...
Home News Kerala തിരുവനന്തപുരം മെട്രോ റെയില്‍, തുടങ്ങുന്നതിന് അംഗീകാരം

തിരുവനന്തപുരം മെട്രോ റെയില്‍, തുടങ്ങുന്നതിന് അംഗീകാരം

31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 27 സ്റ്റേഷനുകൾ ഉണ്ടായിരിക്കും.

314

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകി. ടെക്‌നോ പാർക്കിൻ്റെ മൂന്ന് ഫേസുകൾ, വിമാന താവളം, തമ്പാനൂർ ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടറിയേറ്റ്, മെഡിക്കൽ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്നതാണ് ആദ്യ അലൈൻമെന്റ്.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്‌നോ പാർക്ക്, കൊച്ചുവേളി, വിമാന താവളം വഴി ഈഞ്ചക്കലിൽ അവസാനിക്കും. 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 27 സ്റ്റേഷനുകൾ ഉണ്ടായിരിക്കും.

കഴക്കൂട്ടം/ ടെക്‌നോ പാർക്ക്/ കാര്യവട്ടം എന്നിവ ആയിരിക്കും ഇൻ്റെർചേഞ്ച് സ്റ്റേഷനുകൾ. തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിൻ്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നീ മേൽപ്പാലങ്ങളുടെ നിർമാണ ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ഏൽപിച്ചിരുന്നു.

വാർത്തകൾക്ക് വാട്‍സ് ആപ്പ് ഗ്രൂപ്പിൽ ചേരാം

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.