...
Home News Kerala ‘ലോണ്‍ ആപ്പ് സംഘത്തിൻ്റെ ഭീഷണി’; കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി

‘ലോണ്‍ ആപ്പ് സംഘത്തിൻ്റെ ഭീഷണി’; കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി

വിഷ്‌ണുവിൻ്റെ മോര്‍ഫ് ചെയ്‌ത നഗ്നഫോട്ടോകള്‍ ലോണ്‍ ആപ്പ് കമ്പനി നിരവധിപേര്‍ക്ക് അയച്ച് നല്‍കി

350

ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ 25 വയസുകാരന്‍ വിഷ്‌ണുവിനെ കണ്ടെത്തി. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് വിഷ്‌ണുവിനെ കണ്ടെത്തിയത്. നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ സഹയാത്രികൻ്റെ ഫോണില്‍ നിന്ന് സഹോദരനെ വിളിക്കുകയായിരുന്നു. താന്‍ നാട്ടിലേക്ക് വരുന്നില്ലെന്നായിരുന്നു വിഷ്‌ണു പറഞ്ഞത്. എന്നാല്‍ വീട്ടിലെ സാഹചര്യം ഉള്‍പ്പെടെ പറഞ്ഞതോടെ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുക ആയിരുന്നു. കുടുംബം വിഷ്‌ണുവിനെ കൂട്ടികൊണ്ടു പോകാനായി പയ്യന്നൂരിലേക്ക് തിരിച്ചു.

ഇക്കഴിഞ്ഞ 13ാം തീയതി മുതലാണ് ആയഞ്ചേരി സ്വദേശിയായ വിഷ്‌ണുവിനെ കാണാതായത്. വിഷ്‌ണു ലോണ്‍ ആപ്പില്‍ നിന്നും 10,000 രൂപ ലോണ്‍ എടുത്തിരുന്നു. ഇതിൻ്റെ തിരിച്ചടവ് മുടങ്ങിയതിനാല്‍ നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നുവെന്നാണ് വിവരം. വിഷ്‌ണുവിൻ്റെ മോര്‍ഫ് ചെയ്‌ത നഗ്നഫോട്ടോകള്‍ ലോണ്‍ ആപ്പ് കമ്പനി നിരവധിപേര്‍ക്ക് അയച്ച് നല്‍കി. ലോണ്‍ ആപ്പിൻ്റെ ഭീഷണി ഭയന്ന് ആണ് വിഷ്‌ണു നാടുവിട്ടതെന്നാണ് സംശയിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.