ശക്തമായ മണ്ണിടിച്ചിൽ; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു

കുടുങ്ങിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള വഴിയൊരുക്കാന്‍ മാത്രമുള്ള പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടന്നുവരുന്നത്. ചുരം താത്ക്കാലികമായി അടച്ചിട്ട് പാറകള്‍ പൂര്‍ണമായി പൊട്ടിച്ച് നീക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ നാളെ മാത്രമേ തീരുമാനമുണ്ടാകൂ.

വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തില്‍ ശക്തമായ മണ്ണിടിച്ചില്‍. ഇതുമൂലം ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. വ്യൂ പോയിന്റിന് സമീപം മലയ്ക്ക് മുകളില്‍ നിന്നും പാറയും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

സംഭവത്തെ തുടർന്ന് ഫയര്‍ ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്തെത്തി മണ്ണ് നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ചുരത്തില്‍ വീണ്ടും മണ്ണിടിയുന്ന സാഹചര്യം ഉള്ളതിനാൽ വാഹനങ്ങള്‍ ഒരു കാരണവശാലും ചുരം കയറരുതെന്ന് പൊലീസ് അറിയിച്ചു. ലക്കിടി കവാടത്തിന്റെ തൊട്ടടുത്താണ് അപകടമുണ്ടായത്. ജില്ലാ കളക്ടര്‍, എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എഡിഎം എന്നിവരുള്‍പ്പെടെ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

വളരെ മുകളില്‍ നിന്നാണ് മരങ്ങളും കൂറ്റന്‍ പാറകളും താഴേക്ക് പതിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജെസിബികള്‍ ഉപയോഗിച്ച് പരമാവധി മരങ്ങളും മണ്ണും പാറകളും നീക്കുമെന്നും മറ്റ് യന്ത്രങ്ങള്‍ എത്തിക്കുന്നത് ഉള്‍പ്പെടെ പിന്നീട് തീരുമാനിക്കുമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഗതാഗതം ഇന്ന് പൂര്‍ണമായി പുനസ്ഥാപിക്കാന്‍ സാധ്യതയില്ല. കുടുങ്ങിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള വഴിയൊരുക്കാന്‍ മാത്രമുള്ള പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടന്നുവരുന്നത്. ചുരം താത്ക്കാലികമായി അടച്ചിട്ട് പാറകള്‍ പൂര്‍ണമായി പൊട്ടിച്ച് നീക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ നാളെ മാത്രമേ തീരുമാനമുണ്ടാകൂ.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കാനായില്ല; വോട്ടുകൾ യുഡിഎഫിന് മറിച്ചു

കേരളത്തിൽ ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കാനായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടിയെങ്കിലും വോട്ട് ശതമാനത്തിൽ കാര്യമായ വർധനയുണ്ടാക്കാൻ ബിജെപിക്ക് ആയിട്ടില്ല. കോർ കമ്മറ്റിയിലും നേതൃയോഗത്തിലും ഇക്കാര്യം ചർച്ചയാകും. പല മണ്ഡലങ്ങളിലും ബിജെപി വോട്ടുകൾ യുഡിഎഫിനായി മറിച്ചുനൽകി. ഇതിനെതിരെ മുതിർന്ന നേതാക്കൾ കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം ഉന്നയിക്കും. പ്രധാന സീറ്റുകൾ 20-20 ക്ക് വിട്ട്...

Keep exploring...

എടിഎമ്മിലൂടെയും യുപിഐയിലൂടെയും പിഎഫ് പണം പിൻവലിക്കൽ ഉടൻ

തൊഴിൽ അവസരങ്ങളെയും തൊഴിലാളി ക്ഷേമത്തെയും തടസപ്പെടുത്തുന്ന ആഗോള പ്രതിസന്ധികളോട്, പ്രത്യേകിച്ച് വ്യാവസായിക ക്ലസ്റ്ററുകളിൽ, പ്രതികരിക്കുന്നതിന് സർക്കാരും വ്യവസായവും സംയുക്തമായി...

ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കാനായില്ല; വോട്ടുകൾ യുഡിഎഫിന് മറിച്ചു

കേരളത്തിൽ ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കാനായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടിയെങ്കിലും വോട്ട് ശതമാനത്തിൽ കാര്യമായ വർധനയുണ്ടാക്കാൻ...

More News

എടിഎമ്മിലൂടെയും യുപിഐയിലൂടെയും പിഎഫ് പണം പിൻവലിക്കൽ ഉടൻ

തൊഴിൽ അവസരങ്ങളെയും തൊഴിലാളി ക്ഷേമത്തെയും തടസപ്പെടുത്തുന്ന ആഗോള പ്രതിസന്ധികളോട്, പ്രത്യേകിച്ച് വ്യാവസായിക ക്ലസ്റ്ററുകളിൽ, പ്രതികരിക്കുന്നതിന് സർക്കാരും വ്യവസായവും സംയുക്തമായി...

ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കാനായില്ല; വോട്ടുകൾ യുഡിഎഫിന് മറിച്ചു

കേരളത്തിൽ ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കാനായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടിയെങ്കിലും വോട്ട് ശതമാനത്തിൽ കാര്യമായ വർധനയുണ്ടാക്കാൻ...

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ്റെ സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ല. ഉദയനിധിക്ക്...

ഗൂഗിൾ റീകാപ്ച മാറുന്നു: ഇനി മനുഷ്യനാണെന്ന് തെളിയിക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യണം

ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നമ്മൾ മനുഷ്യനാണോ അതോ റോബോട്ടാണോ എന്ന് തിരിച്ചറിയാൻ ഗൂഗിൾ ഉപയോഗിക്കുന്ന 'ക്യാപ്ച' (CAPTCHA) സംവിധാനത്തിൽ വിപ്ലവകരമായ...

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ...

ഒന്നുകൂടി ചിന്തിക്കുക; ജ്യോതിഷിയെ OSD ആയി നിയമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ്‌യോട് വിസികെ- സിപിഎം നിർദ്ദേശം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി...

ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്, മലപ്പുറം മങ്കട ദുഃഖത്തിൽ

മലപ്പുറം, മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിമല...

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയേക്കും; അന്തിമ കൂടിയാലോചന തുടരും

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകിയേക്കും. മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് ആദ്യം സൂചനകൾ ഉണ്ടായിരുന്നെങ്കിലും ബുധനാഴ്‌ചയും നിര്‍ണായക ചര്‍ച്ചകള്‍...