...
Home News National എയര്‍ ഷോയ്ക്ക് തിക്കും തിരക്കും; മൂന്നുപേർ മരിച്ചു, നൂറിലധികം ആളുകൾ ആശുപത്രിയില്‍

എയര്‍ ഷോയ്ക്ക് തിക്കും തിരക്കും; മൂന്നുപേർ മരിച്ചു, നൂറിലധികം ആളുകൾ ആശുപത്രിയില്‍

മറീന ബീച്ചില്‍ തടിച്ചുകൂടിയ ജനങ്ങളാണ് തിക്കിലും തിരക്കിലും പെട്ടത്

239

ചെന്നൈ എയര്‍ ഷോയ്ക്ക് ശേഷമുണ്ടായ തിക്കിലും തിരക്കിലും ശ്വാസം മുട്ടി മൂന്നുപേർ മരിച്ചു. ഇരുന്നൂറിലധികം പേര്‍ തളര്‍ന്നു വീണു. 100ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എയര്‍ ഷോ കാണാന്‍ മറീന ബീച്ചില്‍ തടിച്ചുകൂടിയ ജനങ്ങളാണ് തിക്കിലും തിരക്കിലും പെട്ടത്.

ശ്രീനിവാസന്‍(48), കാര്‍ത്തികേയന്‍(34), ബാബു(56) എന്നിവരാണ് മരിച്ചത്. വന്‍ ജനക്കൂട്ടമായിരുന്നു ഇന്ത്യന്‍ എയര്‍ഫോഴ്‌സിൻ്റെ എയര്‍ ഷോ കാണാനെത്തിയത്. ഏകദേശം 13 ലക്ഷത്തോളം ആളുകള്‍ പരിപാടിക്ക് എത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാവിലെ ഏഴ് മണി മുതല്‍ എയര്‍ ഷോ കാണാന്‍ ആളുകള്‍ എത്തി തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ഷോ അവസാനിച്ചതോടെ എല്ലാവരും ഒരുമിച്ച് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.