സിനിമയുടെ നഷ്‌ട കണക്ക് പുറത്തു വിടുന്നതിൽ വിശദീകരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ചലച്ചിത്ര നിര്‍മ്മാണ മേഖല വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തിയ്യറ്റര്‍ വരുമാനത്തെ സംബന്ധിച്ചുള്ള കണക്ക് പുറത്തുവിടാന്‍ സംഘടന ഭരണസമിതി ഏകകണ്ഠമായി തീരുമാനിച്ചതെന്നാണ് വിശദീകരണം.
സംഘടന നേതൃത്വത്തിൽ ഉള്ളവരുടെ ബിസിനസ് സംരക്ഷിക്കുന്നതിനും ലാഭം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് കണക്കുകള്‍ പുറത്തു വിടുന്നതെന്ന ആരോപണം തെറ്റാണെന്നും നേതൃത്വം അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ വിശദകരിക്കുന്നു.
മലയാള സിനിമകളുടെ തിയ്യറ്റര്‍ വരുമാനം സംബന്ധിച്ച കണക്കുകള്‍ പുറത്തു വിടുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാടിനെതിരെ സംഘടനക്ക് അകത്തുനിന്നു തന്നെ എതിര്‍ സ്വരങ്ങളും വിവാദങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കൊവിഡ് കാലത്തെല്ലാം ഒടിടിയില്‍ നിന്നുള്ള വരുമാനം ഏറെ ഗുണം ചെയ്‌തിരുന്നെങ്കിലും ഇപ്പോള്‍ ഭൂരിഭാഗം ചിത്രങ്ങൾക്കും തീയറ്റർ വരുമാനം മാത്രമാണ് ആശ്രയമെന്ന് അസോസിയേഷന്‍ നേതൃത്വം അംഗങ്ങള്‍ക്കയച്ച കത്തില്‍ വിശദീകരിക്കുന്നു. ഒടിടിയിൽ നിന്ന് വരുമാനം ലഭിക്കുന്നത് വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രമാണ്. താരങ്ങളുടെ പ്രതിഫലം പോലും തിയറ്റർ ഗ്രോസ് കളക്ഷനായി നിർമ്മാതാവിന് ലഭിക്കുന്നില്ല.
ഇക്കാര്യങ്ങളെല്ലാം ഓരോ നിര്‍മ്മാതാവും അറിഞ്ഞിരിക്കണം എന്നതിനാലാണ് തിയ്യറ്റര്‍ വരുമാനത്തെ സംബന്ധിച്ചുള്ള കണക്ക് പുറത്തുവിടാന്‍ സംഘടന ഭരണസമിതി ഏകകണ്ഠമായി തീരുമാനിച്ചത്. സംഘടന നേതൃത്വത്തിലുള്ളവരുടെ ബിസിനസ് സംരക്ഷിക്കുന്നതിനും ലാഭം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് കണക്കുകള്‍ പുറത്തുവിടുന്നതെന്ന ആരോപണം തെറ്റാണെന്നും നേതൃത്വം അയച്ച കത്തില്‍ വിശദീകരിക്കുന്നു.



