...
Home News National പബ്‌ജി കളിക്കാൻ റെയിൽവേ ട്രാക്കിലിരുന്നു; ട്രെയിനിടിച്ച് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

പബ്‌ജി കളിക്കാൻ റെയിൽവേ ട്രാക്കിലിരുന്നു; ട്രെയിനിടിച്ച് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ഇയർഫോണ്‍ വച്ച് ഗെയിമിൽ മുഴുകിയതിനാൽ ട്രെയിൻ വരുന്നത് കുട്ടികൾ അറിഞ്ഞില്ല

244

ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ റെയിൽവെ ട്രാക്കിലിരുന്ന് പബ്‌ജി കളിക്കവേ ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം. ഇയർഫോണ്‍ വച്ച് ഗെയിമിൽ മുഴുകിയതിനാൽ ട്രെയിൻ വരുന്നത് കുട്ടികൾ അറിഞ്ഞില്ല. ഫുർകാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് മരിച്ചത്. സംഭവമറിഞ്ഞ് പ്രദേശത്ത് നൂറുകണക്കിനാളുകൾ എത്തി.

പ്രദേശത്താകെ ദുഖത്തിലാക്കി കുട്ടികളുടെ മരണം. മുഫാസിൽ പൊലീസ് സ്റ്റേഷൻ്റെ കീഴിലുള്ള നർകതിയാഗഞ്ച്- മുസാഫർപൂർ റെയിൽവേ സെക്ഷനിലാണ് അപകടമുണ്ടായത്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു.

കുട്ടികൾ ഇതുപോലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലിരുന്ന് ഗെയിം കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. മാതാപിതാക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. സദർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ വിവേക് ​​ദീപ്, റെയിൽവേ പൊലീസ് എന്നിവർ സംഭവ സ്ഥലത്തെത്തി അപകടമുണ്ടായ സാഹചര്യം അന്വേഷിച്ചു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.