പനിക്ക് സ്വയം ചികിത്സ തേടരുത്, എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ

എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കൊണ്ടുള്ള മരണങ്ങള്‍ തദ്ദേശ സ്ഥാപന തലത്തില്‍ അടുത്ത രണ്ടാഴ്ച വിലയിരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത്.

എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.

കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കൊണ്ടുള്ള മരണങ്ങള്‍ തദ്ദേശ സ്ഥാപന തലത്തില്‍ അടുത്ത രണ്ടാഴ്ച വിലയിരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. പബ്ലിക് ഹെല്‍ത്ത് ആക്ടിന്റെ അടിസ്ഥാനത്തില്‍ പ്രാദേശികമായി അത് ചര്‍ച്ച ചെയ്ത് വിലയിരുത്തി തുടര്‍ നടപടി സ്വീകരിക്കണം. ഗവേഷണ അടിസ്ഥാനത്തില്‍ പഠനം നടത്താനായി ഒരു കമ്മിറ്റി രൂപീകരിക്കും.

ഹെപ്പറ്റൈറ്റിസ് എ, മലേറിയ, എച്ച്1 എന്‍1 തുടങ്ങിയ രോഗങ്ങളും പൊതുവായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. സാലഡ്, ചട്ണി, മോര് എന്നിവയില്‍ ഉപയോഗിക്കുന്ന വെള്ളവും തിളപ്പിച്ച് ആറ്റിയ വെള്ളം ആയിരിക്കണം. കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. മണ്ണിലും ജലത്തിലും കലരുന്ന മാലിന്യം ആരോഗ്യ പ്രശ്നമുണ്ടാക്കുന്ന ഗുരുതരമായ സാഹചര്യമാണ് നേരിടുന്നത്. അവബോധം ശക്തമാക്കണമെന്നും മന്ത്രി അറിയിച്ചു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

സ്ത്രീകളുടെ ഗുരുതരമായ PCOS രോഗം ഇനി PMOS എന്ന് വിളിക്കപ്പെടും

സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു വലിയ വാർത്ത പുറത്തു വന്നിരിക്കുന്നു. വളരെക്കാലമായി വ്യാപകമായിരുന്ന പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) എന്ന രോഗത്തിൻ്റെ പേര് ഔദ്യോഗികമായി മാറ്റി. ഇനി ഈ രോഗം ലോകമെമ്പാടും പോളിഎൻഡോക്രൈൻ മെറ്റബോളിക് ഓവറി സിൻഡ്രോം (PMOS) എന്നറിയപ്പെടും. സ്ത്രീകളിൽ ഈ രോഗം വളരെ സാധാരണമായി തീർന്നിരിക്കുന്നു. കൂടാതെ ഇതിൻ്റെ കേസുകളുടെ തുടർച്ചയായ വർദ്ധനവ്...

Keep exploring...

കോഹ്‌ലി 37 വയസ്സായിട്ടും ഇപ്പോഴും ചീറ്റയെപ്പോലെ ഓടുന്നു

2026 മെയ് 13ന് റായ്‌പൂരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നേടിയ ആറ് വിക്കറ്റ് വിജയത്തിൽ...

ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്ക് ശേഷം, പോക്സോ കേസിൽ കേന്ദ്രമന്ത്രിയുടെ മകൻ അറസ്റ്റിൽ

കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിൻ്റെ മകൻ ബഗീരഥിനെതിരെ പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്‌ത കേസിൽ ശനിയാഴ്‌ച രാത്രി അറസ്റ്റ്...

More News

കോഹ്‌ലി 37 വയസ്സായിട്ടും ഇപ്പോഴും ചീറ്റയെപ്പോലെ ഓടുന്നു

2026 മെയ് 13ന് റായ്‌പൂരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നേടിയ ആറ് വിക്കറ്റ് വിജയത്തിൽ...

ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്ക് ശേഷം, പോക്സോ കേസിൽ കേന്ദ്രമന്ത്രിയുടെ മകൻ അറസ്റ്റിൽ

കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിൻ്റെ മകൻ ബഗീരഥിനെതിരെ പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്‌ത കേസിൽ ശനിയാഴ്‌ച രാത്രി അറസ്റ്റ്...

ഇറാൻ യുദ്ധത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങൾ പിളർന്നു; സൗദി അറേബ്യയും ഖത്തറും അകലം പാലിച്ചു

ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗങ്ങൾക്കിടയിലെ ആഭ്യന്തര ഭിന്നതകൾ തുറന്നുകാട്ടപ്പെട്ടതോടെ, മിഡിൽ ഈസ്റ്റിൻ്റെ ഭൗമരാഷ്ട്രീയ...

ലക്ഷങ്ങൾ മുടക്കി മകന് വേണ്ടി നീറ്റ് ചോദ്യപേപ്പർ വാങ്ങി; പരീക്ഷാഫലം വന്നപ്പോൾ ലഭിച്ചത് 107 മാർക്ക് മാത്രം

നീറ്റ് യുജി 2026 പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പരീക്ഷ നടക്കുന്നതിന് മുമ്പേ ചോദ്യപേപ്പർ...

‘അമേരിക്കയുടെ നടപടി’; ഐഎസിൻ്റെ രണ്ടാമത്തെ കമാൻഡർ അബു- ബിലാൽ അൽ- മിനുകി കൊല്ലപ്പെട്ടതായി ട്രംപ്

ആഗോള ഭീകരതക്ക് എതിരായ ഒരു പ്രധാന മുന്നേറ്റത്തിൽ, ഇസ്ലാമിക് സ്റ്റേറ്റിൻ്റെ (ഐസിസ്) ഏറ്റവും അപകടകാരിയും ഉന്നത നേതാക്കളിൽ ഒരാളെ...

ഹൈക്കോടതി വിധിയോടെ ഭോജ്‌ശാല സമുച്ചയത്തിൽ ഭക്തർ പ്രാർത്ഥന തുടങ്ങി

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് തർക്കത്തിലുള്ള ഭോജ്‌ശാല- കമാൽ മൗല സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിക്കുകയും ഹിന്ദുപക്ഷത്തിന് അവിടെ ആരാധന...

കോംഗോയിൽ ഇബോള നാശം വിതക്കുന്നു; അയൽ രാജ്യങ്ങൾ ജാഗ്രതയിൽ

ആഫ്രിക്കയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ സംഘടനയായ ആഫ്രിക്ക സെൻ്റെർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ആഫ്രിക്ക സിഡിസി),...

കോൺഗ്രസ് മന്ത്രിമാർക്കുള്ള ഗൺമാൻ പട്ടിക വിവാദത്തിൽ; ആർഎസ്എസ് ബന്ധമുള്ളവരും ഇടംപിടിച്ചു?

യുഡിഎഫ് മന്ത്രിമാർക്കായി തയ്യാറാക്കിയ ഗൺമാൻ പട്ടികയെച്ചൊല്ലി വിവാദം. കോൺഗ്രസ് അസോസിയേഷൻ തയ്യാറാക്കിയ നൽകിയ പട്ടികയിലാണ് വിവാദം. ആർ.എസ്.എസ് ബന്ധമുള്ളവരും...