...
Home News Kerala “ലക്ഷ്യം നൂറ് സീറ്റുകൾ; ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ സെഞ്ചുറി അടിക്കും”: എംഎ ബേബി

“ലക്ഷ്യം നൂറ് സീറ്റുകൾ; ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ സെഞ്ചുറി അടിക്കും”: എംഎ ബേബി

തീവ്ര ദാരിദ്ര്യം നിർമാർജനം ചെയ്‌ത ഇന്ത്യയിലെ ഏക സംസ്ഥാനമായ് മാറിയത് കേരളത്തിൻ്റെ വലിയ നേട്ടമാണെന്ന് എംഎ ബേബി

188

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ഇടതുമുന്നണി വൻ വിജയം നേടുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. വയനാട്ടിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ഇടതുമുന്നണി ഈ തെരഞ്ഞെടുപ്പിൽ നൂറ് സീറ്റുകൾ ലക്ഷ്യമിടുന്നതായും ബേബി പറഞ്ഞു.

ഇന്നലെവരെ എൽഡിഎഫിനോട് യോജിക്കാത്ത പല ജനവിഭാഗങ്ങളും ഇപ്പോൾ മുന്നണിക്കൊപ്പം എത്തിയിട്ടുണ്ടെന്നും, ഇത് തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം കഴിഞ്ഞ പത്ത് വർഷത്തിനിടെ എല്ലാ മേഖലകളിലും താരതമ്യം ചെയ്യാനാവാത്ത നേട്ടങ്ങളാണ് കൈവരിച്ചതെന്നും, സംസ്ഥാനത്ത് നടന്ന ദേശീയപാത വികസനം മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇച്ഛാശക്തിയുടെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീവ്ര ദാരിദ്ര്യം നിർമാർജനം ചെയ്‌ത ഇന്ത്യയിലെ ഏക സംസ്ഥാനമായ് മാറിയത് കേരളത്തിൻ്റെ വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ആർ.എസ്.എസിനെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും, ബേബി പറഞ്ഞു. വടകരയിലും ബേപ്പൂരിലും കോലീബി സഖ്യം രൂപീകരിച്ചത് മുസ്ലിം ലീഗിൻ്റെ ചരിത്രത്തിലെ ഒരു ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ എല്ലാ തരത്തിലുള്ള വർഗീയതയും സമൂഹത്തിന് ഭീഷണിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. -ചിത്രം: ഫയൽ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.