...
Home News ലോകത്ത് പ്രതിവര്‍ഷം 57 കഠിന ചൂടുള്ള ദിവസങ്ങളുണ്ടാകും

ലോകത്ത് പ്രതിവര്‍ഷം 57 കഠിന ചൂടുള്ള ദിവസങ്ങളുണ്ടാകും

ഈ നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ലോകം 4C (7.2F) എന്ന വിനാശകരമായ താപനിലയിലേക്ക് കുതിച്ചുയരും എന്നായിരുന്നു നിഗമനം

221

കാലാവസ്ഥാ വ്യതിയാനം മൂലം അപകടകരമായ കഠിന ചൂടുള്ള ദിനങ്ങൾ (സൂപ്പര്‍ഹോട്ട് ഡേ) വർധിക്കുന്നതായി റിപ്പോർട്ട്. 1991നും 2020നും ഇടയിലെ ദിവസങ്ങളേക്കാൾ 90 ശതമാനത്തേക്കാള്‍ കൂടുതൽ ചൂടുള്ളതായാണ് റിപ്പോർട്ട്. വേള്‍ഡ് വെതര്‍ ആട്രിബ്യൂഷനും യുഎസ് ആസ്ഥാനമായുള്ള ക്ലൈമറ്റ് സെന്‍ട്രലും ചേര്‍ന്ന് നടത്തിയ പുതിയ പഠനം അനുസരിച്ചാണിത്.

ഇക്കാര്യത്തിൽ, പാരീസ് കാലാവസ്ഥാ കരാറിൻ്റെ ശക്തമായ സ്വാധീനം റിപ്പോർട്ട് എടുത്തു കാണിക്കുന്നുണ്ട്. 2015-ലെ കരാറിന് മുമ്പ്, ഈ നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ലോകം 4C (7.2F) എന്ന വിനാശകരമായ താപനിലയിലേക്ക് കുതിച്ചുയരും എന്നായിരുന്നു നിഗമനം. ഇത് പ്രതിവര്‍ഷം 114 അധിക കഠിന ചൂട് ദിനങ്ങള്‍ക്ക് കാരണമാകുമായിരുന്നു.

കാർബൺ ബഹിർഗമനം നിയന്ത്രിക്കുന്നതിനുള്ള നിലവിലെ ഉത്തരവാദിത്വം ലോക രാഷ്ട്രങ്ങൾ നിറവേറ്റുന്നതിലൂടെ, ലോകം ഇപ്പോള്‍ 2.6C (4.7F) താപവര്‍ധനവിലേക്കാണ് നീങ്ങുന്നത്. 2100 ആകുമ്പോഴേക്കും ഭൂമിയില്‍ പ്രതിവര്‍ഷം 57 സൂപ്പര്‍ഹോട്ട് ദിവസങ്ങള്‍ ആണ് ഉണ്ടാകുക.

ഏകദേശം രണ്ട് മാസത്തെ അപകടകരമായ ഉയര്‍ന്ന താപനില അക്കാലത്തെ ജനങ്ങളും ജന്തുജാലങ്ങളും അനുഭവിക്കേണ്ടി വരും. എന്നാല്‍ ഇത് നേരത്തേ കണക്കുകൂട്ടിയതിനേക്കാൾ പകുതിയിലേറെ കുറവാണെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.