...
Home News National ടിപ്പു സുല്‍ത്താന്റെ വാള്‍ ലണ്ടനിൽ ലേലത്തില്‍ വിറ്റു

ടിപ്പു സുല്‍ത്താന്റെ വാള്‍ ലണ്ടനിൽ ലേലത്തില്‍ വിറ്റു

ശ്രീരംഗപട്ടണം യുദ്ധത്തില്‍ ടിപ്പു ഉപയോഗിച്ച തിളങ്ങുന്ന വായ്ത്തലയുള്ള വാളാണ് ലണ്ടനിലെ ബോണ്‍ഹാംസ് ഓക്ഷന്‍ ഹൗസില്‍ 317,900 പൗണ്ടിന് (3.4 കോടി രൂപ) ലേലത്തില്‍ വിറ്റത്.

284

മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു. കടുവയുടെ ചിഹ്നവും പിതാവ്‌ഹൈദരലിയെ പരാമര്‍ശിക്കുന്ന ‘ഹ’ എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.ടിപ്പു സുല്‍ത്താന്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍ അദ്ദേഹം ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന വാളാണിതെന്നും പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശ്രീരംഗപട്ടണം യുദ്ധത്തില്‍ ടിപ്പു ഉപയോഗിച്ച തിളങ്ങുന്ന വായ്ത്തലയുള്ള വാളാണ് ലണ്ടനിലെ ബോണ്‍ഹാംസ് ഓക്ഷന്‍ ഹൗസില്‍ 317,900 പൗണ്ടിന് (3.4 കോടി രൂപ) ലേലത്തില്‍ വിറ്റത്. യുദ്ധ ശേഷം ബ്രിട്ടീഷുകാര്‍ ക്യാപ്റ്റന്‍ ജെയിംസ് ആന്‍ഡ്രൂ ഡിക്കിന്റെ ശ്രീരംഗപട്ടണത്തെ സേവനത്തിനുള്ള അംഗീകാരമായാണ് വാള്‍ സമ്മാനിച്ചത്.

2024 ജൂണ്‍ വരെ ഡിക്ക് കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു വാള്‍. ആന്‍ഡ്രൂ ഡിക്ക് 75-ാമത് ഹൈലാന്‍ഡ് റെജിമെന്റ് ഓഫ് ഫൂട്ടില്‍ സെരിംഗപട്ടത്ത് ലെഫ്റ്റനന്റായി സേവനമനുഷ്ഠിച്ചു. റെജിമെന്റിലെ പ്രധാനിയായിരുന്നു ഇദ്ദേഹം. മതിലുകള്‍ തകര്‍ക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. നഗരത്തില്‍ പ്രവേശിച്ച ബ്രിട്ടീഷ് സേനകളില്‍ ലഫ്റ്റനന്റ് ഡിക്കും ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.