളോ ഭക്ഷണമോ കാണില്ല. അതുകൊണ്ട് പൊങ്കാല ദിവസം പകൽ സമയം വരുന്നവർക്കായി ആവശ്യത്തിന് പാനീയങ്ങളും പറ്റുന്നവർ ഭക്ഷണവും ഒരുക്കി വെക്കാൻ പ്രതേകം ശ്രദ്ധിക്കുകയെന്ന് അദ്ദേഹം നിർദേശം നൽകുകയായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.