പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു; വിമര്‍ശിച്ച് സമസ്‌ത

ഭരണ മാറ്റത്തിന് പിന്നാലെ പിഎം ശ്രീ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്രസർക്കാർ വീണ്ടും കേരളത്തിന് കത്തയച്ചതോടെ ആണ് വിഷയം വീണ്ടും ചർച്ചയായത്

പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണെന്ന വിമര്‍ശനവുമായി സമസ്‌ത മുഖപത്രം സുപ്രഭാതം. സര്‍ക്കാരിൻ്റെത് ജനവിശ്വാസത്തെ തോല്‍പ്പിക്കുന്ന കാല്‍വെപ്പാണ്. സര്‍ക്കാരിൻ്റെ പ്രതിച്ഛായയെ ബാധിച്ചു. സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ല, മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്യുന്നതെന്നും സുപ്രഭാതത്തിൽ പറയുന്നു. ധവള പത്രത്തില്‍ ഒരു വരിയില്‍ പോലും കേന്ദ്രത്തെ വിമര്‍ശിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയെന്നും വിമര്‍ശനമുണ്ട്. സര്‍ക്കാരിൻ്റെ മുഖവിലാസം സുതാര്യത ആകണമെന്നും സുപ്രഭാതത്തില്‍ പറയുന്നു.

‘പ്രതീക്ഷകൾക്കൊത്ത് ഉയരാനുള്ള ശ്രമം തുടങ്ങുകയും ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്‌തതോടെ വലിയ പിന്തുണയാണ് എല്ലാ കോണുകളിൽ നിന്നും സർക്കാരിനുണ്ടായത്. നിലപാടിൽ അണുവിട വ്യതിചലിക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയും നടപ്പിലും ഇരിപ്പിലും ഇടപെടലുകളിലും കൂടുതൽ ജനകീയത കാട്ടുകയും ചെയ്‌ത മുഖ്യമന്ത്രിയുടെ സമീപനങ്ങൾ വലിയ മാറ്റമായാണ് അനുഭവപ്പെട്ടത്. എന്നാൽ, അത്തരം വിശ്വാസങ്ങളെ തട്ടിമാറ്റുന്ന വിധത്തിലുള്ള അന്തർനാടകങ്ങളാണ് ഭരണനേതൃത്വത്തിൽ നിന്നുണ്ടാവുന്നത്. കേരളത്തിൻ്റെ പൊതുമനസ് വിലക്കിയ പിഎം ശ്രീ പോലുള്ള പദ്ധതികളിൽ സർക്കാർ സ്വീകരിക്കുന്ന വ്യക്തതയില്ലാത്ത നിലപാടുകളും അനിശ്ചിതത്വവും സതീശൻ സർക്കാരിൻ്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് പറയാനാവുമോ?’, സുപ്രഭാതത്തിൽ ചോദിക്കുന്നു.

ഭരണത്തിലേറി മാസം തികയും മുമ്പ് രാഷ്ട്രീയ വിമർശനം നടത്തുകയല്ല, അഞ്ഞിരിക്കേണ്ട അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുക മാത്രമാണെന്നും എഡിറ്റോറിയലിൽ പറയുന്നു. കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാനുള്ള ജനവിശ്വാസവുമായാണ് യുഡിഎഫ് സർക്കാർ അധികാരമേറ്റത്. അവിടെ കാണാച്ചരടുകളുള്ള കരാറുകളിലേർപ്പെടുന്നത് കേരളത്തിന് വലിയ അപകടം ചെയ്യുമെന്നതിൽ തർക്കമില്ല. സുതാര്യതയാവണം ഭരണകൂടത്തിൻ്റെ മുഖവിലാസം. അതല്ലെങ്കിൽ, ഒളിക്കാനുണ്ടെന്ന് ജനം വിലയിരുത്തുമെന്നും പത്രം വിമർശിക്കുന്നു.

ഭരണ മാറ്റത്തിന് പിന്നാലെ പിഎം ശ്രീ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്രസർക്കാർ വീണ്ടും കേരളത്തിന് കത്തയച്ചതോടെ ആണ് വിഷയം വീണ്ടും ചർച്ചയായത്. പിന്നാലെ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വിദ്യാഭ്യാസ സെക്രട്ടറിയോട് റിപ്പോർട്ട് തേടുകയും ചെയ്‌തു. പദ്ധതിയുടെ നിലവിലത്തെ സ്ഥിതിയും ഭാവി സാധ്യതകളും അടക്കം ഉൾപ്പെടുത്തി കഴിഞ്ഞ ദിവസമാണ് സെക്രട്ടറി റിപ്പോർട്ട് കൈമാറിയത്.

എസ്.സി.ഇ.ആർ.ടി.ഇയുടെയും എസ്.എസ്.കെയുടെയും റിപ്പോർട്ടുകൾ ഇല്ലാതെയാണ് സെക്രട്ടറി മന്ത്രിക്ക് വിവരങ്ങൾ കൈമാറിയത്. പദ്ധതി നടപ്പിലായാൽ വിദ്യാഭ്യാസ നയത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ആയിരുന്നു SCERT യോട് സെക്രട്ടറി ആവശ്യപ്പെട്ടത്. ഫണ്ട് കുടിശികയുള്ളതിനാൽ സമഗ്ര ശിക്ഷ കേരളയോടും റിപ്പോർട്ട് തേടി. എത്ര രൂപ ഫണ്ട് ഇനത്തിൽ കിട്ടാനുണ്ട്, എത്രത്തോളം ബാധ്യത സ്ഥാപനം നേരിടുന്നു എന്നതടക്കമുള്ള കാര്യങ്ങളാണ് എസ്.എസ്.കെ റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത്.

എന്നാൽ ചുമതല ഒഴിയാൻ തയ്യാറെടുത്തിരിക്കുന്നതിനാൽ തന്നെ രണ്ട് ഡയറക്ടർമാരും വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയില്ല. തുടർന്ന് സ്വന്തം നിലക്ക് വിവരങ്ങൾ ശേഖരിച്ചാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബിജെപി കൗൺസിലർ സുഗതനെ വിയ്യൂർ ജയിലിലേക്ക് മാറ്റി; വധശ്രമക്കേസിൽ കസ്റ്റഡിയിൽ വാങ്ങും

ബിജെപി കൗൺസിലർ സുഗതനെ വിയ്യൂർ ജയിലിലേക്ക് മാറ്റി. കാപ്പാ കേസ് പ്രതി ആയതിനാലാണ് നടപടി. നേരത്തെ പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു. വധശ്രമക്കേസിൽ ഉടൻ കസ്റ്റഡിയിൽ വാങ്ങും. ബുധനാഴ്‌ചയാണ്...

Keep exploring...

‘ധവളപത്രം പുറത്തിറക്കി’; കേരളത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി, ട്രഷറിയില്‍ ബാക്കിയുള്ളത് കടമെടുത്ത പണം

കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിൻ്റെ വിവരങ്ങള്‍ പുറത്ത്. 5.07ലക്ഷം കോടി രൂപയാണ് കേരളത്തിൻ്റെ ആകെ കടബാധ്യതയെന്ന് ധവളപത്രത്തില്‍ പറയുന്നു. സംസ്ഥാനത്തിൻ്റെ വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കായാണ് ചെലവഴിക്കുന്നതെന്നും ധവളപത്രത്തില്‍...

മുഖ്യമന്ത്രി ‘ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെഎന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ...

Related Articles

ബിജെപി കൗൺസിലർ സുഗതനെ വിയ്യൂർ ജയിലിലേക്ക് മാറ്റി; വധശ്രമക്കേസിൽ കസ്റ്റഡിയിൽ വാങ്ങും

ബിജെപി കൗൺസിലർ സുഗതനെ വിയ്യൂർ ജയിലിലേക്ക് മാറ്റി. കാപ്പാ കേസ് പ്രതി ആയതിനാലാണ് നടപടി. നേരത്തെ പൂജപ്പുര സെൻട്രൽ...

ഇന്ത്യയുടെ ആ സുവർണ്ണാവസരം നഷ്ടമായതെങ്ങനെ? 1950-ലെ ബ്രസീൽ ലോകകപ്പും പിന്മാറ്റത്തിന്റെ കയ്പ്പേറിയ കഥയും

1950-ൽ ബ്രസീലിൽ നടന്ന ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ സുപ്രധാനമായ ഒരധ്യായമായിരുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് എട്ടു വർഷത്തെ ഇടവേളയ്ക്ക്...

സ്‌പേസ് എക്‌സ് ഐപിഒ; 1.75 ട്രില്യൺ ഡോളർ മൂല്യനിർണയവും എലോൺ മസ്‌ക് നേരിടുന്ന അപകട സാധ്യതകളും

എലോൺ മസ്‌കിൻ്റെ കമ്പനിയായ സ്‌പേസ് എക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയായ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിന് (ഐപിഒ) തയ്യാറെടുക്കുകയാണ്....

കാട്ടാന ആക്രമണത്തിൽ നഷ്‌ടമായത് ആറ് ജീവനുകൾ; പരിഹാരം കണ്ടില്ലെങ്കിൽ വനം മന്ത്രിയെ തെരുവിൽ തടയുമെന്ന് കർഷകസംഘം

കേരളത്തിൽ കാട്ടാനകളുടെ ആക്രമണത്തിൽ കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ ആറ് കർഷകർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. ചൊവാഴ്‌ച വയനാട്ടിലെ പുളിമൂട് ഉന്നതിയിലെ...

കോഴിക്കോട് പിസിആര്‍ ടെസ്റ്റില്‍ നിപ രോഗം സ്ഥിരീകരിച്ചു; സ്രവം പൂനെ വൈറോളജി ലാബിലേക്ക്

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫറോക്ക് സ്വദേശിക്ക് നടത്തിയ പിസിആര്‍ ടെസ്റ്റില്‍ നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ്...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത്‌ സിജെപി

പരീക്ഷകളിലെ ആവർത്തിച്ചുള്ള ക്രമക്കേടുകൾ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ചിട്ടുണ്ടെന്ന് ആരോപിച്ച്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ...

ബ്രെയിൻ ട്യൂമറുകൾക്ക് ശസ്ത്രക്രിയ മാത്രമാണോ ചികിത്സ? കെട്ടുകഥകളും സത്യങ്ങളും മനസിലാക്കുക

ബ്രെയിൻ ട്യൂമർ എന്ന വാക്ക് കേൾക്കുമ്പോൾ മിക്ക ആളുകളുടെയും മനസിൽ ആദ്യം ഉയരുന്ന ചോദ്യവും ഭയവും ശസ്ത്രക്രിയക്ക് വിധേയമാകേണ്ടി...

മീനാക്ഷി നടരാജൻ്റെ നാമനിർദ്ദേശ പത്രിക റദ്ദാക്കിയതിൽ കോൺഗ്രസ് രോഷാകുലരാണ്

രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് രാഷ്ട്രീയത്തിൽ വലിയൊരു വിവാദം പൊട്ടിപ്പുറപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ്റെ നാമനിർദ്ദേശ പത്രിക...