അശക്തവും നിശബ്ദവുമായി നോക്കി നിന്നു അഞ്ചാം ലോക സാമ്പത്തിക ശക്തിയുടെ മേനി പറയുന്ന ഭരണാധികാരികൾ

മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ച് മറ്റൊരു രാജ്യത്തേക്ക് കുടിയേറിപ്പോയി എന്ന മഹാ 'കുറ്റം' ചെയ്തതിനാൽ ഈ രാജ്യത്തിലെ പൗരന്മാരെ കൈ കാലുകൾ ചങ്ങലയിൽ ബന്ധിച്ച്, ആ വീഡിയോ 'ഇന്ത്യൻ അന്യഗ്രഹ ജീവികൾ' എന്ന് ടാഗ് ലൈനോട് കൂടി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പരസ്യമായി അധിക്ഷേപിച്ച് കൊണ്ട് മറ്റൊരു രാജ്യത്തിന്റെ സൈനിക വിമാനം ഈ മണ്ണിൽ ഇറക്കി അവരെ കൊണ്ട് തള്ളുന്നതും വെറുതെ കണ്ടിരിക്കേണ്ടി വന്നു.

| ശ്രീകാന്ത് പികെ

പല നിറങ്ങളിൽ തൂവാല മുതൽ അടിവസ്ത്രം വരെയായി ഉപയോഗിക്കുന്ന തുണികളിൽ കൃത്യമായ അളവിലും രീതിയിലും കുങ്കുമവും വെള്ളയും പച്ചയും അതിന്റെ നടുവിൽ ഒരു അശോക ചക്രവും വരുമ്പോഴാണ് അതിന്റെ രൂപവും ഭാവവും മാനവും മാറുന്നത്. അതിനെ ജനങ്ങൾ അങ്ങേയറ്റം ബഹുമാനിക്കുന്നത്. അത് കേവലം ഒരു തുണി കഷ്ണം മാത്രമല്ലെന്നും അത് പേറുന്നത് അനേക കോടി മനുഷ്യരുടെ അന്തസ്സും ആത്മാഭിമാനവും വലിയൊരു ചരിത്ര പാരമ്പര്യത്തേയും ആണെന്ന ബോധ്യത്തിലാണത്.

അതിർത്തിയിൽ വെടിയേറ്റ് രക്തസാക്ഷിയായ പട്ടാളക്കാരനും, രാജ്യത്തിനു വേണ്ടി ജീവിച്ചതും സംഭാവന നൽകിയതും, രാജ്യം ആദരിച്ചതുമായ വ്യക്തികളുടെയുമൊക്കെ ഭൗതിക ദേഹത്തിൽ ആ പതാക പുതപ്പിക്കുന്നത് ഈ രാജ്യത്തിന്റേയും രാജ്യത്തെ ജനങ്ങളുടെയും അന്തസ്സും അഭിമാനവും ഉയർത്തിയ മനുഷ്യരോടുള്ള ആദരവും കടപ്പാടും അവരെ അറിയിക്കുന്നത് കൂടിയാണ്.

“ഒരു കുടിയേറ്റക്കാരൻ കുറ്റവാളിയല്ല, ഒരു മനുഷ്യന് അർഹമായ അന്തസ്സോടെ കൂടി അദ്ദേഹത്തോട് പെരുമാറണം. അതുകൊണ്ടാണ് കൊളംബിയൻ കുടിയേറ്റക്കാരെ വഹിച്ചിരുന്ന യു.എസ് സൈനിക വിമാനങ്ങൾ ഞാൻ തിരിച്ചയച്ചത്. കുടിയേറ്റക്കാരെ ആവശ്യമില്ലാത്ത ഒരു രാജ്യത്ത് തുടരാൻ അവരെ എനിക്ക് അനുവദിക്കാനാവില്ല; പക്ഷേ ആ രാജ്യം അവരെ തിരിച്ചയക്കാൻ തീരുമാനിച്ചാൽ , അത് ആ മനുഷ്യരോടും നമ്മുടെ രാജ്യത്തോടുമുള്ള അന്തസ്സും ബഹുമാനവും നിലനിർത്തിക്കൊണ്ടായിരിക്കണം. നമ്മുടെ സഹ പൗരന്മാരെ കുറ്റവാളികളെപ്പോലെ പരിഗണിക്കാതെ, സിവിലിയൻ വിമാനങ്ങളിൽ അയച്ചാൽ ഞങ്ങൾ സ്വീകരിക്കും. കൊളംബിയക്ക് ആദരവ് നൽകുന്നു. ” ഗുസ്താവോ പെട്രോ, കൊമ്രേഡ് ഗുസ്താവോ പെട്രോ. കൊളംബിയൻ പ്രസിഡന്റ്.

ട്രമ്പ് അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച നടപടികളുടെ ഭാഗമായി കൊളംബിയൻ പൗരന്മാരെ മിലിട്ടറി വിമാനത്തിൽ കൈ കാലുകൾ ബന്ധിപ്പിച്ച് കൊളംബിയയിലേക്ക് പറന്നു. തങ്ങളുടെ എയർ സ്‌പേയ്സ് പോലും തുറന്ന് കൊടുത്തില്ല കൊളംബിയ. പകരം ട്രംമ്പ് താരിഫ് ഭീഷണിയോടെ കൊളംബിയയെ പേടിപ്പിക്കാൻ ശ്രമിച്ചു. ട്രമ്പിന് മറുപടിയായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ നൽകിയ മറുപടിയാണ് മുകളിൽ.

തന്റെ രാജ്യത്തിന്റെയും പൗരന്മാരുടെയും അന്തസ്സും അഭിമാനവും ഹനിക്കുന്ന ഒരു ധാർഷ്ട്യത്തിനും കീഴടങ്ങില്ല എന്ന പ്രഖ്യാപനം. ഗുസ്താവോ പെട്രോ ഒരു സോഷ്യലിസ്റ്റാണ്. ചാകേണ്ടി വന്നാൽ പോലും ഞങ്ങൾ തോറ്റു തരില്ലെന്ന മുദ്രാവാക്യം മുഴക്കി വിപ്ലവം നയിച്ച ചെ ഗുവെരയുടെ പാതയിൽ പോരാടിയ പഴയ ഗറില്ല പോരാളി.

ഇതേ പോലൊരു മിലിറ്ററി എയർഷിപ്പിൽ കൈകാലുകൾ ബന്ധിച്ച് അനേകം ഇന്ത്യൻ പൗരന്മാർ നമ്മുടെ ഇന്ത്യൻ മണ്ണിലുമിറങ്ങി. അമ്പത്തി ആറിഞ്ച് ഭീരുവും, ക്യാമറ കണ്ണുകൾക്ക് മുന്നിൽ മാത്രം മാസ് കാണിക്കുന്ന വിദേശ കാര്യ മന്ത്രിയും നെഞ്ചും നടുവും പറ്റാവുന്നതൊക്കെയും വളച്ച് വച്ച് അതിനെ ഓടി നടന്ന് ന്യായീകരിക്കുന്നുണ്ട്. സ്വന്തം രാജ്യത്തിന്റെ പൗരന്മാരെ കൈ കാലുകൾ കെട്ടിയിട്ട് ഏറ്റവും മ്ലേചകരമായ നിലയിൽ ഈ രാജ്യത്തിന്റെ മണ്ണിലേക്ക് ഒരു മിലിട്ടറി വിമാനത്തിൽ കൊണ്ടിറക്കുന്നത് അശക്തവും നിശബ്ദവുമായി നോക്കി നിന്നു അഞ്ചാം ലോക സാമ്പത്തിക ശക്തിയുടെ മേനി പറയുന്ന രാജ്യത്തിന്റെ ഭരണാധികാരികൾ.

അഞ്ച് മാസം കഴിഞ്ഞ് വരുന്ന സ്വാതന്ത്ര ദിനത്തിൽ നമ്മുടെ ദേശീയ പതാക ഉയർത്തി ഇതേ ഭരണാധികാരികൾ നമ്മളോട് അതി ദേശീയതയുടെ സംഘ ഗാനം പാടും. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മൂക്കിൻ തുമ്പിൽ തങ്ങളുടെ രാജ്യത്തിന്റേയും പൗരന്മാരുടെയും അന്തസ്സും അഭിമാനത്തിനുമായി നിവർന്ന് നിന്ന സാമ്പത്തികമോ സൈനികമോ ആയി വളരെ ചെറിയ മേന്മ പറയാവുന്ന ആ ചെറു രാജ്യങ്ങളുടെ ഭരണാധികാരികളുടെ ഉറപ്പ് പോലും ഇങ്ങ് മറ്റൊരു വൻകരയിൽ കിടക്കുന്ന ലോകത്തെ നാലാമത്തെ വലിയ സൈനിക ശക്തിയെന്നും അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയെന്നും അഭിമാനിക്കുന്ന നമ്മുടെ രാജ്യത്തെ ഭരണാധികാരികൾക്കില്ലാതെ പോയി.

മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ച് മറ്റൊരു രാജ്യത്തേക്ക് കുടിയേറിപ്പോയി എന്ന മഹാ ‘കുറ്റം’ ചെയ്തതിനാൽ ഈ രാജ്യത്തിലെ പൗരന്മാരെ കൈ കാലുകൾ ചങ്ങലയിൽ ബന്ധിച്ച്, ആ വീഡിയോ ‘ഇന്ത്യൻ അന്യഗ്രഹ ജീവികൾ’ എന്ന് ടാഗ് ലൈനോട് കൂടി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പരസ്യമായി അധിക്ഷേപിച്ച് കൊണ്ട് മറ്റൊരു രാജ്യത്തിന്റെ സൈനിക വിമാനം ഈ മണ്ണിൽ ഇറക്കി അവരെ കൊണ്ട് തള്ളുന്നതും വെറുതെ കണ്ടിരിക്കേണ്ടി വന്നു. ഈ രാജ്യത്തെ മനുഷ്യരുടെ ഡിഗ്നിറ്റി ഇതിലധികം ഇനിയെവിടെയും താഴാനില്ല.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...