ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി

കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന ഒരു വലിയ കളിയിലെ വെറും ഒരു ‘കുഞ്ഞു കരു’ മാത്രമാണ് പിണറായി വിജയൻ എന്നതാണ് നിലവിലെ രാഷ്ട്രീയ ചർച്ചകൾ വിരൽ ചൂണ്ടുന്നത്. യഥാർത്ഥത്തിൽ ഇപ്പോൾ ഭയക്കേണ്ടത് പിണറായിയല്ല; വി.ഡി. സതീശൻ മന്ത്രിസഭയിലെ ചില പ്രമുഖരും യു.ഡി.എഫിലെ വമ്പന്മാരുമാണ്.

എതിരാളികളെ ഒതുക്കാൻ മാത്യു കുഴൽനാടനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ചേർന്നൊരുക്കിയ തന്ത്രപരമായ നീക്കങ്ങളുടെ പടപ്പുറപ്പാടാണ് ഇപ്പോൾ കേരളം കാണുന്നത്.

വിഡി സതീശൻ മന്ത്രിസഭയിൽ നൂറു ശതമാനവും മന്ത്രിപദം ഉറപ്പിച്ചിരുന്ന നേതാവായിരുന്നു മാത്യു കുഴൽനാടൻ. എന്നാൽ അവസാന നിമിഷം കുഴൽനാടനെ വെട്ടിനിരത്താൻ മുന്നിൽ നിന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗുമായിരുന്നു. തന്നെ നിർദാക്ഷിണ്യം വെട്ടിയവരെ കടിക്കാതെ വിടാൻ കുഴൽനാടൻ തയ്യാറല്ല. മുറിവേറ്റ അയാൾ കൃത്യമായ സമയത്തിനായി കാത്തിരിക്കുകയായിരുന്നു.

വേണുഗോപാലിനെ ചതിക്കുകയും കുഴൽനാടനെ വെട്ടുകയും ചെയ്ത കുഞ്ഞാലിക്കുട്ടിക്കും മുസ്ലിം ലീഗിനും കെ. മുരളീധരനും ഒന്നിച്ച് പണി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രസ്താവനകളും നീക്കങ്ങളും വരുന്നത്.

സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുടെ കയ്യിൽ നിന്ന് പണം വാങ്ങിയ പ്രമുഖരുടെ പേരുകൾ അടങ്ങിയ ഡയറിയാണ് ഇപ്പോൾ യു.ഡി.എഫ് ക്യാമ്പിനെ ഭയപ്പെടുത്തുന്നത്. ആ ഡയറിയിൽ പേരുണ്ടെന്ന് പറയപ്പെടുന്ന കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്നിവരിലേക്ക് ഇഡി അന്വേഷണം നീണ്ടേക്കാം.

ആലുവയിലെ സിഎംആർഎൽ കോർപ്പറേറ്റ് ഓഫീസിലും ശശിധരൻ കർത്തയുടെ വസതിയിലും ഇഡി നടത്തിയ റെയ്ഡ് അതീവ നിർണായകമാണ്. കർത്തയുടെ വീട്ടിൽ നിന്ന് ലഭിക്കുന്ന രേഖകൾ സതീശൻ മന്ത്രിസഭയിലെ പലരുടെയും ഉറക്കം കെടുത്തും, പ്രത്യേകിച്ച് മുസ്ലിം ലീഗിന്റെ.

നേരത്തെ, സിഎംആർഎൽ-എക്സാലോജിക് കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കുഴൽനാടൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. “പരമോന്നത കോടതി രാഷ്ട്രീയ പോരാട്ടങ്ങൾ നടത്താനുള്ള വേദിയല്ല” എന്ന് കോടതി ശാസിക്കുകയും ചെയ്തു.

കേസിൽ സിഎംആർഎല്ലിന് വേണ്ടി മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയും അദ്ദേഹത്തെ സഹായിക്കാൻ എം. ഗോപികൃഷ്ണൻ നമ്പ്യാർ, കെ. ജോൺ മത്തായി, ജോസൺ മണവാളൻ, കുര്യൻ തോമസ്, പൗലോസ് സി. എബ്രഹാം, രാജ കണ്ണൻ എന്നിവരും ഹാജരായിരുന്നു. എന്നാൽ, കമ്പനിക്കെതിരായ ഇഡി അന്വേഷണം റദ്ദാക്കണമെന്ന സിഎംആർഎല്ലിന്റെ ഹർജി ജസ്റ്റിസ് കെ. ബാബു ഉൾപ്പെടുന്ന കേരള ഹൈക്കോടതി ബെഞ്ച് ഇന്നലെ തള്ളിക്കളഞ്ഞു. ഈ വിധി വന്നതിന് തൊട്ടുപിന്നാലെ, പുലർച്ചെ തന്നെ ഇഡി കേരളത്തിലുടനീളം വ്യാപക റെയ്ഡ് ആരംഭിക്കുകയായിരുന്നു.

ഹൈക്കോടതി വിധിക്ക് പിന്നാലെ ഇഡി കളം മാറ്റിച്ചവിട്ടിക്കഴിഞ്ഞു. ശശിധരൻ കർത്തയുടെ വീട്ടിലെ റെയ്ഡ് വഴി ഡയറിയിലെ കോടികളുടെ ഇടപാടുകളുടെ വിവരങ്ങൾ പുറത്തുവന്നാൽ, ഡയറിയിൽ പരാമർശിക്കുന്ന എല്ലാ രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം നീട്ടണമെന്ന ആവശ്യം പൊതുസമൂഹത്തിൽ നിന്ന് സ്വാഭാവികമായും ഉയരും.

തന്നെ രാഷ്ട്രീയമായി വെട്ടിയവരോട് പകരം വീട്ടാൻ കുഴൽനാടൻ എറിഞ്ഞ ഈ കരു നീക്കം എവിടെച്ചെന്ന് അവസാനിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്. തിരി കൊളുത്തപ്പെട്ടത് ഒരു വൻ സ്ഫോടനത്തിനാണ് എന്ന കാര്യത്തിൽ തർക്കമില്ല.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ദ്രപ്രസ്ഥത്തിലെ ആഡംബരത്തിന്റെ നിഴലുകൾ; ‘ആരും ജെസിക്കയെ കൊന്നിട്ടില്ല’

ദില്ലിയിലെ മെഹറോളിയിലുള്ള കുത്തബ് മിനാറിന് അരികിൽ കൊട്ടാരസദൃശ്യമായ ഒരു മാളികയുണ്ട്. 1999-ൽ പ്രശസ്ത സോഷ്യലൈറ്റായ ബീനാ രമാനി അവിടെ 'ടാമറിൻ കോർട്ട്' എന്ന പേരിൽ ഒരു...

Keep exploring...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വീട്ടുതടങ്കലിൽ; സിഎംആർഎൽ കേസിൽ ഇഡിയുടെ റെയ്‌ഡ്‌ ഏഴ് മണിക്കൂർ പിന്നിട്ടു

മെയ് 27 ബുധനാഴ്‌ച കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) പ്രതിമാസ പണമടക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഒരു പ്രധാന ഓപ്പറേഷൻ നടത്തി. മുൻ കേരള മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ...

Related Articles

ഇന്ദ്രപ്രസ്ഥത്തിലെ ആഡംബരത്തിന്റെ നിഴലുകൾ; ‘ആരും ജെസിക്കയെ കൊന്നിട്ടില്ല’

ദില്ലിയിലെ മെഹറോളിയിലുള്ള കുത്തബ് മിനാറിന് അരികിൽ കൊട്ടാരസദൃശ്യമായ ഒരു മാളികയുണ്ട്. 1999-ൽ പ്രശസ്ത സോഷ്യലൈറ്റായ ബീനാ രമാനി അവിടെ...

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുതിയ ബിജെപി അധ്യക്ഷന്മാര്‍; ഡല്‍ഹിയില്‍ ഹര്‍ഷ് മല്‍ഹോത്ര

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേതൃത്വത്തില്‍ അഴിച്ചു പണിയുമായി ബിജെപി. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ത്രിപുര എന്നിവിടങ്ങളിലാണ് നേതൃത്വ മാറ്റം. കേന്ദ്രമന്ത്രി...

ആദായ നികുതി വകുപ്പ് കണ്ടെത്തിയ സിഎംആര്‍എല്ലിൻ്റെ രേഖകളിൽ യുഡിഎഫ് നേതാക്കളുടെ പേരുകള്‍

ആദായ നികുതി വകുപ്പ് കണ്ടെത്തിയ സിഎംആര്‍എല്ലിൻ്റെ രേഖകളിൽ യുഡിഎഫ് നേതാക്കളുടെ പേരുകള്‍ വന്നതിന് പിന്നാലെ ആശങ്കയോടെ നേതാക്കള്‍. ഇഡി...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; ദുരൂഹത തുടരുന്നു

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്‌തുക്കൾ മോഷണം പോയതിൽ ദുരൂഹത തുടരുന്നു. പൊലീസ് റിപ്പോർട്ടിന് പിന്നാലെ നാളെ...

വൈഭവ് സൂര്യവംശി; ടി20 ക്രിക്കറ്റിലെ ഡോൺ ബ്രാൻഡ്‌മാൻ

2026 മെയ് 27 ബുധനാഴ്‌ച മുള്ളൻപൂരിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് എതിരായ ഐപിഎൽ 2026 എലിമിനേറ്ററിൽ വൈഭവ് സൂര്യവംശി ബാറ്റ്...

പാകിസ്ഥാനിൽ രക്തച്ചൊരിച്ചിൽ; ബലൂചിസ്ഥാനിൽ അഞ്ചുപേർ കൊല്ലപ്പെട്ടു, കറാച്ചിയിൽ ഒരു നവദമ്പതിയും കൊല്ലപ്പെട്ടു

പാകിസ്ഥാൻ്റെ വിവിധ ഭാഗങ്ങളിൽ രണ്ട് പ്രധാന അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആകെ ഏഴ് പേരുടെ ജീവൻ അപഹരിച്ചു....

യുഎസിനെതിരെ തിരിച്ചടിച്ച് ഇറാൻ; കുവൈത്തിലെ യുഎസ് ബേസിൽ ബോംബാക്രമണം

യുഎസ് സൈനിക താവളങ്ങൾക്കെതിരെ ഇറാൻ നേരിട്ട് പ്രതികാര നടപടി ആരംഭിച്ചതോടെ മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സ്ഥിതി അങ്ങേയറ്റം പിരിമുറുക്കത്തിൽ...

എൻ‌സി‌ആർ‌ടി വിവാദം; ‘വിവാദ’ അധ്യായത്തിനൊപ്പം എഴുത്തുകാരൻ ഉറച്ചുനിൽക്കുന്നു

ജുഡീഷ്യറിയെ കുറിച്ചുള്ള ഒരു വിവാദപരമായ അധ്യായത്തിൻ്റെ പേരിൽ സുപ്രീം കോടതി നേരത്തെ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ മൂന്ന് നാഷണൽ...