...
Home News International ‘ടൈറ്റാനിക്’ നിര്‍മ്മാതാവ് ജോണ്‍ ലാന്‍ഡൗ ഇനിയില്ല; നഷ്‌ടമായത് അടുത്ത സുഹൃത്തിനെ: ജെയിംസ് കാമറൂണ്‍

‘ടൈറ്റാനിക്’ നിര്‍മ്മാതാവ് ജോണ്‍ ലാന്‍ഡൗ ഇനിയില്ല; നഷ്‌ടമായത് അടുത്ത സുഹൃത്തിനെ: ജെയിംസ് കാമറൂണ്‍

ജെയിംസ് കാമറൂണിന് ഒപ്പമാണ് ടൈറ്റാനിക്, അവതാര്‍ സിനിമകള്‍ ലാന്‍ഡൗ നിര്‍മ്മിച്ചത്

259

ന്യൂയോര്‍ക്ക്: ഓസ്‌കര്‍ പുരസ്‌കാരം നേടിയ വിഖ്യാതചിത്രം ടൈറ്റാനിക്കിൻ്റെ നിര്‍മ്മാതാവ് ജോണ്‍ ലാന്‍ഡൗ അന്തരിച്ചു. 63 വയസ്സായിരുന്നു. ടൈറ്റാനിക്, അവതാര്‍ എന്നീ മെഗാഹിറ്റുകളുടെ സഹനിര്‍മ്മാതാവാണ്. ഹോളിവുഡിലെ ഹിറ്റ്‌മേക്കര്‍ ജെയിംസ് കാമറൂണിന് ഒപ്പമാണ് ടൈറ്റാനിക്, അവതാര്‍ സിനിമകള്‍ ലാന്‍ഡൗ നിര്‍മ്മിച്ചത്.

31 വര്‍ഷത്തോളമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന അടുത്ത സുഹൃത്തിനെയാണ് നഷ്‌ടമായതെന്ന് ജെയിംസ് കാമറൂണ്‍ പറഞ്ഞു. ജോണ്‍ ലാന്‍ഡൗവിൻ്റെ നിര്യാണത്തില്‍ അവതാര്‍ താരം സോ സല്‍ദാനയും അനുശോചിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.