...
Home News National ട്രെയിനിലെ ഡ്രൈവർമാർക്കും ഇനി എഐയുടെ പിഴ വരുന്നു

ട്രെയിനിലെ ഡ്രൈവർമാർക്കും ഇനി എഐയുടെ പിഴ വരുന്നു

പദ്ധതിക്കായി ക്രൂ ഫാറ്റിഗ് സെൻസിങ് എന്ന ഉപകരണമാണ് ലോക്കോ കാബിനിൽ സ്ഥാപിക്കുന്നത്. ദക്ഷിണ-മധ്യ റെയിൽവേ വിജയവാഡ ഡിവിഷനിലെ ട്രെയിനുകളിൽ എഐ സംവിധാനം ഇതിനോടകം പ്രവർത്തിച്ചുതുടങ്ങി.

214

രാജ്യത്തെ ട്രെയിൻ ഡ്രൈവർമാർക്കും ഇനി എഐയുടെ പിഴ വരുന്നു . ഡ്യൂട്ടി സമയം ഉറക്കം തൂങ്ങുന്ന ഡ്രൈവർമാരെ കണ്ടെത്താൻ എഐ സംവിധാനം സ്ഥാപിക്കാനൊരുങ്ങുകയാണ് റെയിൽവേ. ട്രെയിൻ ഓടിക്കുമ്പോൾ ഇനി കോട്ടുവായിടുന്നതും ഉറക്കം തൂങ്ങുന്നതും എഐയിൽ പതിഞ്ഞാൽ അലാറം മുഴങ്ങുന്ന രീതിയിലാണ് സംവിധാനം.

പദ്ധതിക്കായി ക്രൂ ഫാറ്റിഗ് സെൻസിങ് എന്ന ഉപകരണമാണ് ലോക്കോ കാബിനിൽ സ്ഥാപിക്കുന്നത്. ദക്ഷിണ-മധ്യ റെയിൽവേ വിജയവാഡ ഡിവിഷനിലെ ട്രെയിനുകളിൽ എഐ സംവിധാനം ഇതിനോടകം പ്രവർത്തിച്ചുതുടങ്ങി. എല്ലാ മേഖലകളിലും ഇത് വ്യാപിപ്പിക്കാനാണ് റയിൽവെയുടെ തീരുമാനം.

എന്തായാലും എഐ സാങ്കേതികവിദ്യയുടെ വരവോടെ ട്രെയിൻ അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.