...
Home News International സമ്പന്നർ സമ്പത്ത് വർധിപ്പിച്ചു; താഴെതട്ടിൽ ഉള്ളവർക്ക് പുരോഗതിയില്ല

സമ്പന്നർ സമ്പത്ത് വർധിപ്പിച്ചു; താഴെതട്ടിൽ ഉള്ളവർക്ക് പുരോഗതിയില്ല

ശതകോടീശ്വരന്മാരുടെ സമ്പത്ത് കുറയ്ക്കുന്നതിന് കുറഞ്ഞത് 8% വാർഷിക അറ്റ ​​സമ്പത്ത് നികുതി ആവശ്യമാണെന്ന് ഓക്സ്ഫാം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു

262

ആഗോള ജനസംഖ്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകൾ കഴിഞ്ഞ ദശകത്തിൽ സമ്പത്ത് 42 ട്രില്യൺ ഡോളർ (42 ലക്ഷം കോടി രൂപ) വർധിപ്പിച്ചതായി റിപ്പോർട്ട്. ആഗോള ജനസംഖ്യയുടെ ഏറ്റവും താഴെത്തട്ടിലുള്ള 50% ആളുകളുടെ സമ്പത്തിനെക്കാൾ ഏകദേശം 34 മടങ്ങ് കൂടുതലാണിത്. ഈ കാലയളവിൽ ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിലെ ഒരു വ്യക്തിയുടെ ശരാശരി സമ്പത്ത് ഏകദേശം മൂന്ന് കോടി മുപ്പത്തിനാല് ലക്ഷത്തിലധികം രൂപയാണ് വർധിച്ചത്. അതേസമയം താഴെത്തട്ടിലുള്ള 50 ശതമാനത്തിൽ ഒരാൾക്ക് ശരാശരി 28000 രൂപയോളം വർധനവ് ആണുണ്ടായത്. . ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാർ അവരുടെ സമ്പത്തിൻ്റെ 0.5 ശതമാനത്തിൽ താഴെയുള്ള നികുതി നിരക്കാണ് നൽകുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ശതകോടീശ്വരന്മാരുടെ സമ്പത്ത് കുറയ്ക്കുന്നതിന് കുറഞ്ഞത് 8% വാർഷിക അറ്റ ​​സമ്പത്ത് നികുതി ആവശ്യമാണെന്ന് ഓക്സ്ഫാം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ കോടീശ്വരന്മാരിൽ അഞ്ചിൽ നാലുപേരും ജി20 രാജ്യങ്ങളിലാണ്. ഓക്‌സ്ഫാമിൻ്റെ ഗവേഷണമനുസരിച്ച്, G20 രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന വരുമാനക്കാരായ ഒരു ശതമാനം പേരുടെ വരുമാനത്തിൻ്റെ വിഹിതം കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 45% വർധിച്ചു. അതേസമയം അവരുടെ വരുമാനത്തിലെ ഉയർന്ന നികുതി നിരക്കുകൾ ഏകദേശം മൂന്നിലൊന്നായി വെട്ടിക്കുറച്ചു.

2015ൽ ഇന്ത്യയിലെ വെൽത്ത് ടാക്‌സ് നിർത്തലാക്കി. പകരം പ്രതിവർഷം ഒരു കോടി രൂപയിൽ കൂടുതൽ വരുമാനമുള്ളവർക്ക് നിലവിലുള്ള 10%-ത്തിന് മുകളിൽ 2% അധിക സർചാർജ് ഏർപ്പെടുത്തി. 2015 വരെ, ഒരു വ്യക്തിയോ വിഭജിച്ചിട്ടില്ലാത്ത ഒരു ഹിന്ദു കുടുംബമോ ഒരു കമ്പനിയോ 30 ലക്ഷം രൂപയിൽ കൂടുതലുള്ള അറ്റ ​​സ്വത്തിന് 1% വെൽത്ത് ടാക്‌സായി അടയ്ക്കേണ്ടി വന്നിരുന്നു. 2013-14 സാമ്പത്തിക വർഷത്തിൽ ആകെ സമ്പത്ത് നികുതി പിരിവ് 1,008 കോടി രൂപയായിരുന്നു.

Photo Wallpaper: PeakPX (Giant man, adrian sommeling, giant, man)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.