...
Home News Kerala ‘ഇത് പതിവ് നടത്തമല്ല’; കാഞ്ഞങ്ങാട് നഗരത്തിലൂടെ ഗോവിന്ദൻ പള്ളിക്കാപ്പിൽ

‘ഇത് പതിവ് നടത്തമല്ല’; കാഞ്ഞങ്ങാട് നഗരത്തിലൂടെ ഗോവിന്ദൻ പള്ളിക്കാപ്പിൽ

“ഒപ്പം നടക്കാം” എന്ന ക്യാമ്പയിൻ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്

170

കാഞ്ഞങ്ങാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഗോവിന്ദൻ പള്ളിക്കാപ്പിൽ യുവാക്കൾക്കൊപ്പം നഗരത്തിലൂടെ നടത്തിയ പ്രഭാത നടത്തം ശ്രദ്ധേയമായി. എല്‍ഡിവൈഎഫ് കാസർഗോഡ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ “ഒപ്പം നടക്കാം” എന്ന ക്യാമ്പയിൻ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

നാടിൻ്റെ വികസനത്തെ കുറിച്ചുള്ള ചർച്ചകളോടെ സംഘടിപ്പിച്ച ഈ പ്രഭാത നടത്തത്തിൽ യുവാക്കൾ സ്ഥാനാർത്ഥിക്ക് പിന്തുണയുമായി അണിനിരന്നു. പരിപാടിയിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വിവി രമേശൻയും പങ്കെടുത്തു.

നോർത്ത് കോട്ടച്ചേരിയിൽ ആരംഭിച്ച പ്രഭാത നടത്തം നഗരം ചുറ്റി ബസ്റ്റാൻഡ് പരിസരത്ത് അവസാനിച്ചു. നഗരത്തിലെ പ്രധാന റോഡുകളിലൂടെ നടന്ന ഇവർ, ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തിയും നാടിൻ്റെ പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ചയിലേർപ്പെടുകയും ചെയ്‌തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.