...
Home News International ‘പലസ്‌തീൻ രാഷ്ട്രത്തെ പിന്തുണക്കുന്നവർ ഹമാസ് ഭീകരതക്ക് പ്രതിഫലം നൽകുന്നു’: നെതന്യാഹു

‘പലസ്‌തീൻ രാഷ്ട്രത്തെ പിന്തുണക്കുന്നവർ ഹമാസ് ഭീകരതക്ക് പ്രതിഫലം നൽകുന്നു’: നെതന്യാഹു

ജോർദാൻ നദിയുടെ പടിഞ്ഞാൻ തീരത്ത് പലസ്‌തീൻ രാഷ്ട്രമെന്ന ആശയം യാഥാർഥ്യം ആകില്ലെന്ന് നെതന്യാഹു

145

പലസ്‌തീനെ വേറിട്ട രാഷ്ട്രമായി അംഗീകരിച്ച നടപടിയിൽ ബ്രിട്ടൺ അടക്കമുള്ള രാജ്യങ്ങൾക്ക് എതിരെ വിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു കുറ്റപ്പെടുത്തി. പലസ്‌തീൻ രാഷ്ട്രത്തെ പിന്തുണക്കുന്നവർ ഹമാസ് ഭീകരതക്ക് പ്രതിഫലം നൽകുന്നു. അമേരിക്കിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം മറുപടിയെന്നും നെതന്യാഹുവിൻ്റെ മുന്നറിയിപ്പ്.

ജോർദാൻ നദിയുടെ പടിഞ്ഞാൻ തീരത്ത് പലസ്‌തീൻ രാഷ്ട്രമെന്ന ആശയം യാഥാർഥ്യം ആകില്ലെന്ന് നെതന്യാഹു പറഞ്ഞു. ‌കാനഡക്ക് പിന്നാലെ ഓസ്ട്രേലിയയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പലസ്‌തീനെ അംഗീകരിച്ച് സംയുക്ത പ്രസ്‌താവന പുറത്തിറക്കിയതിന് പിന്നാലെയാണ് നെതന്യാഹുവിൻ്റെ പ്രതികരണം.

പലസ്‌തീനെ പ്രത്യേക രാഷ്ട്രമായി അംഗീകരിക്കുന്നുവെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമറുടെ പ്രഖ്യാപനം സർക്കാർ നയത്തിൽ നിർണായക മാറ്റം ഉണ്ടാകുന്നതിൻ്റെ സൂചന കൂടിയാണ്.

75 വർഷം മുമ്പ് ഇസ്രയേലിനെ അംഗീകരിച്ചത് പോലെ പലസ്‌തീനെയും അംഗീകരിക്കുന്നു എന്നായിരുന്നു കിയർ സ്റ്റാമറുടെ പ്രതികരണം. ശാശ്വത സമാധാനത്തിലേക്കുള്ള സുപ്രധാന ചുവടെന്നാണ് പലസ്‌തീൻ പ്രസിഡൻറ് മഹമൂദ് അബ്ബാസിൻ്റെ പ്രതികരണം. ഫ്രാൻസും പോർച്ചുഗലും പലസ്‌തീൻ അനുകൂല പ്രസ്‌താവനയുമായി ഉടൻ രംഗത്തെത്തുമാണ് റിപ്പോർട്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.