...
Home News Kerala ഇനി യോദ്ധാവ്‌ ഇല്ല; ലഹരിവേട്ടക്ക് ‘ഡാൻസാഫ്‌’
കൂട്ടമായെത്തും

ഇനി യോദ്ധാവ്‌ ഇല്ല; ലഹരിവേട്ടക്ക് ‘ഡാൻസാഫ്‌’
കൂട്ടമായെത്തും

മയക്കുമരുന്ന്‌ കടത്തുന്നവർക്കും ഉപയോഗിക്കുന്നവർക്കും പേടിസ്വപ്‌നമായിരുന്ന യോദ്ധാവ്‌ അംഗങ്ങൾ ഡാൻസാഫ്‌ ടൂവിൽ

246

കൊച്ചി: ലഹരിവേട്ടയ്‌ക്ക്‌ ഇനിമുതൽ നഗരത്തിൽ യോദ്ധാവില്ല, പകരം ഡാൻസാഫ്‌ വൺ, ടു, ത്രീ, ഫോർ ടീമുകൾ. നിലവിലുണ്ടായിരുന്ന യോദ്ധാവ്‌, ഡാൻസാഫ്‌ സംഘങ്ങളെ സംയോജിപ്പിച്ചാണ്‌ പുതിയ ടീമുകൾക്ക്‌ രൂപം നൽകിയത്‌.

എറണാകുളം, എറണാകുളം സെൻട്രൽ, തൃക്കാക്കര, പശ്ചിമ കൊച്ചി എന്നീ മേഖലകളായി തിരിച്ചാണ്‌ ഇവരെ നിയോഗിച്ചിരിക്കുന്നത്‌. നാല് ടീമുകളിൽ 36 പേരുണ്ട്‌. ഒരു ടീമിൽ എട്ട്‌ പൊലീസുകാരും എസ്‌ഐയും. ഇടപ്പള്ളി ട്രാഫിക്‌ സ്‌റ്റേഷനിലാണ്‌ ഓഫീസ്‌. മയക്കുമരുന്ന്‌ പരിശോധിക്കാനുള്ള കിറ്റുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നൽകിയിട്ടുണ്ട്‌. വാഹനങ്ങളും ലഭ്യമാക്കി. ടവർ ലൊക്കേഷൻ കണ്ടെത്തൽ കോൾ വിശദാംശം പരിശോധിക്കൽ തുടങ്ങിയവയ്‌ക്കായി സൈബർ സെല്ലിലെ ഉദ്യോഗസ്ഥനുമുണ്ട്‌.

സിറ്റി പൊലീസ്‌ കമീഷണർ എസ്‌ ശ്യാംസുന്ദറിൻ്റെ കീഴിലാണ്‌ ടീമുകൾ പ്രവർത്തിക്കുക. ഡി.സി.പി കെ.എസ്‌ സുദർശനും നാർകോട്ടിക്‌ സെൽ എ.സി.പി കെ.എ അബ്ദുൾ സലാമും മേൽനോട്ടം വഹിക്കും.

ഡാൻസാഫ്‌ 2
= യോദ്ധാവ്‌

മയക്കുമരുന്ന്‌ കടത്തുന്നവർക്കും ഉപയോഗിക്കുന്നവർക്കും പേടിസ്വപ്‌നമായിരുന്ന യോദ്ധാവ്‌ അംഗങ്ങൾ ഡാൻസാഫ്‌ ടൂവിൽ. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 252 കേസാണ്‌ യോദ്ധാവ് വഴി രജിസ്റ്റർ ചെയ്‌തത്‌. 233 പേരെ കഴിഞ്ഞ ഒരു വർഷം മാത്രം അറസ്റ്റ്‌ ചെയ്‌തു. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ ലഹരി പിടിച്ചത്‌ യോദ്ധാവായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.