ഈ ഔഷധ സസ്യങ്ങള്‍ ഒന്നിലേറെ രോഗങ്ങള്‍ക്ക് ഗുണം ചെയ്യും

നമ്മുടെ വീടിന് സമീപം അറിയുന്നതും അറിയാത്തതുമായ എത്ര എത്ര ഔഷധസസ്യങ്ങളാണ് വളരുന്നത്. രോഗശാന്തിയ്ക്കായി പഴയ തലമുറ ഉപയോഗിച്ചിരുന്നത്. വയറുവേദന തലവേദന ദഹനക്കുറവ് ചുമ, ,എന്നുവേണ്ട ചെറിയ ചെറിയ അസുഖങ്ങള്‍ക്കൊക്കെ നമ്മളാരും ഉടനെ ആശുപത്രിയിലേക്ക് പോകാറില്ലല്ലോ. കഴിവതും നാട്ടുമരുന്നുകള്‍ കൊണ്ട് മാറ്റാനാകും നമ്മുടെയൊക്കെ ആദ്യശ്രമം..നമുക്കുചുറ്റും കണ്ടുവരുന്ന ഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ ഒന്നിലേറെ ഗുണങ്ങളേക്കുറിച്ചും അറിഞ്ഞാലോ..

കുടങ്ങല്‍

കേടായ തലച്ചോറിനെ പുനര്‍ജീവിപ്പിക്കാനും തലച്ചോറിനെ ഉത്തേജിപ്പിക്കാനും കഴിവുള്ള ഔഷധ ചെടിയാണ് കുടങ്ങല്‍. കുടക്, മുത്തിള്‍ എന്നൊക്കെ പ്രാദേശികമായി പല സ്ഥലത്തും പല പേരില്‍ കുടങ്ങല്‍ അറിയപ്പെടുന്നു. കുടങ്ങല്‍ സമൂലം ഇടിച്ചു പിഴിഞ്ഞ് എടുത്ത നീര് നിത്യം സേവിക്കുന്നത് ഓര്‍മ്മക്കുറവ് മാറാന്‍ നല്ലതാണ്. ബുദ്ധിവര്‍ദ്ധിപ്പിക്കുന്നതിനും ഉറക്കക്കുറവിനും സഹായകമാണ്.

ഹൃദയത്തിന്റെ സങ്കോചക്ഷമത കൂട്ടുംന്നതിനും ചര്‍മ്മരോഗങ്ങള്‍, കുഷ്ഠം, വാതം, മൂത്രാശയരോഗങ്ങള്‍, ഭ്രാന്ത്, ഉന്മാദം, എന്നിവയ്ക്കുളള മരുന്നാണ്. കുടകന്റെ ഇല അരച്ച് വൃണത്തില്‍ പുരട്ടിയാല്‍ മുറിവ് പെട്ടന്ന് കരിയും.കുട്ടികളുടെ പനി, കുടലിലെ കൃമി, ഇവ ഇല്ലാതാക്കുന്നതിന് കുടകന്റെ ഇലനീര്‍ 7 ദിവസം സേവിക്കുന്നതും ഉത്തമമാണ്. കുടകന്‍ സമൂലം അരച്ച് ചതവില്‍ പുരട്ടിയാല്‍ ചതവ് പെട്ടെന്ന് മാറുകയും നീര് ഉണ്ടാകാതിരിക്കുകയും ചെയ്യും. കുടകന്റെ ഇല ഇടിച്ചുപിഴിഞ്ഞ് കണ്ണില്‍ ഒഴിക്കുന്നത് എല്ലാ വിധ നേത്രരോഗങ്ങള്‍ക്കും ശമനൗഷധമാണ്.കരള്‍സംബന്ധമായ രോഗങ്ങളിലും കുടങ്ങല്‍ ഫലപ്രദമാണ്.

ആര്യവേപ്പ്

ത്യക്ക് രോഗങ്ങള്‍ക്ക് ഏറ്റവും മല്ല മരുന്നാണ് ആര്യവേപ്പ്.കൂടാതെ വിഷ മരുന്നായും ഉപയോഗിക്കുന്നു. ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെളളത്തില്‍ കുളിക്കുന്നത് ചെറിച്ചില്‍ മാറാന്‍ സഹായിക്കും. മുഖക്കുരു മുഖത്തെ കറുത്ത പാടുകള്‍ മാറുന്നതിന് വേപ്പില അരച്ചിടുന്നത് ഉത്തമമാണ്. രാവിലെ വെറും വയറ്റില്‍ ഒരു വേപ്പില ചവച്ചരച്ച് ഇറക്കുന്നത് ശരീരത്തിന് നല്ലതാണ്.

വാതം, കുഷ്ഠം, രക്ത ദൂഷ്യം, കഫ പിത്ത ദോഷം എന്നീ രോഗങ്ങള്‍ക്കുളള ഔഷധമായി ഉപയോഗിക്കുന്നു. തൊലി, ഇല,വിത്ത്, എണ്ണ എന്നിവ വിവിധ ചികിത്സകള്‍ക്ക് അത്യാവശ്യമാണ്. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ വേപ്പില ഉപയോഗിക്കാം. വേപ്പില ഇട്ടു വെന്ത വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ രോഗങ്ങള്‍ ശമിപ്പിക്കും. ഇല നീരില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നത് ഉദര കുടല്‍ കൃമികള്‍ നശിക്കുന്നതിനു സഹായിക്കും.

മുക്കുറ്റി

ദശപുഷ്പങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റി. വയറിളക്കത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. ഇതിന്റെ ഇലകള്‍ അരച്ചു മോരില്‍ കലക്കി കുടിയ്ക്കുന്നത് വയറിളക്കത്തില്‍ നിന്നും രക്ഷ നല്‍കും. വയറിനുണ്ടാകുന്ന അണുബാധകളും അസുഖങ്ങളുമെല്ലാം തടയാന്‍ ഏറെ ഉത്തമമാണ് ഈ സസ്യം്. വയറുവേദന മാറാനും ഇത് ഏറെ ഉത്തമമാണ്. കഫക്കെട്ടിനും ചുമയ്ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് മുക്കുറ്റി.

ഇതു വേരോടെ അരച്ചു തേനും ചേര്‍ത്തു കഴിയ്ക്കുന്നത് ചുമയില്‍ നിന്നും ആശ്വാസം നല്‍കുന്ന ഒന്നാണ്. നെഞ്ചിലെ ഇന്‍ഫെക്ഷന്‍ മാറുന്നതിനും ഗുണം ചെയ്യും. ശരീരത്തിലെ മുറിവുകള്‍ ഉണക്കുന്നതിനും ഏറെ ഗുണം ചെയ്യുന്നുണ്ട്. ഇത് അരച്ചു മുറിവുകളിലും പൊള്ളലുള്ളിടത്തുമെല്ലാം ഇടുന്നത് ഏറെ ആശ്വാസം നല്‍കുന്ന ഒന്നു കൂടിയാണ്. ഇത് മുറിവിലുണ്ടാകാനിടയുളള അണുബാധകള്‍ തടയും. നീററലും ചൊറിച്ചിലുമെല്ലാം കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഇതിന്റെ ഇലകള്‍ ചൂടാക്കി മുറിവുകള്‍ക്കു മേല്‍ വച്ചു കെട്ടുന്നതു ഗുണം നല്‍കുന്ന ഒന്നാണ്.അലര്‍ജി, ആസ്തമ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് മുക്കുറ്റി.

കുറുന്തോട്ടി

ശ്വാസകോശ സംബന്ധമായ എല്ലാ പ്രശ്നങ്ങളും അകറ്റുന്നതിന് ഏറെ ഉത്തമവുമാണ്. അലര്‍ജി, കോള്‍ഡ് പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തമമാണ് ഇത്.

മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ അകറ്റാന്‍ ഇതിന്റെ നീരു കുടിയ്ക്കുന്നതും ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇതിലെ പല ഘടകങ്ങളും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ ആന്തരിക വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.

വാതം പോലെയുള്ള രോഗങ്ങള്‍ കൊണ്ടുണ്ടാകുന്ന നീരും വേദനയുമെല്ലാം കുറയ്ക്കാന്‍ അത്യുത്തമവുമാണ്. കുറുന്തോട്ടി ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞ ഒന്നാണ്. ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള ഇത് പല രോഗങ്ങള്‍ക്കും രക്തശുദ്ധിയ്ക്കുമെല്ലാം മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നും കൂടിയാണ്. വാത രോഗത്തിനുളള ഒരു സിദ്ധ ഔഷധമായാണ് കുറുന്തോട്ടി അറിയപ്പെടുന്നത്.

തൊട്ടാവാടി

തൊട്ടാവാടിയുടെ നീര് ചര്‍മ്മരോഗങ്ങള്‍ക്കു ഒരു മികച്ച ഔഷധമാണ്. ഇലയും വേരും പ്രമേഹത്തിന് മികച്ച മരുന്നായി ഉപയോഗിക്കുന്നു മുറിവുകള്‍ ഉണങ്ങാന്‍ തൊട്ടാവാടി നീര് ഉപയോഗിക്കാറുണ്ട്. വയറിളക്കത്തിനും പനിക്കും തൊട്ടാവാടി മരുന്നായി ഉപയോഗിക്കാം. തൊട്ടാവാടിയുടെ ഇലയുടെ നീര് മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്ക് മികച്ച മരുന്നാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ (ബട്ടർഫ്ലൈ ക്ലിപ്പുകൾ). എളുപ്പത്തിൽ മുടി ക്രമീകരിക്കാനും സ്റ്റൈലിഷ് ലുക്ക് നൽകാനും സഹായിക്കുന്നതിനാൽ ഇവയുടെ ഉപയോഗം വർധിച്ചിരിക്കുകയാണ്. എന്നാൽ, ഇവ മുടിക്ക് കേടുവരുത്തുമോ എന്ന ആശങ്കയും പലർക്കുമുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ക്ലിപ്പുകൾ നേരിട്ട് മുടിക്ക് ഹാനികരമല്ല. എന്നാൽ,...

Keep exploring...

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...

‘എസ്എസ്എൽസി പരീക്ഷാ ഫലം’; എങ്ങനെ അറിയാം?

കേരളത്തിൽ എസ്എസ്എൽസി പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. വകുപ്പ് മന്ത്രി...

More News

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...

‘എസ്എസ്എൽസി പരീക്ഷാ ഫലം’; എങ്ങനെ അറിയാം?

കേരളത്തിൽ എസ്എസ്എൽസി പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. വകുപ്പ് മന്ത്രി...

അദാനിക്ക് എതിരായ 265 മില്യൺ ഡോളറിൻ്റെ തട്ടിപ്പുക്കേസുകൾ യുഎസ് അവസാനിപ്പിക്കുന്നു; റിപ്പോർട്ട്

ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ രജിസ്റ്റർ ചെയ്‌ത തട്ടിപ്പ് കേസുകൾ പിൻവലിക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്‌ച യുഎസ് നീതിന്യായ വകുപ്പ്...

അതൃപ്‌തിയില്‍ രമേശ് ചെന്നിത്തല; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം

മുഖ്യമന്ത്രിയായി വിഡി സതീശനെ തിരഞ്ഞെടുത്തതില്‍ രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തി. തൻ്റെ അതൃപ്തി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ്...

ബം​ഗാളിൽ സ്‌കൂൾ അസംബ്ലിയിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്‌കൂൾ അസംബ്ലികളിലും...

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന...

തിലക് വർമ്മയെ ടീം ഇന്ത്യ എ യുടെ ക്യാപ്റ്റനായി നിയമിച്ചു; യുവതാരങ്ങൾക്ക് ഇടം നൽകുന്നു

അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ 'എ' പുരുഷ ക്രിക്കറ്റ് ടീമിനെ സ്റ്റാർ ഇടംകൈയ്യൻ...

വി.ഡി. സതീശന്റെ മുഖ്യമന്ത്രി സ്ഥാനം ; ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിലെ സ്വാധീന ശക്തികൾ

| വേദനായകി കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തതോടെ സംസ്ഥാന രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്...