...
Home News International എപ്സ്റ്റീൻ ഫയൽസിൽ ഉൾപ്പെടാത്ത പ്രമുഖരും ഉണ്ട്

എപ്സ്റ്റീൻ ഫയൽസിൽ ഉൾപ്പെടാത്ത പ്രമുഖരും ഉണ്ട്

വ്ലാഡിമിർ പുടിനെ കാണാൻ എപ്സ്റ്റീൻ പലപ്പോഴും ആ​ഗ്രഹം പ്രകടിപ്പിച്ചിരുനെന്ന് അദ്ദേഹത്തിൻ്റെ പുറത്തായ സന്ദേശങ്ങളിൽ

344

യുഎസ് നീതിന്യായ വകുപ്പ് പുറത്ത് വിട്ട ജെഫ്രീ എപ്സ്റ്റീൻ ഫയൽ വിവരങ്ങൾ ഞെട്ടലോടെയാണ് ലോകമെമ്പാടുമുളള ജനങ്ങൾ കേട്ടത്. ലോകത്തെ നിരവധി പ്രമുഖർക്ക് ലൈം​ഗിക കുറ്റവാളിയെന്ന് കണ്ടെത്തിയ ജെഫ്രീ എപ്സ്റ്റീനുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നതായി വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, ബിൽ ക്ലിൻ്റെൺ, ഹിലരി ക്ലിൻ്റെൺ, നരേന്ദ്ര മോദി, ബിൽ ​ഗേറ്റ്സ്, ഇലോൺ മസ്‌ക്, ജോർജ് ഡബ്ല്യൂ ബുഷ്, പ്രിൻസ് ആൻഡ്രൂസ്, റോബർട്ട് എഫ് കെന്നഡി ജൂനിയർ, നോം ചോംമ്സ്കി അങ്ങനെ നിരവധി രാജ്യങ്ങളിലെ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ഉൾപ്പെടെയുള്ളവരുടെ പേര് പുറത്ത് വരുമ്പോൾ ഈ ഫയൽസിൽ ഒരിക്കൽ പോലും പേര് വരാത്ത പ്രമുഖരും ഉണ്ട്.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്, നോർത്ത് കൊറിയൻ ഭരണാധികാരി കിങ് ജോങ് ഉൻ, ഇറാൻ ഭരണാധികാരി അയത്തുള്ള ഖമേനി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ, ഓസ്ട്രേലിയൻ പ്രൈംമിനിസ്റ്റർ ആൻ്റെണി ആൽബനീസ്, കൊളംബിയൻ പ്രസിഡന്റ് ​ഗുസ്‌താവോ പെട്രോ, ബ്രസീലിയൻ പ്രസിഡന്റ് ലുലാ ഡി സിൽവ, സാപെയിൻ പ്രസിഡന്റ് പെഡ്രോ സാഞ്ചസ്, ചിലി പ്രസിഡന്റ് ​ഗബ്രിയേൽ ബോറിക്, ഡെൻമാർക്ക് പ്രെംമിനിസ്റ്റർ മെറ്റെ ഫ്രെഡറിക്സെൻ എന്നിവരാണ് എപ്സ്റ്റീൻ ആരോപണങ്ങളിൽ ഇതുവരെയും പെടാത്ത ഭരണാധികാരികൾ.

ഇതിൽ വ്ലാഡിമിർ പുടിനെ കാണാൻ എപ്സ്റ്റീൻ പലപ്പോഴും ആ​ഗ്രഹം പ്രകടിപ്പിച്ചിരുനെന്ന് അദ്ദേഹത്തിൻ്റെ പുറത്തായ സന്ദേശങ്ങളിൽ പറയുന്നതായി ഇതിനോടകം തന്നെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തു കഴിഞ്ഞു. എന്നാൽ അതൊരു സഫലമാകാത്ത ആ​ഗ്രഹമാണെന്നാണ് ഇതുവരെ പുറത്തിറങ്ങിയ വിവരങ്ങളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.