...
Home News അന്റാർട്ടിക്കയുടെ അടിത്തട്ടിലെ രഹസ്യലോകം: മഞ്ഞുപാളികൾക്ക് താഴെ ഒളിഞ്ഞിരിക്കുന്നത് എന്ത്?

അന്റാർട്ടിക്കയുടെ അടിത്തട്ടിലെ രഹസ്യലോകം: മഞ്ഞുപാളികൾക്ക് താഴെ ഒളിഞ്ഞിരിക്കുന്നത് എന്ത്?

ഭൂമിയിലെ മറ്റ് ഭൂഖണ്ഡങ്ങളിലേതുപോലെ തന്നെ വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് അന്റാർട്ടിക്കൻ മഞ്ഞുകട്ടകൾക്കടിയിലും ഉള്ളതെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

314

കിലോമീറ്ററുകൾ കനമുള്ള മഞ്ഞുപാളികൾക്ക് താഴെ ഒരു വിസ്മയ ലോകം ഒളിഞ്ഞിരിപ്പുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ബുധൻ ഗ്രഹത്തിന്റെ ഉപരിതലത്തെക്കുറിച്ച് നമുക്കുള്ള അറിവ് പോലും സ്വന്തം ഭൂമിയിലെ അന്റാർട്ടിക്കയുടെ അടിത്തട്ടിനെക്കുറിച്ചില്ല എന്നതാണ് വാസ്തവം. എന്നാൽ, ഈ നിഗൂഢതകളുടെ ചുരുളഴിച്ചുകൊണ്ട് ശാസ്ത്രലോകം ഇപ്പോൾ അന്റാർട്ടിക്കയുടെ മറഞ്ഞിരിക്കുന്ന ഭൂപ്രകൃതിയുടെ കൃത്യമായ ഭൂപടം തയ്യാറാക്കിയിരിക്കുകയാണ്.

ഭൂമിയിലെ മറ്റ് ഭൂഖണ്ഡങ്ങളിലേതുപോലെ തന്നെ വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് അന്റാർട്ടിക്കൻ മഞ്ഞുകട്ടകൾക്കടിയിലും ഉള്ളതെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ശാസ്ത്രജ്ഞർ തയ്യാറാക്കിയ പുതിയ ഭൂപടം പ്രകാരം അവിടെ താഴെ പറയുന്നവ ഒളിഞ്ഞുകിടപ്പുണ്ട്.

  • ആൽപൈൻ താഴ്വരകൾ: ഹിമാലയത്തിലെയോ ആൽപ്‌സിലെയോ പോലെ മനോഹരമായ താഴ്വരകൾ.
  • ആഴമേറിയ കിടങ്ങുകൾ: ഭൂമിയുടെ ഉള്ളറകളിലേക്ക് നീളുന്ന വലിയ ഗർത്തങ്ങൾ.
  • മഞ്ഞുനദികളുടെ പാടുകൾ: അതിവേഗം ഒഴുകുന്ന മഞ്ഞുനദികളുടെ ഫലമായി രൂപപ്പെട്ട വിശാലമായ താഴ്വരകൾ.
  • മലനിരകളും സമതലങ്ങളും: കിലോമീറ്ററുകൾ മഞ്ഞിനാൽ മൂടപ്പെട്ട നിലയിൽ കാണപ്പെടുന്ന ഉയർന്ന മലകളും നിരപ്പായ പ്രദേശങ്ങളും.

രഹസ്യങ്ങൾ തേടി ‘ഐസ് ഫ്‌ളോ പട്ടബേഷൻ അനാലിസിസ്’

നേരിട്ട് കാണാൻ കഴിയാത്ത ഈ ഭൂപ്രദേശങ്ങളെ കണ്ടെത്താൻ ശാസ്ത്രജ്ഞർ ഒരു നൂതന മാർഗ്ഗമാണ് അവലംബിച്ചത്. ‘ദി ഐസ് ഫ്‌ളോ പട്ടബേഷൻ അനാലിസിസ്’ (The Ice Flow Perturbation Analysis) എന്നാണ് ഈ രീതിയുടെ പേര്. ലഭ്യമായ ഉപഗ്രഹ ഡേറ്റയും, മഞ്ഞുപാളികൾ അടിയിലെ വ്യത്യസ്ത ഭൂപ്രകൃതിക്ക് മുകളിലൂടെ നീങ്ങുന്ന രീതിയും സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഗവേഷകർ ഈ ഭൂപടം നിർമ്മിച്ചത്. ഈ സുപ്രധാന പഠനം പ്രശസ്തമായ ‘ദി ജേണൽ സയൻസി’ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്തുകൊണ്ട് ഈ ഭൂപടം പ്രസക്തമാകുന്നു?

ഈ കണ്ടെത്തൽ കേവലം കൗതുകത്തിന് വേണ്ടിയുള്ളതല്ല. ആഗോളതാപനം മൂലം അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾക്കുണ്ടാകുന്ന മാറ്റങ്ങൾ കൂടുതൽ കൃത്യതയോടെ പ്രവചിക്കാൻ ഈ പുതിയ വിവരം സഹായിക്കും. മഞ്ഞ് ഉരുകുന്നതിന്റെ തോതും അത് സമുദ്രനിരപ്പിനെ എങ്ങനെയൊക്കെ ബാധിക്കുമെന്നും മനസ്സിലാക്കാൻ ഈ ‘രഹസ്യ ഭൂപടം’ നിർണ്ണായകമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.