കുരുന്നോര്‍മകള്‍ക്ക് ‘ജീവൻ’ നല്‍കാൻ; കുഞ്ഞുങ്ങളുടെ ഡയറി കുറിപ്പുകള്‍ ഇനി സ്‌കൂൾ പുസ്‌തകത്തിലും

കുട്ടികളുടെ എഴുത്തുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സര്‍ക്കാരിന്‍റെ തീരുമാനം

‘ഞാൻ സ്‌കൂളിൽ നിന്നു വന്നപ്പോൾ ഒരു മഞ്ഞ കിളി പുളി മരത്തിന് മുകളിൽ ഇരിക്കുന്നത് കണ്ടു…’ ഒന്നാം ക്ലാസ് വിദ്യാർഥിയും കോഴിക്കോട് സ്വദേശിയുമായ അർഷിക് പിഎം കുറച്ചുകാലം മുമ്പ് തൻ്റെ ഡയറിയിൽ എഴുതിയതാണിത്. എഴുത്തിന് താഴെ ക്രയോണുകള്‍ കൊണ്ട് രസകരമായ ഒരു മരത്തിന്‍റെയും കിളിയുടെയും ചിത്രം വരച്ചു. കുട്ടികള്‍ അവരുടെ കുരുന്നോർമകള്‍ എഴുതി സൂക്ഷിക്കുന്ന ആ ഡയറിയില്‍…

കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍ ഏറ്റവും പ്രിയപ്പെട്ട ഒന്നാണിത്. തങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മകള്‍ പങ്കുവയ്‌ക്കുന്ന ഒരിടം. ഒരു ഡയറി സമ്മാനമായി നല്‍കിയ അവരുടെ മുഖത്ത് തെളിയുന്ന പുഞ്ചിരി നമുക്ക് കാണാം… അത്രമേല്‍ പ്രിയപ്പെട്ടതാണ് അവര്‍ക്കത്. കുട്ടിക്കാലത്ത് ഡയറി ഉപയോഗിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എന്നെന്നും നിലനില്‍ക്കുന്ന നല്ല ഓര്‍മകള്‍ ഇതില്‍ കാണാം. ഇപ്പോള്‍ ഈ കുരുന്നോര്‍മകള്‍ക്ക് ‘ജീവൻ’ നല്‍കിയിരിക്കുകയാണ് കേരള സംസ്ഥാന സര്‍ക്കാര്‍.

ഡയറിയും ഇനി വായിച്ചു പഠിക്കാം

ഒന്നാം ക്ലാസിലെ കുട്ടികളുടെ ഡയറി കുറിപ്പുകള്‍ പാഠപുസ്‌തകത്തില്‍ ഉള്‍പ്പെടുത്താൻ സര്‍ക്കാര്‍ തീരുമാനമെടുത്തു. മികച്ച ഡയറി കുറിപ്പുകള്‍ പുസ്‌തകമായി പ്രസിദ്ധീകരിക്കും. സ്‌കൂള്‍ തലത്തിൽ കുട്ടികളുടെ എഴുത്തുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സര്‍ക്കാരിന്‍റെ തീരുമാനം.

അധ്യാപകര്‍ കുട്ടികളോട് ഡയറിയെഴുതാൻ ആവശ്യപ്പെടാറുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് കുട്ടികളുടെ എഴുത്തുകള്‍ പുസ്‌തകമായി പ്രസിദ്ധീകരിക്കുന്നത്. അർഷിക്കിനെപ്പോലെ കേരളത്തിൽ ഉടനീളമുള്ള സർക്കാർ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് വിദ്യാർഥികളുടെ എഴുത്തുകള്‍ ഇനിമുതൽ പുസ്‌തകങ്ങളായി പ്രസിദ്ധീകരിക്കപ്പെടും. ‘കുരുന്നെഴുത്തുകൾ’ എന്നാണ് ഈ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്.

‘കുരുന്നെഴുത്തുകൾ’ എന്ന പുസ്‌തകത്തിൻ്റെ എഡിറ്റർ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ്. കുട്ടികളുടെ എഴുത്തുകള്‍ പുസ്‌തകമാക്കി ഏപ്രിൽ 23ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. കുട്ടി എഴുത്തുകാരുടെ ചിന്തകളും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രചനകൾ പുസ്‌തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ഒന്നാം ക്ലാസ് കുട്ടികളുടെ ഡയറി എഴുത്തുകള്‍ പുസ്‌തമായി പ്രസിദ്ധീകരിക്കുന്നത്.

ഭാഷാ പഠനത്തിൻ്റെ സാധ്യതകളെ ക്രിയാത്മകമായി സമീപിക്കാനും കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കാനും കുരുന്നെഴുത്തുകള്‍ക്ക് കഴിയുമെന്ന് സിപിഎം ജനറൽ സെക്രട്ടറിയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എംഎ ബേബി പുസ്‌തകത്തിൻ്റെ ആമുഖത്തിൽ കുറിച്ചു. കുരുന്നോര്‍മകള്‍ പുസ്‌തകത്തില്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ മറ്റ് സംസ്ഥാനങ്ങള്‍ക്കും നല്ലൊരു മാതൃകയാണ് നൽകുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ല’; പോലീസ് നോട്ടീസിന് എതിരെ നേഹ ബോറ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാദിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...

‘ടിബറ്റിലും ചൈനയുടെ ഭാഗങ്ങളിലും ശക്തമായ ഭൂചലനം’; ഹിമാനികൾ ഉരുകുന്നതിൽ ആശങ്ക, മുന്നറിയിപ്പ്

ടിബറ്റിലും ചൈനയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത, ആഴം,...

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി...

ഡി- കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യുഎൻ റിപ്പോർട്ട്; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച...

ഇസ്രായേലിൽ നിർണായക തിരഞ്ഞെടുപ്പ് പോരാട്ടം; നെതന്യാഹുവിന്റെ ഭാവി നിർണയിക്കുന്നത് 61 സീറ്റുകൾ

ജറുസലേം: ഇസ്രായേലിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വീണ്ടും ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരത്തുടർച്ചയും പ്രതിപക്ഷത്തിന്റെ തിരിച്ചുവരവുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന...