കേരളത്തിൽ പ്രളയസാധ്യയില്ല, സർക്കാർ എല്ലാവിധ മുൻകരുതലും സ്വീകരിച്ചു: മന്ത്രി കെ. രാജൻ

ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടാൽ, 1070 എന്ന ടോൾ ഫ്രീ നമ്പറിൽ ജില്ലാ കേന്ദ്രങ്ങളിലേക്കും 1077 എന്ന ടോൾഫ്രീ നമ്പറിൽ അടുത്തുള്ള താലൂക്ക് കേന്ദ്രത്തിലേക്കും വിവരം ലഭിക്കാൻ വിധത്തിൽ കൺട്രോൾ സംവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രി

കേരളത്തിൽ പ്രളയസാധ്യയില്ല, സർക്കാർ എല്ലാവിധ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. രാജൻ. എല്ലാ സ്ഥലങ്ങളിലും കൺട്രോൾ റൂമുകൾ റെഡിയാണ്. ജില്ലാ കേന്ദ്രത്തിലെ ഡിഒസിയും എല്ലാ താലൂക്കിലും കേന്ദ്രങ്ങളിലെയും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൻ്ററും 24 മണിക്കൂറും പ്രവർത്തനക്ഷമമാണ്.

ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടാൽ, 1070 എന്ന ടോൾ ഫ്രീ നമ്പറിൽ ജില്ലാ കേന്ദ്രങ്ങളിലേക്കും 1077 എന്ന ടോൾഫ്രീ നമ്പറിൽ അടുത്തുള്ള താലൂക്ക് കേന്ദ്രത്തിലേക്കും വിവരം ലഭിക്കാൻ വിധത്തിൽ കൺട്രോൾ സംവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രി അറിയിച്ചു. ലീഡേഴ്സ് മോർണിങ്ങിൽ ന്യൂസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു മന്ത്രി കെ. രാജൻ.

ഇതേവരെ 43 ക്യാംപുകളാണ് ആരംഭിച്ചിട്ടുള്ളത്. 5000ത്തോളം ക്യാംപുകൾ വരെ തുറക്കാൻ സാധിക്കുന്ന തയ്യാറെടുപ്പുകൾ ഏപ്രിൽ മാസം മുതൽ നടത്തിയിട്ടുണ്ട്. കവചം രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ മഴക്കാലമാണ് ഇത്. നൂറ് കേന്ദ്രങ്ങളിൽ അപകടകരമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ സൈറൺ കൊടുക്കാനും പ്രാദേശികമായി ഈ അപകടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാനും അത് കവചത്തിൻ്റെ കീഴിലുള്ള നൂറ് കണക്കിനാളുകൾക്ക് മെസേജ് മുഖാന്തരം മുന്നറിയിപ്പ് നൽകാനും കഴിയുന്ന വിധത്തിൽ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അപകടകരമായ വിധത്തിൽ നിൽക്കുന്ന ഏത് മരം ശ്രദ്ധയിൽ പെട്ടാലും പഞ്ചായത്തീരാജ് ആക്ട് സെക്ഷൻ 238 പ്രകാരം പഞ്ചായത്ത് സെക്രട്ടറിക്ക് ചില്ലയറക്കാനോ മുറിക്കാനോ അനുവാദം നൽകിയിട്ടുണ്ട്. സാമ്പത്തികമായ പ്രതിസന്ധി ഇല്ലാതിരിക്കാനും വേണ്ട വിധത്തിൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. യെല്ലോ അലേർട്ടാണ് നിലവിലുള്ളതെങ്കിലും ഓറഞ്ച് അലേർട്ടിന് സമാനമായ മുൻകരുതലുകളും ജാഗ്രതാനിർദേശങ്ങളും സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർമാർക്കും റെവന്യു ഉദ്യോഗസ്ഥർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം സംസ്ഥാനത്ത് പലയിടങ്ങളിലായി വലിയ തോതിൽ മണ്ണിടിച്ചിൽ സാധ്യത നേരത്തെ പ്രവചിച്ചിരുന്നു. ഇതേ തുടർന്ന് മലയോര യാത്ര ഒഴിവാക്കാൻ കർശനനിർദേശം നൽകിയിരുന്നു. അവിടെയെല്ലാം മണ്ണിടിച്ചിലുണ്ടായെങ്കിലും അപകടകരമാം വിധം ഒന്നുമുണ്ടായില്ലെന്നത് ആശ്വാസകരമാണ്. മക്കിമലയിലും ആറളത്തും ഉണ്ടായത് ഉരുൾപൊട്ടലാണോ എന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...