ദുൽഖറിന് ഇത് ബെസ്റ്റ് ടൈം; ജൂനിയർ എൻടിആറിൻ്റെ ‘ദേവര’ കേരളത്തിൽ ഹിറ്റടിച്ചു

ജൂനിയർ എൻടിആറിൻ്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റായി ദേവര പാര്‍ട്ട് 1 മാറി

ജൂനിയർ എൻടിആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്‌ത ചിത്രമാണ് ‘ദേവര പാർട്ട് 1’. ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ 400 കോടിയും കടന്നു ദേവര മുന്നേറുമ്പോൾ കേരളത്തിലും ചിത്രത്തിന് നേട്ടമുണ്ടാക്കാനായി എന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 27ന് പുറത്തിറങ്ങിയ ചിത്രം ഇതുവരെ കേരളത്തിൽ നിന്ന് സ്വന്തമാക്കിയത് രണ്ട് കോടിയോളം രൂപയെന്നാണ് സൂചന.

ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസാണ് ദേവര കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. വെറും അമ്പത് ലക്ഷത്തിനാണ് കേരള വിതരണാവകാശം വേഫറർ ഫിലിംസ് സ്വന്തമാക്കിയതെന്നും ഇതിനാൽ വളരെ വേഗം ചിത്രത്തിന് ലാഭമുണ്ടാക്കാനായി എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യ ഏഴ് ദിനങ്ങളില്‍ 405 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ ജൂനിയർ എൻടിആറിൻ്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റായി ദേവര പാര്‍ട്ട് 1 മാറിയിരിക്കുകയാണ്.

ആദ്യ ദിനത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 172 കോടി രൂപ ഗ്രോസ് കളക്ഷൻ ചിത്രം നേടിയെന്ന് നേരത്തെ നിർമാതാക്കൾ അറിയിച്ചിരുന്നു. അനിരുദ്ധ് രവിചന്ദ്രർ ആണ് ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം. വരും ദിവസങ്ങളിൽ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തിരുത്തി കുറിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ബിഗ് ബഡ്‌ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ദേവര’ രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്.

“ഒന്നാം ഭാഗം നേടുന്ന വലിയ വിജയം ഞങ്ങളുടെ ഉത്തവാദിത്തം കൂട്ടിയിരിക്കുകയാണ്. ഒന്നാം ഭാഗത്തേക്കാള്‍ വലുതും പ്രേക്ഷകരെ കൂടുതൽ ആവേശഭരിതരാക്കുന്നതുമായ രണ്ടാം ഭാഗം ഒരുക്കാൻ കുറച്ച് സമയമെടുക്കും.” ദേവരയുടെ വിജയത്തെക്കുറിച്ചും അതിൻ്റെ രണ്ടാം ഭാ​ഗത്തെക്കുറിച്ചുള്ള ചർച്ചകളെക്കുറിച്ചും ജൂനിയർ എൻടിആർ പ്രതികരിച്ചത് ഇങ്ങനെയാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അമ്മയാകുന്നത് അമേരിക്കയിൽ ചെലവേറിയത് ആകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കൻ ഐക്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, ഒരു അമ്മയാകുക എന്നത് അസാധാരണമായ ഒരു വിലയാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങൾ മുതൽ പ്രസവം വരെയും ശിശുസംരക്ഷണ വർഷങ്ങളുടെ വരെയും, ആരോഗ്യ സംരക്ഷണം, പ്രസവം, ഒരു കുട്ടിയെ വളർത്തൽ എന്നിവക്കുള്ള ചെലവുകൾ മറ്റ് മിക്ക സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് യുഎസിൽ വളരെ കൂടുതലാണ്. വൈദ്യപരിചരണം, ശിശു സംരക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ...

Keep exploring...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

അമ്മയാകുന്നത് അമേരിക്കയിൽ ചെലവേറിയത് ആകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കൻ ഐക്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, ഒരു അമ്മയാകുക എന്നത് അസാധാരണമായ ഒരു വിലയാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങൾ മുതൽ പ്രസവം വരെയും...

More News

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...

എല്ലാ രാത്രിയിലും ഇടിയും മിന്നലും ഉള്ള ലോകത്തിലെ ഒരേയൊരു സ്ഥലം അറിയാം

ലോകത്ത് എല്ലാ രാത്രിയും തുടർച്ചയായി മിന്നൽ സംഭവിക്കുന്ന ഏകദേശം ഒരേയൊരു പ്രദേശമായി കണക്കാക്കപ്പെടുന്നത് വെനിസ്വേലയിലെ മരകൈബോ തടാകമാണ്. നാസ...

അമ്മയാകുന്നത് അമേരിക്കയിൽ ചെലവേറിയത് ആകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കൻ ഐക്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, ഒരു അമ്മയാകുക എന്നത് അസാധാരണമായ ഒരു വിലയാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങൾ മുതൽ പ്രസവം വരെയും...

മഴ എത്തും നേരത്തെ; ജൂൺ ഒന്നിന് കേരള തീരത്ത് കാലവർഷം എത്തും, ഓസ്ട്രേലിയയിൽ നിന്ന് ശുഭസൂചനകൾ

ഇന്ത്യയിൽ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം (മൺസൂൺ) കൃത്യസമയത്ത് തന്നെ എത്തുമെന്ന സൂചനയുമായി കാലാവസ്ഥാ നിരീക്ഷകർ രംഗത്തെത്തി. ലഭ്യമായ...

കരീബിയൻ ക്രൂയിസ് കപ്പലിൽ നോറോ വൈറസ് പൊട്ടിപ്പുറപ്പെട്ടു; 115 പേർക്ക് അസുഖം

ആഡംബര ക്രൂയിസ് കപ്പലായ കരീബിയൻ പ്രിൻസസിൽ നൊറോ വൈറസ് പടർന്നതിനെ തുടർന്ന് നൂറിലധികം പേർക്ക് അസുഖം ബാധിച്ചു. യുഎസ്...

‘ശുഭ്മാൻ ഗില്ലിൻ്റെ ചരിത്ര നേട്ടം’; വിരാടിനും രോഹിതിനും ആ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല

2026 -ലെ ഐപിഎല്‍ 52-ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിൻ്റെ ബാറ്റ് മുഴങ്ങി. ജയ്‌പൂരിലെ സവായ്...

മാതൃദിനം; ‘ഞാൻ എൻ്റെ മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി’

സൂര്യൻ ഉദിക്കുന്നതിനു മുമ്പാണ് പൂനത്തിൻ്റെ ദിവസം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അവർ ഉണരും, കുടുംബത്തിന് വേണ്ടി പാചകം...