...
Home News International ഈ വിദ്യാര്‍ഥിനി പഠനത്തിനായി രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ പറക്കുന്നത് 3,200 കി.മീറ്റർ വിമാന യാത്ര

ഈ വിദ്യാര്‍ഥിനി പഠനത്തിനായി രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ പറക്കുന്നത് 3,200 കി.മീറ്റർ വിമാന യാത്ര

മെക്‌സിക്കോ സിറ്റിയില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് പറക്കുകയാണ് സെഡില്ലോയുടെ രീതി

244

പഠനത്തിനോ ജോലിക്കോ വേണ്ടി പലരും മറ്റൊരു നഗരത്തിലേക്കോ രാജ്യത്തിലേക്കോ താമസം മാറ്റാറുണ്ട്. എന്നാല്‍, 30 വയസ്സുള്ള നിയമ വിദ്യാര്‍ഥിനി നാറ്റ് സെഡില്ലോ നേരെ വിപരീതമാണ്. ക്ലാസുകളില്‍ പങ്കെടുക്കാന്‍ എല്ലാ ആഴ്‌ചയും മെക്‌സിക്കോ സിറ്റിയില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് പറക്കുകയാണ് സെഡില്ലോയുടെ രീതി. അതായത്, ആ‍ഴ്‌ചയില്‍ 3,200 കി മീറ്റർ പറക്കും.

തിങ്കളാഴ്‌ച രാവിലെ വിമാനത്തില്‍ ന്യൂയോര്‍ക്കിലെത്തി ചൊവ്വാഴ്‌ച രാത്രിയോടെ മെക്‌സിക്കോയിലേക്ക് മടങ്ങുന്നതാണ് ഇവരുടെ രീതി. മാന്‍ഹട്ടനിലെ നിയമ സ്‌കൂളില്‍ അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് അവര്‍. യാത്ര ക്ഷീണിപ്പിക്കുന്നത് ആണെങ്കിലും വിലമതിക്കുന്നതായി സെഡില്ലോ പറഞ്ഞു.

സെഡില്ലോയും ഭര്‍ത്താവ് സാന്റിയാഗോയും കഴിഞ്ഞ വര്‍ഷമാണ് ന്യൂയോര്‍ക്കിലെ ബ്രൂക്ലിനില്‍ നിന്ന് മെക്‌സിക്കോ സിറ്റിയിലേക്ക് താമസം മാറ്റിയത്. മെച്ചപ്പെട്ട കാലാവസ്ഥയ്ക്കും താങ്ങാനാവുന്ന ജീവിതശൈലിക്കും വേണ്ടിയായിരുന്നു ഇത്.

സെഡില്ലോ ന്യൂയോര്‍ക്കില്‍ നിയമബിരുദ പഠനം തുടര്‍ന്നു. താമസം മാറ്റുന്നതിന് പകരം ആഴ്‌ചതോറും വിമാനയാത്ര തെരഞ്ഞെടുത്തു. ജനുവരി മുതല്‍, വിമാനയാത്ര, ഭക്ഷണം, ന്യൂയോര്‍ക്കിലെ ഹ്രസ്വ താമസം എന്നിവയ്ക്കായി അവര്‍ 2,000 ഡോളറില്‍ (ഏകദേശം 1.7 ലക്ഷം രൂപ) കൂടുതല്‍ ചെലവഴിച്ചു. 13 ആഴ്‌ചത്തെ സെമസ്റ്ററിൽ ഉടനീളം എത്രയോ റൗണ്ട് ട്രിപ്പ് വിമാനത്തിൽ നടത്തിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.