ഇന്ന് മം​ഗല്യം നാളെ വൈധവ്യം: ‘കൂവാ​ഗം’; അടിച്ചമർത്തപ്പെടുന്ന ഒരു സമൂഹത്തിന്റെ സ്വയം പ്രകാശനം

ട്രാൻസ്‌ജെൻഡർ സമൂഹത്തിനായി കൂവാഗം ഉത്സവത്തിൻ്റെ ആദ്യ 13 ദിവസങ്ങളിൽ നടക്കുന്ന വാർഷിക സൗന്ദര്യമത്സരമാണ് മിസ് കൂവാഗം. വിവിധ വേഷങ്ങളിൽ അതി സുന്ദരികളായി തിരുനങ്കൈമാർ വേദിയിലെത്തും.

|വേദനായകി

ചുറ്റും പൊട്ടി ചിതറിയ കുപ്പി വളകൾ, അറുത്തെറിഞ്ഞ താലി ചരടുകൾ, ചതഞ്ഞരഞ്ഞ മുല്ല പൂക്കൾ… ഒന്നിരുട്ടി വെളുത്തപ്പോൾ അവർ അരവാന്റെ വിധവകളായി. കൈകളിലെ വളകളും, കഴുത്തിലെ താലിയും നെറ്റിയിലെ സിന്ദൂരവും മാഞ്ഞുകഴിഞ്ഞു. പട്ടുപുടവ മാറ്റി കുളിച്ച് വെള്ളയുടുത്ത് പുറത്തേക്ക്.. ഇനി 365 ദിവസങ്ങൾ, തമിഴ് മാസമായ ചിത്തിരൈ വരെ കാത്തിരിക്കണം, അരവാന്റെ ഒറ്റ ദിവസത്തെ വധുവാകാൻ…

തമിഴ് കലണ്ടറിലെ ചിത്തിരൈ മാസം, ഇം​ഗ്ലീഷ് കലണ്ടറിൽ ഏപ്രിൽ അല്ലെങ്കിൽ മെയ് മാസം.. തമിഴ്നാട്ടിലെ വില്ലുപുരത്ത് എന്തെന്നില്ലാത്ത തിരക്കായിരിക്കും. ​ബസുകളിലും സ്വകാര്യ വാഹനങ്ങളിലും അവർ അവിടേക്ക് ഒഴുകിയെത്തും. തിരുനങ്കൈമാരാൽ വീഥികൾ നിറയും. ഗ്രാമത്തിലെ ചെറിയ ലോ‍ഡ്ജുകളിലൊക്കെ വലിയ തിരക്കായിരിക്കും. ഇന്ത്യയിൽ നിന്ന് മാത്രമല്ല ലോകത്തിന്റെ പല കോണുകളിൽ നിന്നുപോലും ട്രാന്സ്ജെൻഡർ സമൂഹം ഇവിടേക്ക് ഒഴുകിയെത്തും. ​

അവരുടെ ഒത്തുചേരലിന് പിന്നിൽ ഒരെയൊരു ലക്ഷ്യം മാത്രം കൂവാഗം കുത്താണ്ടർ കോവിലിലെ 18 ദിവസം നീണ്ടു നിൽക്കുന്ന കൂവാ​ഗം ഉത്സവം. ആ ഉത്സവം ഭ​ഗവാൻ അരവാന്റെ ഉത്സവമാണ്. അരവാന്റെ മണവാട്ടികളാകാൻ നൂറുകണക്കിന് അരവാണികൾ വില്ലുപുരത്തെത്തും. വർഷാ വർഷം മുടങ്ങാതെ നടക്കുന്ന ഈ ഉത്സവത്തെ കുറിച്ച് നിരവധി വ്യാകരണങ്ങൾ പ്രചരിക്കാറുണ്ട്. കേട്ടുകേൾവിക്കപ്പുറം ഈ ഉത്സവം സമൂഹത്തിൽ തിരസ്കരണം നേരിടേണ്ടി വരുന്ന അനുനിമിഷം സ്വന്തം അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുമ്പോൾ ശബ്ദം ഉയർത്തേണ്ടിവരുന്ന അടിച്ചമർത്തപ്പെടുന്ന ഒരു സമൂഹത്തിന്റെ സ്വയം പ്രകാശനം കൂടിയാണ്.

കൂവാഗം ഉത്സവം ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റികളെ ഒരുമിച്ച് കൊണ്ടുവരുന്ന ഉത്സവമാണ്. ഇവിടുത്തെ കുത്താണ്ടർ കോവിലിലെ പ്രതിഷ്ഠ അരവാനാണ് (മഹാഭാരതത്തിലെ പാണ്ഡവരിൽ അർജുനന് നാഗരാജകുമാരിയായ ഉലൂപിയിൽ ജനിച്ച പുത്രൻ). ഇരവനെന്നും കുത്താണ്ടർ എന്നും അരവാൻ അറിയപ്പെടുന്നു. ചരിത്രപരമായ വേരുകൾ, സാംസ്കാരിക പ്രാധാന്യം മുതലായവയാൽ ഇന്ന് ഈ ഉത്സവത്തെ LGBTQIA + അവകാശങ്ങളുടെ പ്രതീകമായി മാറ്റിയിട്ടുണ്ട്.

കൂവാഗത്തിൻ്റെ ചരിത്രപരമായ ഉത്ഭവം

ഹൈന്ദവ പുരാണവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നതാണ് കൂവാഗത്തിൻ്റെ ചരിത്രപരമായ ഉത്ഭവം. മഹാഭാരത യുദ്ധത്തിൽ പാണ്ഡവർ വിജയിക്കുന്നതിനായി യുദ്ധത്തിന്റെ പതിനെട്ടാം നാൾ ഉത്തമനായ ഒരു യോദ്ധാവിനെ ബലിക്കൊടുക്കണമായിരുന്നു. 32 ലക്ഷണങ്ങളുള്ള ഉത്തമനായ വ്യക്തിയെ വേണമായിരുന്നു നരബലി നൽകാൻ. നാല് യോദ്ധാക്കൾക്ക് മാത്രമായിരുന്നു അതിന് യോ​ഗ്യത. ശല്യ, അരവാൻ, അർജുനൻ, കൃഷ്ണൻ. കൃഷ്ണൻ സമ്മതം അറിയിച്ചെങ്കിലും അർജുനന്റെ മകനായ അരവാൻ ക‍‍‍ൃഷ്ണനെ പിന്തിരിപ്പിച്ച് ഉദ്യമം സ്വയം ഏറ്റെടുത്തു. എന്നാൽ അരവാൻ കൃഷ്ണനോട് മൂന്ന് വരങ്ങൾ ആവശ്യപ്പെട്ടു.

യുദ്ധമുഖത്തെ വീരമരണമായിരുന്നു ആദ്യത്തെ ആവശ്യം, മരണശേഷവും കുരുക്ഷേത്ര യുദ്ധം പൂർണമായും കാണണമെന്നായിരുന്നു രണ്ടാമത്തെ ആവശ്യം, മൂന്നാമതായി അരവാൻ ആവശ്യപ്പെട്ടത് ഒരു ദിവസമെങ്കിലും വിവാഹിതനായി ജീവിക്കണമെന്നതായിരുന്നു. ആദ്യ രണ്ട് വരങ്ങൾ അനായാസം കൃഷ്ണൻ സാധിച്ചുകൊടുക്കാമായിരുന്നുവെങ്കിലും മൂന്നാമത്തെ വരം സാധിച്ചു നൽകുക അത്ര എളുപ്പമായിരുന്നില്ല.

അരവാനെ വിവാഹം കഴിക്കാൻ തയാറാകുന്ന പക്ഷം ജീവിതകാലമത്രയും വിധവയായി ജീവിക്കേണ്ടി വരുമെന്ന് അറിയമായിരുന്നതിനാൽ ഒരു സ്ത്രീയും അതിന് തയാറായില്ല. ഒടുവിൽ ഭ​ഗവാൻ ശ്രീകൃഷ്ണൻ മോഹിനി അവതാരമെടുത്ത് അരവാന്റെ വധുവായി. ശരീരം 32 കഷണങ്ങളായി ഛോദിക്കപ്പെട്ട് അരവാൻ കാളി ദേവിക്ക് ബലിയായി മാറി. കാളി പാണ്ഡവരെ അനുഗ്രഹിക്കുകയും യുദ്ധത്തിൽ വിജയിപ്പിക്കുകയും ചെയ്തുവെന്നാണ് ഐതീഹ്യം.

നേരം പുലരുമ്പോൾ കാത്തിരിക്കുന്നത് വൈധവ്യം

കുത്താണ്ടർ കോവിലിൽ ചിത്തിരൈ മാസത്തിലെ ഉത്സവത്തിനെത്തുന്ന ട്രാൻസ്‌ജെൻഡറുകളും ആഘോഷത്തിനും വിശ്വസത്തിനും അരവാനെ സംബന്ധിച്ച ഈ ഐതിഹ്യമാണ് പിൻബലം. ഒരു ദിവസമെങ്കിൽ ഒരു ദിവസം അരവാന്റെ വധുവാകാനാണ് ഓരോ തിരുനങ്കൈയും വില്ലുപുരത്തെത്തുന്നത്. അരവാ‍ന്റെ വധു എന്ന അർഥത്തിൽ ഇവരെ അരവാണികൾ എന്നും വിളിക്കാറുണ്ട്. നേരം പുലരുമ്പോൾ കാത്തിരിക്കുന്നത് വൈധവ്യമാണെന്ന ബോധ്യത്തിൽ തന്നെയാണ് ഓരോ അരവാണിയും വധുവേശം അണിയുന്നത്.

നൂറ്റാണ്ടുകളായി, തമിഴ്‌നാട്ടിലെയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെയും ട്രാൻസ്‌ജെൻഡർ സമൂഹം അരവാൻ്റെ ത്യാഗത്തിൻ്റെ കഥ അവരുടെ സ്വന്തം അനുഭവങ്ങളിൽ പ്രതിഫലിപ്പിക്കുകയാണ്. പ്രണയത്തിൻ്റെയും ത്യാഗത്തിൻ്റെയും നഷ്ടത്തിൻ്റെയും സമാനതകളിൽ വിശ്വസിച്ച് അരവാൻ്റെ ത്യാഗത്തിൻ്റെ ആത്മീയ പിൻഗാമികളായി അദ്ദേഹത്തിൻ്റെ ജീവിതത്തെയും സ്വന്തം പോരാട്ടങ്ങളെയും സ്മരിക്കാനുള്ള ഒരു മാർഗമായി കൂവാ​ഗം ഉത്സവം അവർ ആഘോഷിക്കുന്നു. അവസാന മൂന്നു ദിവസമാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്. ഉത്സവത്തിൻ്റെ ആദ്യ ദിവസം, കൂവാഗം ക്ഷേത്രത്തിൽ ഭക്തർ ഒത്തുകൂടുന്നു, അവിടെ അരവാൻ പ്രതിഷ്ഠയുണ്ട്. ദർശനത്തോടെ ഉത്സവത്തിന്റെ ഭാ​ഗമായി മാറുന്നു.

ക്ഷേത്ര ശ്രീകോവിലിൽ സൂക്ഷിച്ചിരിക്കുന്ന അരവാൻ്റെ പ്രതിഷ്ഠ രൂപം അദ്ദേഹത്തിൻ്റെ അറുത്ത ശിരസ്സ് മാത്രമാണ്. കടും ചുവപ്പ് ചായം പൂശിയ മുഖവും നെറ്റിയിൽ വൈഷ്ണവ ടികയും, ഇത് ശ്രീകൃഷ്ണനോടുള്ള അദ്ദേഹത്തിൻ്റെ ഭക്തിയുടെ പ്രതീകമാണ്. ഉത്സവം ആരംഭിക്കുമ്പോൾ ഭക്തർ കോവിൽ ശുചീകരിക്കുകയും അരവാന്റെ രൂപത്തിന് ചായം പൂശി മനോഹരമാക്കുകയും ചെയ്യുന്നു. ദിവസങ്ങളോളം പാട്ടും കുമ്മിയടിയുമായി ക്ഷേത്ര പരിസരം സജീവമായിരിക്കും.

തിരുനങ്കൈമാരും അരവാനും തമ്മിലുള്ള വിവാഹം, അരവാന്റെ മരണം, അരവാണികളുടെ വൈധവ്യം എന്നിവയാണ് അവസാന മൂന്നുദിവസത്തെ ആചാരങ്ങൾ. ഇതാണ് കൂവാ​ഗം ഉത്സവത്തിന്റെ പ്രധാന സംഭവങ്ങളും. ഒരു പ്രതീകാത്മക വിവാഹ ചടങ്ങോടെയാണ് അവസാന ദിവസങ്ങളിലെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകൾ ആരംഭിക്കുന്നത്, കോവിലിന് ചുറ്റും ധാരാളം അഗ്നിഹോമകുണ്ഡങ്ങളുണ്ടായിരിക്കും.

അരവാണികൾക്ക് പൂജാരികൾ താലി ചാർത്തുന്നു. ഈ ആചാരം അരവാനും മോഹിനി ദേവിയും തമ്മിലുള്ള വിവാഹത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതുപോലെ തന്നെ പുരാണത്തിൽ അരവാന് നിഷേധിക്കപ്പെട്ട സ്നേഹവും സഹവാസവും അരവാണി സമൂഹത്തിന് ലഭിക്കണമെന്ന ആഗ്രഹവും ഉത്സവത്തിനുണ്ട്. താലി കഴുത്തിൽ വീഴുന്നതോടെ സന്തോഷ സൂചകമായി അരവാണികൾ വിവിധ കൂട്ടങ്ങളായി കുമ്മിയടിക്കും.

കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി സന്തോഷത്തോടെ താലി സ്വീകരിക്കുന്ന അരവാണിക്ക് നേരം പുലർന്നാൽ അത് വൈധവ്യത്തിന്റയും വിലാപത്തിന്റെയും മണിക്കൂറുകളാകും. തൊട്ടടുത്ത ദിവസം അരവാന്റെ പ്രതിഷ്ഠയുമായി ഭക്തർ ഘോഷയാത്ര നടത്തും. ശേഷം അരവാന്റെ താലി ചാർത്തപ്പെട്ട തിരുനങ്കൈമാർ അഴുക്കളം എന്ന ‘വിലാപഭൂമി’യിൽ ഒത്തുകൂടുന്നു. ഘോഷയാത്ര അവിടെ എത്തുമ്പോൾ അരവാന്റെ പ്രതിമയിൽ നിന്ന് പുഷ്പമാലകളും അലങ്കാരങ്ങളും നീക്കം ചെയ്യപ്പെടും. യുദ്ധക്കളത്തിൽ അരവാൻ ശരീരം ഛേദിക്കപ്പെട്ട് മരണപ്പെടുന്നതിന്റെ പ്രതീകമാണിത്.

ഇതോടെ അരവാണികൾ കൈകളിലെ വളകൾ പൊട്ടിച്ചെറിയും. കഴുത്തിലെ താലി കത്തിക്കൊണ്ട് അറുത്തുമുറിച്ചു കളയും. തലയിലെ മുല്ലപ്പൂവും നെറ്റിയിലെ സിന്ദൂരവും മായും. പിന്നെ മോഹിനിയെപ്പോലെ അരവാന്റെ വിയോ​ഗത്തിൽ ഓരോ അരവാണിയും നെഞ്ചുപ്പൊട്ടി കരയും. കോവിലിന് ചുറ്റുമുള്ള പൂഴിമണ്ണിൽ പൊട്ടിച്ചിതറിയ കുപ്പി വളകളും കീറിമുറിച്ച താലി ചരടുകളും വാടിയ മുല്ലപ്പൂക്കളും മാത്രം അവശേഷിക്കും. സമൂഹത്തിൻ്റെ തിരസ്‌കരണം മൂലം പലപ്പോഴും അനുഭവപ്പെടുന്ന വേദനയും സങ്കടങ്ങളുമെല്ലാം അരവാണികളുടെ കണ്ണീരിലുണ്ട്. ശേഷം പട്ടുപുടവ മാറ്റി വെള്ളയുടുത്ത് ഓരോ തിരുനങ്കൈയും അരവാന്റെ വിധവയായി മാറും. ഈ വൈധവ്യം പ്രതീകാത്മകവും താത്കാലികവും മാത്രമാണ്.

സാംസ്കാരികവും സാമൂഹികവുമായ പ്രാധാന്യം

കൂവാഗം ഉത്സവം ഇന്ത്യയിലെ LGBTQIA+ കമ്മ്യൂണിറ്റിക്ക്, പ്രത്യേകിച്ച് അരവാണി സമൂഹത്തിന് സാംസ്കാരികവും സാമൂഹികവുമായ പ്രാധാന്യമുള്ള ചടങ്ങാണ്. കൂവാഗം സാംസ്‌കാരിക ആവിഷ്‌കാരത്തിനുള്ള ഒരു പ്രധാന വേദിയായാണ് അവർ കാണുന്നത്, അവിടെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് ആരെയും ഭയപ്പെടാതെ പാടാനും നൃത്തം ചെയ്യാനും കഴിയും. അവരുടെ യഥാർത്ഥ വ്യക്തിത്വങ്ങളെ ഉൾക്കൊള്ളാനും അവർക്ക് അഭിമാനവും സന്തോഷവും നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഇവിടെ അവസരം ലഭിക്കുന്നു. സാമൂഹിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന അവരുടെ കരുത്തിൻ്റെയും പ്രകടനമാണ് ഈ ഉത്സവം.

മിസ് കൂവാഗം

ട്രാൻസ്‌ജെൻഡർ സമൂഹത്തിനായി കൂവാഗം ഉത്സവത്തിൻ്റെ ആദ്യ 13 ദിവസങ്ങളിൽ നടക്കുന്ന വാർഷിക സൗന്ദര്യമത്സരമാണ് മിസ് കൂവാഗം. വിവിധ വേഷങ്ങളിൽ അതി സുന്ദരികളായി തിരുനങ്കൈമാർ വേദിയിലെത്തും. വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഏറ്റവും കൂടുതൽ മികവുപുലർത്തുന്നയാളെ മിസ് കൂവാഗമായി തിരഞ്ഞെടുക്കും.

LGBTQIA+ അവകാശങ്ങൾ അടിച്ചമർത്തപ്പെടുമ്പോൾ ഉൾക്കൊള്ളലിൻ്റെയും മനസ്സിലാക്കലിൻ്റെയും ആവശ്യകതയുടെ ശക്തമായ ഓർമ്മപ്പെടുത്തലാണ് കൂവാഗം. പൊതുരംഗത്തും നിയമമേഖലയിലും ഭിന്നലിംഗക്കാരുടെയും അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നവരുടെയും പോരാട്ടങ്ങളിലേക്കും ഉത്സവം ശ്രദ്ധ ആകർഷിക്കുന്നു. കൂവാഗം ഉത്സവം പ്രത്യാശയുടെയും ചെറുത്തുനിൽപ്പിൻ്റെയും പ്രതീകമാണെങ്കിലും, വർഷങ്ങളായി, സമൂഹത്തിൻ്റെ വിവിധ വിഭാഗങ്ങളിൽ നിന്നും ഇവർക്ക് എതിർപ്പ് നേരിടേണ്ടി വരാറുണ്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഹൈക്കോടതി വിധിയോടെ ഭോജ്‌ശാല സമുച്ചയത്തിൽ ഭക്തർ പ്രാർത്ഥന തുടങ്ങി

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് തർക്കത്തിലുള്ള ഭോജ്‌ശാല- കമാൽ മൗല സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിക്കുകയും ഹിന്ദുപക്ഷത്തിന് അവിടെ ആരാധന നടത്താനുള്ള അവകാശം നൽകുകയും ചെയ്‌തതിനെത്തുടർന്ന് ശനിയാഴ്‌ച ധാർ ജില്ലയിലെ ഭോജ്‌ശാല സമുച്ചയത്തിൽ പ്രാർത്ഥന നടത്താൻ ഭക്തർ പ്രവേശിച്ചു. കോടതി ഉത്തരവിനെ തുടർന്ന് ഏതാനും ഭക്തർ പള്ളി പരിസരത്ത് ഒത്തുകൂടി പ്രാർത്ഥന നടത്തി.വിധിയെ സ്വാഗതം ചെയ്‌ത ഒരു...

Keep exploring...

‘അമേരിക്കയുടെ നടപടി’; ഐഎസിൻ്റെ രണ്ടാമത്തെ കമാൻഡർ അബു- ബിലാൽ അൽ- മിനുകി കൊല്ലപ്പെട്ടതായി ട്രംപ്

ആഗോള ഭീകരതക്ക് എതിരായ ഒരു പ്രധാന മുന്നേറ്റത്തിൽ, ഇസ്ലാമിക് സ്റ്റേറ്റിൻ്റെ (ഐസിസ്) ഏറ്റവും അപകടകാരിയും ഉന്നത നേതാക്കളിൽ ഒരാളെ...

ഹൈക്കോടതി വിധിയോടെ ഭോജ്‌ശാല സമുച്ചയത്തിൽ ഭക്തർ പ്രാർത്ഥന തുടങ്ങി

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് തർക്കത്തിലുള്ള ഭോജ്‌ശാല- കമാൽ മൗല സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിക്കുകയും ഹിന്ദുപക്ഷത്തിന് അവിടെ ആരാധന...

More News

‘അമേരിക്കയുടെ നടപടി’; ഐഎസിൻ്റെ രണ്ടാമത്തെ കമാൻഡർ അബു- ബിലാൽ അൽ- മിനുകി കൊല്ലപ്പെട്ടതായി ട്രംപ്

ആഗോള ഭീകരതക്ക് എതിരായ ഒരു പ്രധാന മുന്നേറ്റത്തിൽ, ഇസ്ലാമിക് സ്റ്റേറ്റിൻ്റെ (ഐസിസ്) ഏറ്റവും അപകടകാരിയും ഉന്നത നേതാക്കളിൽ ഒരാളെ...

ഹൈക്കോടതി വിധിയോടെ ഭോജ്‌ശാല സമുച്ചയത്തിൽ ഭക്തർ പ്രാർത്ഥന തുടങ്ങി

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് തർക്കത്തിലുള്ള ഭോജ്‌ശാല- കമാൽ മൗല സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിക്കുകയും ഹിന്ദുപക്ഷത്തിന് അവിടെ ആരാധന...

കോംഗോയിൽ ഇബോള നാശം വിതക്കുന്നു; അയൽ രാജ്യങ്ങൾ ജാഗ്രതയിൽ

ആഫ്രിക്കയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ സംഘടനയായ ആഫ്രിക്ക സെൻ്റെർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ആഫ്രിക്ക സിഡിസി),...

കോൺഗ്രസ് മന്ത്രിമാർക്കുള്ള ഗൺമാൻ പട്ടിക വിവാദത്തിൽ; ആർഎസ്എസ് ബന്ധമുള്ളവരും ഇടംപിടിച്ചു?

യുഡിഎഫ് മന്ത്രിമാർക്കായി തയ്യാറാക്കിയ ഗൺമാൻ പട്ടികയെച്ചൊല്ലി വിവാദം. കോൺഗ്രസ് അസോസിയേഷൻ തയ്യാറാക്കിയ നൽകിയ പട്ടികയിലാണ് വിവാദം. ആർ.എസ്.എസ് ബന്ധമുള്ളവരും...

വക്കീലന്മാരുടെ ജോലി ഇനി എളുപ്പമാകും; പുത്തൻ പ്ലഗിനുകളുമായി ‘ക്ലോഡ് എഐ’

എഐ സ്റ്റാർട്ടപ്പായ ആന്ത്രോപിക് (Anthropic), അഭിഭാഷകർക്കും നിയമ വിദ്യാർഥികൾക്കും നിയമ സ്ഥാപനങ്ങൾക്കുമായി പ്രത്യേക പ്ലഗിനുകൾ അവതരിപ്പിച്ചു. നിർമിത ബുദ്ധി...

റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ല് തന്നെയെന്ന് സ്ഥിരീകരണം

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് കനത്ത തിരിച്ചടി. പിടിച്ചെടുത്ത പുലിപ്പല്ല് യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു....

വിഡി സതീശൻ തിരുവനന്തപുരത്ത്; ആശാ സമരസമിതി നേതാക്കളുമായി കൂടിക്കാഴ്‌ച

നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ തിരുവനന്തപുരത്തെത്തി. വിമാന താവളത്തിൽ നിന്നും കന്റോൺമെന്റ് ഹൗസിലേക്ക് തിരിച്ചു. ആശാ വർക്കർമാരുടെ സമരസമിതി...

ഇൻസ്റ്റഗ്രാമിൻ്റെ ‘ഇൻസ്റ്റന്റ്സ്’ സ്‌നാപ് ചാറ്റിനെ പൂട്ടും; പുതിയ ഫീച്ചർ

മെറ്റാ പ്ലാറ്റ്‌ഫോമുകൾ കാലാകാലങ്ങളായി തുടരുന്ന എതിരാളികളെ അനുകരിക്കുക എന്ന ശൈലി ആവർത്തിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ 'ഇൻസ്റ്റന്റ്സ്' (Instants) എന്ന...