...
Home News International ‘ആപ്പിളിൻ്റെ സിഇഒ സ്ഥാനമൊഴിയാൻ ടിം കുക്ക്’; പുതിയ തലവൻ?

‘ആപ്പിളിൻ്റെ സിഇഒ സ്ഥാനമൊഴിയാൻ ടിം കുക്ക്’; പുതിയ തലവൻ?

കമ്പനിയുടെ മൂല്യം ഏകദേശം 4 ട്രില്യൺ ഡോളറായി ഉയർത്തുകയും ചെയ്‌തത് ടിം കുക്കിൻ്റെ പ്രവർത്തനങ്ങൾ കൊണ്ടാണ്

294

ടെക് ഭീമനായ ആപ്പിളിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ടിം കുക്ക് സ്ഥാനമൊഴിയുന്നു. ഓഗസ്ത് അവസാനം വരെയാവും ഈ പദവിയിൽ തുടരുകയെന്ന് ടിം കുക്ക് പ്രസ്താവനയിൽ അറിയിച്ചു. ജോൺ ടെർണസ് ആണ് ആപ്പിളിൻ്റെ പുതിയ സിഇഒ ആയി ചുമതലയേൽക്കുക. നിലവിൽ ഹാർഡ് വെയർ എഞ്ചിനീയറിങ് സീനിയർ വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. സിഇഒ സ്ഥാനത്ത് നിന്ന് മാറിയാലും ടിം കുക്ക് കമ്പനിയുടെ എക്സിക്യൂട്ടിവ് ചെയർമാനായി തുടരുമെന്ന് ആപ്പിൾ അറിയിച്ചിട്ടുണ്ട്.

2011ൽ സ്റ്റീവ് ജോബ്സിൻ്റെ വിയോഗത്തെത്തുടർന്നാണ് ടിം കുക്ക് ആപ്പിളിൻ്റെ സിഇഒ ആയി ചുമതലയേറ്റത്. കഴിഞ്ഞ 15 വർഷത്തിനിടയിൽ ആപ്പിളിനെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി നിലനിർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിർണായകം തന്നെയാണ്. 1998-ലാണ് ടിം കുക്ക് ആപ്പിൾ കമ്പനിയിൽ ചേരുന്നത്. ആപ്പിളിൻ്റെ ഉത്പന്നനിര വികസിപ്പിക്കുകയും ഓഹരി മൂല്യത്തെ അടിസ്ഥാനമാക്കി കമ്പനിയുടെ മൂല്യം ഏകദേശം 4 ട്രില്യൺ ഡോളറായി ഉയർത്തുകയും ചെയ്‌തത് ടിം കുക്കിൻ്റെ പ്രവർത്തനങ്ങൾ കൊണ്ടാണ്.

ഐഫോൺ, ഐപാഡ്, മാക് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയിലും വികസനത്തിലും നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് പുതിയതായി ആപ്പിളിൻ്റെ തലപ്പത്തേക്ക് വരുന്ന ജോൺ ടെർണസ്‌. അദ്ദേഹത്തിൻ്റെ നേതൃത്വം വലിയ മാറ്റങ്ങൾ കൊണ്ടു വരുമെന്നാണ് ഇനി പ്രതീക്ഷ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.